മായുന്ന പ്രകൃതി


ഇവിടെ സുഗന്ധത്തിനസുരന്റെ മായയോ?
ഇവിടെ കടലിനസുരന്റെ കോപമോ?
ചന്ദനത്തിന്റെ സുഗന്ധം പരത്തുമി
കാടിന്റെ സൗന്ദര്യമിന്നെവിടെപ്പോയി?
എവിടെൻ കിനാക്കളിൽ സ്വപ്നം വിതച്ചൊരാ-
ഇടിമിന്നൽ, മാനത്തെ നക്ഷത്രപൂവുകൾ,
കരിമേഘം ചത്തുകിടക്കുന്ന മാനത്ത്,
ദുരിതങ്ങൾ മാത്രം വിതയ്ക്കുന്നതിപ്പോൾ
ഈറൻ മുടി കോതിയ സന്ധ്യയെ ഇന്നു നീ,
ചുട്ടുപൊള്ളിച്ച രാത്രിയായി മാറ്റി നീ
കൊഴിയും ഇലപോലെ
നിഴലും നിമിഷവും,
പൊഴിയുന്ന കാലം കൊഴിഞ്ഞു പോയിടുന്നു,
ഇരുളിൻറെ തീജ്വാല കത്തുന്ന പ്രകൃതിയിൽ,
മാനുഷരുടെ വേട്ട തുടരുന്നു,
വേനലിൽ കത്തുന്ന സന്ധ്യ ഇന്നിതാ,
സ്വപ്നങ്ങളുമായി കാത്തിരിക്കുന്നു ഞാൻ

VISWAPRABA P
8 B ജി.എച്ച്. എസ്.അട്ടെങ്ങാനം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 12/ 2023 >> രചനാവിഭാഗം - കവിത