ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചിറ്റാർ

പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ റാന്നി ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് ചിറ്റാർ . 25.9 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട് ഈ ഗ്രാമപഞ്ചായത്തിന്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക്-റാന്നി-പെരുനാട് പഞ്ചായത്തുകളും, കിഴക്ക്-സീതത്തോട് പഞ്ചായത്തും, തെക്ക്-തണ്ണിത്തോട് പഞ്ചായത്തും പടിഞ്ഞാറ്-വടശ്ശേരിക്കര ഗ്രാമപഞ്ചായത്തുമാണ്. വടശ്ശേരിക്കര, സീതത്തോട് പഞ്ചായത്തുകൾ വിഭജിച്ച് 30-9-1970 ആണ് ചിറ്റാർ പഞ്ചായത്ത് രൂപീകരിച്ചത്.

കായംകുളത്തുനിന്നും അടൂർ,തട്ട,കൈപ്പട്ടൂർ,ഓമല്ലൂർവഴിപത്തനംതിട്ടയിൽഎത്താം.

അവിടെനിന്ന്മൈലപ്ര,മണ്ണാറക്കുളഞ്ഞി,വടശ്ശേരിക്കര,മണിയാർ,പടയണിപ്പാറ ,കാരികയം എന്നീ സ്ഥലങ്ങൾ പിന്നിട്ട് ചിറ്റാർ എത്തുന്നു.അല്ലെങ്കിൽ വടശ്ശേരിക്കരയിൽ നിന്ന് ശബരിമല റൂട്ടിൽ പെരുനാട്, പൊട്ടംമൂഴി,മണക്കയം വഴി ചിറ്റാറിൽ എത്തിച്ചേരാം.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഗവ.എൽ.പി.സ്ക്കൂൾ,ചിറ്റാർ
  • ഗവ.എച്ച്.എസ്.എസ്, ചിറ്റാർ
  • പോലീസ് സ്റ്റേഷൻ, ചിറ്റാർ
  • ഗ്രാമ പഞ്ചായത്ത് ഓഫീസ്