ജി എൽ പി എസ് കിനാലൂർ ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
11:09, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47525 (സംവാദം | സംഭാവനകൾ)


ജി എൽ പി എസ് കിനാലൂർ ഈസ്റ്റ്
വിലാസം
...............വാളന്നൂർ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
19-01-201747525




കോഴിക്കോട് ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ തെക്ക് കിഴക്കായി ഉണ്ണികുളം പഞ്ചായത്തിനോട് ചേർന്ന് വാളന്നൂർ ഗ്രാമത്തിലാണ് കിനാലൂർ ഈസ്റ്റ് ജി എൽ പി വിദൃാലയം സ്ഥിതി ചെയ്യുന്നത്.ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1961 ജൂൺ 1 ന് സ്ഥാപിതമായി.തെക്കേവളപ്പിൽ ശ്രീനിവാസനാണ് ആദ്യ വിദ്യാർത്ഥി.സ്കൂൾ കോമ്പൗണ്ടിലാണ് ബാലുശ്ശേരി ഗവൺമെന്റ് കോളേജ് താൽക്കാലികമായി പ്രവർത്തിക്കുന്നത്.സ്കൂൾ കോമ്പൗണ്ട് 82 സെന്റ് സ്ഥലമുണ്ട്.

ചരിത്രം

ആദരണീയനായ വാളന്നൂർ ശ്രീ മരക്കാർ കുട്ടി ഹാജി സംഭാവന ചെയ്ത സ്ഥലത്താണ് വിദ്യാലയം 1961 ൽ പ്രവർത്തനമാരംഭിച്ചത്.ശ്രീ നായരു വീട്ടിൽ കോ രേട്ടന്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് സഹായകമായി .ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഏറെ മുന്നിലെത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കാലത്ത് എസ്.എസ്.എ ഓഫീസ് റൂം നൽകുകയുണ്ടായി.ഗോപാലൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് ഇത് നടന്നത്. സ്കൂൾ പരിസരം നാലു വശത്തും കരിങ്കൽ ഭിത്തി കൊണ്ട് സംരക്ഷിച്ചിരിക്കുന്നു.തെക്കുവശത്തും പടിഞ്ഞാറുള്ള ഭിത്തി അയൽവാസി കെട്ടി നൽകിയതാണ് .വടക്കും കിഴക്കുമുള്ള ഭിത്തിയുടെ നിർമ്മാണം ചെറിയാൻ മാസ്റ്ററുടേയും ഷുക്കൂർ മാസ്റ്ററുടേയും കാലഘട്ടത്തിലാണ് നടന്നത്. അമ്പതാം വാർഷികത്തോടനുബന്ധിച്ച് സ്കൂളിന്റെ മുന്നിലെ ചളിനിറഞ്ഞ ഗ്രൗണ്ട് മണ്ണിട്ട് നികത്തി പരിസരവാസികളും രക്ഷിതാക്കളും കുട്ടികൾക്കു സമർപ്പിച്ചു.വിശാലമായ മൂന്ന് ക്ലാസ്സ് മുറികൾ ഓഫീസ് റൂമിനോട് ചേർന്ന് നിർമ്മിച്ചു. സ്കൂൾ ആദ്യം പ്രവർത്തിച്ച കെട്ടിടം അടിമുടി നവീകരിച്ചു.ഈ പ്രവർത്തനങ്ങളെല്ലാം നടന്നത് ശ്രീ അബ്ദുൾ ഷുക്കൂർ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു. 2013 ൽ ബാലുശ്ശേരി ഗവൺമെന്റ് കോളേജ് സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തനമാരംഭിച്ചപ്പോൾ ബാലുശ്ശേരി എം.എൽ.എ.ശ്രീ പുരുഷൻ കടലുണ്ടി MLA ഫണ്ടിൽ നിന്നും അനുവദിച്ച തുക കൊണ്ട് 5 വലിയ ക്ലാസ്സ് മുറികൾ ഓഫീസ് മുറിയുടേയും ക്ലാസ്സ് മുറികളുടേയും മുകളിലായി നിർമ്മിക്കു തന്നു. ഇതു കൂടാതെ രണ്ട് വലിയ താൽക്കാലിക ഷെഡ്ഡുകളും സ്കൂളിലുണ്ട്.കോളേജ് മാറുന്നതോടെ വലിയ ഒരു യു.പി സ്കൂൾ പ്രവർത്തിക്കുന്നതിനു തക്ക വിധമുള്ള ഭൗതിക സാഹചര്യങ്ങളും അടച്ചുറപ്പു മുള്ള ഒരു ഭംഗിയുള്ള കോമ്പൗണ്ട് സ്കൂളിനുണ്ട്. ഏത് കൊടുംവേനലിലുമുള്ള ജലലഭ്യത പ്രത്യേകം എടുത്ത് പറയേണ്ടതാണ്- ശ്രീ മുഹമ്മദ് ഇഖ്ബാൽ മാസ്റ്ററാണ് നിലവിലുള്ള പ്രധാനാധ്യാപകൻ. ജാഫർ വാളന്നൂർ PTA പ്രസിഡണ്ടാണ്.


