എസ്.വി.എൽ.പി.എസ് പാലേമാട്

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.വി.എൽ.പി.എസ് പാലേമാട്
വിലാസം
നിലമ്പൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
18-01-2017Mikku





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ സബ്ജില്ലയിലെ സ്കൂളാണ് എസ്.വി.എൽ.പി.എസ് പാലേമാട്. എടക്കര ഗ്രാമ പഞ്ചായത്തിലെ ഒരു എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളാണിത്. 1963 ൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്. ഒരു കാർഷിക ഗ്രാമമായ പാലേമാടിലെ നിവാസികൾ ആദ്യമായി 1962 ൽ ഒരു വായനാശാല രൂപീകരിച്ചു.അതിനോട് ചേർന്ന് ഒരു അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രവും ഉണ്ടായി.1963-ൽ എ .എൽ.പി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ മാനേജർ എടവണ്ണ സ്വദേശിയായ കുഞ്ഞിപേരി സാഹിബ് ആയിരുന്നു. എം കെ ഇബ്രാഹിം മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാനാദ്ധ്യാപകൻ.ഇവിടേക്ക് ' 1964 ൽ സ്കൂൾ അധ്യാപകനായി എത്തിചേർന്ന ശ്രീ.ഭാസ്കരപിള്ള സാറിന്റെ സാരഥ്യത്തിലൂടെ സ്കൂൾ പടിപടിയായി ഉയർന്നു.1968-ൽ അപ്പർ പ്രൈമറിയും , 1984-ൽ ഹൈസ്കൂളും 1991-ൽ ഹയർ സെക്കണ്ടറി സ്കൂളും 2000- ത്തിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളും പ്രവർത്തനമാരംഭിച്ചു.1991 ഒക്ടോബർ ഒന്ന് മുതൽ ശ്രീ വിവേകാനന്ദ ലോവർ പ്രൈമറി സ്കൂൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നു. ഇന്ന് ഈ സ്ഥാപനം കോളേജ്, BEd, MEd എന്നിങ്ങനെ ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ സമുച്ചയമായി മാറി പ്രദേശത്തിന്റെ തന്നെ ചരിത്രം മാറ്റിയെഴുതി. ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ സമുച്ചയത്തിന്റെ പ്രസിഡണ്ടായി ശ്രീ.കെ ആർ ഭാസ്ക്കരൻ പിള്ള സാറും മാനേജരായി ശ്രീമതി ടി.വി സുമതികുട്ടി അമ്മയും പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വഴികാട്ടി

മഞ്ചേരി -ഊട്ടി സംസ്ഥാന പാതയിൽ നിലമ്പൂരിൽ നിന്ന് ഊട്ടി ' 11 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തി ചേരുന്ന എടക്കരയിൽ നിന്ന് നാരോക്കാവ് - മരുത ഭാഗത്തേക്ക് 4 കിലോമീറ്റർ സഞ്ചരിച്ചാൽ എസ്.വി.എൽ.പി.എസ് പാലേമാടിൽ എത്തിചേരും.
ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ - നിലമ്പൂർ, ഷൊർണൂർ, കോഴിക്കോട്.
ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂര്‍. {{#multimaps: 11.387121,76.305741 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എസ്.വി.എൽ.പി.എസ്_പാലേമാട്&oldid=240126" എന്ന താളിൽനിന്ന് ശേഖരിച്ചത്