43015 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

20:07, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ) (→‎കവിത)

കവിത

വിദ്യാലയ മുത്തശ്ശി
വിദ്യാലയം ഒരു മുത്തശ്ശിയാണ്
പ്രായമേറെയുണ്ടെങ്കിലും
ഇന്നും യൗവനം തന്നെ
അക്ഷരം പകരുമ്പോള്‍
അര്‍ത്ഥം പറയുമ്പോള്‍
ഗണിതം ചവയ്ക്കുമ്പോള്‍
ശാസ്ത്രം ചൊല്ലുമ്പോള്‍
ശാസിക്കുമ്പോള്‍
എല്ലാം യൗവനം തന്നെ
പിന്നെയെപ്പോഴാണ്
മുത്തശ്ശിയായത്
പറഞ്ഞതെല്ലാം ശരിയെന്ന്
അറിയുമ്പോള്‍
വഴി തെറ്റാതിരിക്കമ്പോള്‍
വഴി വെളിച്ചം നിറയുമ്പോള്‍
കാണുമ്പോഴൊക്കെയും സ്നേഹം പകരുമ്പോള്‍
അതെ,വിദ്യാലയം
ഒരു മുത്തശ്ശിയാണ്
സ്നേഹ.എം.സുരേഷ്-എട്ടാം ക്ലാസ്സ്