വാളന്നൂർ, പനയങ്കണ്ടി, കല്ലാരം കെട്ട്, കോട്ടക്കുന്ന്, മാനാം കുന്ന്, നായര് വീട്,എം.എം.പിമ്പ്.മൊകായിക്കൽ, എടന്നൂർ എന്നിവ ഉൾപ്പെട്ട പ്രദേശമാണ് ഈ വിദ്യാലയത്തിന്റെ ഫീഡിംഗ് ഏരിയ. കാലാന്തരത്തിൽ കുട്ടികളുടെ എണ്ണം വളരെയധികം കുറയുന്നുണ്ട്.

സ്കൂളിലെത്താനുള്ള വഴി

കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ ഏകരൂലിൽ നിന്ന് വടക്കോട്ടുള്ള റോഡിലൂടെ പനയ്കണ്ടി - ഓടക്കാളി - വാളന്നൂർ 2 കി മീ

എസ്റ്റേറ്റ് മുക്ക് തലയാട് റോഡിൽ എം.എം.പറമ്പ് താഴേസ്റ്റോപ്പിൽ നിന്നും പടിഞ്ഞാറേക്ക് കഷ്ടി ഒരു കിലോമീറ്റർ ദൂരം. എകരൂലിൽ നിന്ന് ധാരാളം Auto കിട്ടും. ബസ്സ് സൗകര്യം ഇല്ല.


ഭൗതികസൗകരൃങ്ങൾ

കെട്ടിടം: നിലവിൽ ഗവ കോളേജ് പ്രവർത്തിക്കുന്നതുൾപ്പെടെ 14 മുറികൾ സ്കൂളിലുണ്ട് കിണർ: ഏതു വേനലിലും വറ്റാത്ത കിണറുണ്ട്

മൂത്രപ്പുര: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ് ലറ്റ് സൗകര്യമുണ്ട്.

പാചക മുറി: അടച്ചുറപ്പുള്ള പാചക മുറി, വിറക് സൂക്ഷിക്കുന്ന സ്ഥലം, സ്റ്റോർ മുറി എന്നിവ ഉണ്ട്.

ചുറ്റുമതിൽ, ഗേറ്റ്: ഉണ്ട്

കമ്പ്യൂട്ടർ ലാബ്: ഉണ്ട്

സ്മാർട്ട് ക്ലാസ്സ് റൂം: ബാലുശ്ശേരി എം.എൽ.എ.ശ്രീ പുരുഷൻ കടലുണ്ടി സ്കൂളിന് നൽകിയ സ്മാർട്ട് ഡിജിറ്റൽ ബോർഡ്, കമ്പ്യൂട്ടർ, പ്രൊജക്റ്റർ ഓഡിയോ സിസ്റ്റം

സ്കൂൾ ലൈബ്രറി: പുസ്തകങ്ങളുണ്ട്. അലമാറികളിൽ സൂക്ഷിക്കുന്നു: റീഡിംഗ് റൂം ഇല്ല

ഭക്ഷണശാല/മുറി: ഇല്ല

ഇന്റർനെറ്റ് / ഫോൺ: ഉണ്ട്

ഫർണ്ണീച്ചർ: ഉണ്ട്

ഗ്രൗണ്ട് / കളിയുപകരണങ്ങൾ: ഉണ്ട്


==മികവുകൾ==

1. ചിട്ടയോടെയുള്ള സ്ക്വാഡ് പ്രവർത്തനം, ശുചീകരണം;ശുചിത്വ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു,

2. സ്മാർട്ട് ക്ലാസ്സ് മുറിയുടെ ഫലപ്രദമായ ഉപയോഗം

3. ഗൃഹസന്ദർശന പരിപാടി

4.വാഴകൃഷി,ജൈവ പച്ചക്കറി കൃഷി(മുൻ വർഷങ്ങളിൽ ജില്ലാതലത്തിലുള്ള അംഗീകാരം)

5. രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ പിന്നോക്കപരിശീലനം

6.ഇന്റർവെൽ സമയത്തെ കഞ്ഞി വിതരണം,കുട്ടികളുടെ സാമ്പാർ

7.ദിനാചരണങ്ങളുടെ ആചരണം

8.PT പരിശീലനം

അദ്ധ്യാപകർ

മുഹമ്മദ് ഇഖ്ബാൽ എ.കെ H.M

പ്രസീത കെ LPSA

ജയകുമാർ ബി LPSA

വിനീത കെ.കെ LPSA

മുഹമ്മദ് റിയാസ് LPSA

ജമീല കെ അറബി

ബാലൻ ടി.കെ PTCM

പുഷ്പ,നഫീസ. പാചകത്തോഴിലാളികൾ


വഴികാട്ടി

{{#multimaps11.459111, 75.882719|width=800px|zoom=12}}