ഉപയോക്താവ്:19774

Schoolwiki സംരംഭത്തിൽ നിന്ന്
17:08, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19774 (സംവാദം | സംഭാവനകൾ)

{{Infobox AEOSchool

പ്രമാണം:Vidhyalayam
school

| സ്ഥലപ്പേര്= എടക്കനാട് | വിദ്യാഭ്യാസ ജില്ല= തിരൂർ | റവന്യൂ ജില്ല= മലപ്പുറം | സ്കൂള്‍ കോഡ്= 19774 | സ്ഥാപിതവര്‍ഷം= 1924 | സ്കൂള്‍ വിലാസം= മുട്ടന്നൂർ പി.ഒ,
തിരൂർ | പിന്‍ കോഡ്= 676561 | സ്കൂള്‍ ഫോണ്‍= 0494 2562492 | സ്കൂള്‍ ഇമെയില്‍= edakkanadgmups@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= തിരൂർ | ഭരണ വിഭാഗം=സർക്കാർ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= യു.പി | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 176 | പെൺകുട്ടികളുടെ എണ്ണം= 180 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 356 | അദ്ധ്യാപകരുടെ എണ്ണം= 16 | പ്രധാന അദ്ധ്യാപകന്‍= എം.ടി. ബേബി | പി.ടി.ഏ. പ്രസിഡണ്ട്= ഇബ്രാഹിം. എം.പി | സ്കൂള്‍ ചിത്രം= school-photo.png‎ ‎| }}

