ജി യു പി എസ് തെക്കിൽ പറമ്പ
വിലാസം
തെക്കില്‍ പറമ്പ ,പൊയിനാച്ചി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /
അവസാനം തിരുത്തിയത്
18-01-201711466




ചരിത്രം

1919 ല്‍ കാസറഗോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തില്‍ തെക്കില്‍ പറമ്പില്‍ ആരംഭം കുറിച്ച ഈ സ്കൂള്‍ ഇന്ന് നൂറാം വാര്‍ഷികാഘോഷത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണ് . ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലായി LP സ്കൂള്‍ ആയിട്ടായിരുന്നു തുടക്കം. പിന്‍കാലത്ത് upgrade ചെയ്ത് UP സ്കൂളായി മാറി


ഭൗതികസൗകര്യങ്ങള്‍

ഏഴര ഏക്കര്‍ ഭൂമിയിലാണ് സ്കൂള്‍ സ്ഥിതി ടചയ്യുന്നത് 1 മുതല്‍ 7 വരെ ക്ലാസുകളിലായി 23 ക്ലാസ് മുറികളും LKG, UKG രണ്ട് ക്ലാസ് മുറികളും office room,staff room,smart class room,computer lab എന്നീ കെട്ടിട സൗകര്യങ്ങളിലായാണ് പ്രവര്‍ത്തിക്കുന്നത്. ഉച്ച ഭക്ഷണത്തിന് പ്രത്യേക കെട്ടിടവുമുണ്ട്. വിശാലമായ കളിസ്ഥലവും സ്റ്റേജും ഭാഗീകമായി ചുറ്റുമതിലും ഉണ്ട് . കുട്ടികള്‍ക്ക് കുടിക്കുവാന്‍ ശുദ്ധമായ കുടിവെള്ള സൗകര്യവും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1. സ്കൂള്‍ മാഗസിന്‍ 2. വിദ്യാരംഗം കലാസാഹിത്യ വേദി 3. പ്രവര്‍ത്തിപരിചയം 4. കരാട്ടെ 5. സോപ്പ് നിര്‍മ്മാണം 6. ടൈലറിംഗ് 7. സൈക്കിള്‍ പരിശീലനം 8. നാടക കളരി 9. ഹെല്‍ത്ത് ക്ലബ് 10. ശുചിത്വ സേന 11. എക്കോ ക്ലബ് 12. കൃഷി

ഗണിത ശാസ്ത്ര അറബി ഹിന്ദി സോഷ്യല്‍ ക്ലബുകള്‍ വളരെ സജീവമായി സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. ശാസ്ത്ര മേളകളിലും കലാമേളകളിലും സബ് ജില്ലാ തലത്തില്‍ ചാമ്പ്യന്‍ഷിപ്പ് വര്‍ഷങ്ങളായി നില നിര്‍ത്തി വരുന്നു

മാനേജ്‌മെന്റ്

കാസറഗോഡ് ജില്ലയിലെ 100 വര്‍ഷത്തോളം പഴക്കം ചെന്ന സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാണ് ഗവണ്‍മെന്റ് UP school THEKKIL PARAMBA. ചെമ്മനാട് പഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഇന്ന് ഈ സ്കൂള്‍ നില നില്‍ക്കുന്നത്.

മുന്‍സാരഥികള്‍

കെ കെ മുരളീധരന്‍, പി കമലാക്ഷന്‍,കെ അശോകന്‍, പി ടി കുഞ്ഞമ്പു,കരിച്ചേരി നാരായണന്‍,ടി സി ദാമോദരന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കാസറഗോഡ് ജില്ലയില്‍ പൊയിനാച്ചിയില്‍ NH 17 നോട് ചേര്‍ന്ന് കിഴക്ക് ഭാഗത്തായിട്ടാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_തെക്കിൽ_പറമ്പ&oldid=236954" എന്ന താളിൽനിന്ന് ശേഖരിച്ചത്