ജി.എം.യു.പി.എസ്.എടക്കനാട്

   മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴയ സ്കൂളാണ് ഗവണ്‍മെന്റ് മാപ്പിള അപ്പര്‍ പ്രൈമറി സ്കൂള്‍ എടക്കനാട്.  1924ല്‍ സ്ഥാപിതമായ ഈസ്കൂളിന് പഴമയുടെ അറിയപ്പെടാത്ത ചരിത്രം ഏറെയുണ്ട്.   എടക്കനാട് ഗ്രാമത്തിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സ്ഥാപിച്ച ഈ സ്കൂള്‍ മഹത്തായ പ്രവര്‍ത്തന പാരമ്പര്യത്തോടെ 92 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.
  സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഓലമേഞ്ഞ ഒരു ചെറിയ ഷെഡില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം പിന്നീട് മധുക്കല്‍ കോയിക്കുട്ടി മൂപ്പന്‍ എന്ന വ്യക്തി തന്റെ സ്ഥലത്ത് ഓടിട്ട രണ്ട് കെട്ടിടങ്ങള്‍ പണിത് വാടക കരാറടിസ്ഥാനത്തില്‍ സ്കൂള്‍ പ്രവര്‍ത്തനാത്തിനായി നല്‍കി.  സര്‍ക്കാര്‍തന്നെ വാടകനല്‍കി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്കൂളില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ ദുരെപ്രദേശങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരാന്‍ തുടങ്ങി.  സമീപവിദ്യാലയങ്ങളുടെ അഭാവം കൂടിയായപ്പോള്‍ എടക്കനാട് ജി.എം.യു.പി.എസില്‍ എത്തിച്ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടായി
  കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിനെതുടര്‍ന്ന് വേണ്ടത്ര ക്ലാസ് മുറികള്‍ ഇല്ലാത്ത അവസ്ഥ സംജാതമായി.  അര്‍ഹമായ വാടക സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞ് കെട്ടിടം അറ്റകുറ്റപ്പണി നടത്താനോ കൂടുതല്‍ സൗകര്യമൊരുക്കാനോ കെട്ടടം ഉടമസ്ഥന്‍ തയ്യാറായില്ല.  താമസിയാതെ  സ്കൂള്‍ വാടക കെട്ടിടവും വസ്തുവും മറ്റൊരാളിന് വിറ്റു.  പുതുതായി സ്ഥലം വാങ്ങിയ വ്യക്തി കെട്ടിടത്തിന്റെ പ്രാഥമിക അറ്റകുറ്റ പണി നടത്തി.  രക്ഷാകര്‍തൃ സമിതിയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക ഓല‍ഷെഡ് പണിത് ക്ലാസ്റൂമിന്റെ കുറവ് താല്‍ക്കാലികമായി പരിഹരിച്ചു.
  സ്കൂള്‍ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി പി.റ്റി.എ കമ്മിറ്റിയുടെ ഇടപെടല്‍ ശക്തമാക്കി.  നാട്ടുകാരുടെയും പൊതുപ്രവര്‍ത്തകരുടെയും ഇടപെടലിനെതുടര്‍ന്ന് സ്ഥലം ഉടമ 16.723 സെന്റ് സ്ഥലം സ്കൂളിനായി വിട്ടുനല്‍കി.  എം.പി., എം.എല്‍.എ, എസ്.എസ്.എ. പ്രാദേശിക ഭരണകൂടങ്ങള്‍ തുടങ്ങിയ ഫണ്ടുകള്‍ യഥാസമയം ലഭ്യമാക്കി സൗകര്യപ്രദമായ ക്ലാസ് മുറികള്‍ തയ്യാറാക്കി.  എങ്കിലും കുട്ടികളുടെ എണ്ണവുമായി തട്ടിച്ചു നോക്കിയാല്‍ അപര്യാപ്തത അപ്പോഴുമുണ്ടായിരുന്നു.  അടിസ്ഥാന ആവശ്യമായ ടോയിലറ്റ് നിര്‍മ്മാണം നടത്താന്‍ സ്ഥലപരിമിതി അനുവദിച്ചില്ല.  കളിസ്ഥലവും സ്കൂള്‍ അസംബ്ളിചേരാനുള്ള മുറ്റവും ഇന്നും സ്കൂളിന് അപ്രാപ്യമാണ്.
സ്കൂള്‍‌ പരിസരത്ത് നിന്നിരുന്ന തെങ്ങുകളും മറ്റ് വന്‍മരങ്ങളും കുട്ടികള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തിയിരുന്നു. ഇക്കാരണത്താല്‍ പലപ്പോഴും സ്വകാര്യവ്യക്തിയുമായി അഭിപ്രാ‌യ വ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാല്‍ പി.റ്റി.എ.യുടെ അവസരോചിതമായ ഇടപെടലിനെതുടര്‍ന്ന് മരങ്ങള്‍ മുറിച്ചുമാറ്റി കുട്ടികള്‍ക്ക് സുരക്ഷയൊരുക്കാന്‍ കഴി‍‍ഞ്ഞു. സ്കൂള്‍കെട്ടിടങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നഷ്ടമാകുമെന്ന അവസ്ഥയില്‍ 2016 ആരംഭത്തില‍ും രണ്ട് തെങ്ങുകള്‍ മുറിച്ചുമാറ്റി.
സ്വന്തമായി ഭുമിയെന്ന എടക്കനാട് സ്കൂളിന്റെ ആവശ്യം വിവിധ വേദികളില്‍ ഉന്നയിക്കപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രി, വിദ്യാഭ്യാസവകുപ്പ് മന്ത്രി, എം‌.എല്‍.എ, എം.പി.,‌ ഗ്രാമപഞ്ചായത്ത് തുടങ്ങി വിവിധ അധികാര കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കി. പ്രാദേശിക വിഭവ സമാഹരണത്തിലൂടെ സ്ഥലം വാങ്ങാന്‍ ശ്രമം നടത്തി. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന എടക്കനാട് ഗ്രാമ വാസികളില്‍ നിന്നും ഭാരിച്ച തുക കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
  പണം നല്‍കിയാല്‍ സ്ഥലം നല്‍കാമെന്ന് വസ്തു ഉടമ സമ്മതിച്ചതിനെ തുടര്‍ന്ന് തവനൂര്‍ എം.എല്‍.എയും തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രിയുമായ ശ്രീ കെ.ടി.ജലീലിന്റെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പ്രതിനിധികള്‍‌, പി.റ്റി.എ പ്രവര്‍ത്തകര്‍ ഗ്രാമപ‍ഞ്ചായത്ത് അധികൃതര്‍ മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു.  സെന്റ് ഒന്നിന് ഒരുലക്ഷത്തി നാല്‍പതിനായിരം രൂപ വേണമെന്ന സ്വകാര്യവ്യക്തിയുടെ ആവശ്യം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും തരണം ചെയ്യാനാകുമെന്ന ശുഭപ്രതീക്ഷ‍യിലാണ് നാട്ടുകാര്‍.
  സ്വന്തമായി സ്ഥലമില്ലാത്ത സര്‍ക്കാര്‍ സ്കൂളെന്ന അവസ്ഥയില്‍ അസൗകര്യങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എടക്കനാട് 13സ്കൂളിന്റെ ദുരവസ്ഥമാറ്റാന്‍‌ സര്‍ക്കാര്‍ തലത്തിലെ ഇടപെടല്‍ അനിവാര്യമാണ്.  അസൗകര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി 92 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ സ്കൂളിലേയ്ക്ക് സമീപ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ പോലും വരാന്‍ മടിക്കുന്ന അവസ്ഥ സംജാതമായത് വേദനാജനകമാണ്.  പഠന പാഠ്യേതര വിഭാഗങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കി കുട്ടികളെ സമൂഹനന്മയ്കുതകുന്നവരാക്കി മാറ്റാന്‍ സര്‍വ്വാത്മനാ പ്രവര്‍ത്തിക്കുന്ന അധ്യാപകരുള്ള ഈ വിദ്യാലയം സാംസ്കാരിക കേരളത്തിന് ആവശ്യമാണെന്നത് നിസ്തര്‍ക്കമാണ്.
പ്രമാണം:Vidhyalayam
Photo
"https://schoolwiki.in/index.php?title=ഉപയോക്താവ്:19774&oldid=244969" എന്ന താളിൽനിന്ന് ശേഖരിച്ചത്