ബി.എഫ്.എം.എൽ.പി.എസ്. അവണാകുഴി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നെയ്യാറ്റിൻകര താലൂക്കിലെ കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്നതും ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ എന്ന് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനമാണ് ബി എഫ് എം എൽ പി എസ് അവണാകുഴി . ഇന്ത്യയിൽ 1910 കാലഘട്ടത്തിൽ മിഷനറി പ്രവർത്തനം ആരംഭിച്ച ബൈബിൾ ഫെയ്ത്ത് മിഷൻ എന്ന സംഘടനയ്ക്ക്
നേതൃത്വം വഹിച്ച .ഗോൾഡൻ ഐ .ഷിക്ക് സായിപ്പ്, റവ. എം ദേവസഹായം , റവ.വടാന്ത ചാരി എന്നിവരുടെ നിരന്തര പരിശ്രമത്തിൻ്റെ ഫലമായി 1915 ൽ ഈ വിദ്യാലയം സ്ഥാപിതമായി.ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ നെയ്യാറ്റിൻകര ഉരുട്ടുകാല സ്വദേശി ശ്രീമാൻ അയ്യപ്പൻ നായർ ആയിരുന്നു. ആദ്യത്തെ വിദ്യാർത്ഥി രമണി. ജിയുമാണ്.
ചരിത്രം
1915 ൽ സ്ഥാപിതം ആയി. ഗ്രാമീണ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയം. ക്രിസ്ത്യൻ മിഷ്ണറിമാർ സ്ഥാപിച്ച ഈ വിദ്യാലയം ഇന്ന് മികവിൻ്റെ പാതയിലാണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരികേ മേഖലയിലേയ്ക്ക് നിരവധി പൗരൻമാരെ സംഭാവന ചെയ്യാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികളുടെ എണ്ണം : 6 ,ടോയ്‌ലറ്റുകളുടെ എണ്ണം : 2 യൂണിറ്റ്,ആധുനിക രീതിയിലുള്ള അടുക്കളയും സ്റ്റോർ റൂമും,കുടിവെള്ള സ്രോതസ്സ് : കിണർ,ലാപ്ടോപ്പ്: 2,കമ്പ്യൂട്ടർ: 1,പ്രൊജക്ടർ: 2
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ചർച്ച് ഒഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ എന്ന ചാരിറ്റബിൾസൊസൈറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം.നിലവിലെ മാനേജർ റവ: ജോൺസൻ തരകൻ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | |
---|---|
ശ്രീ. സ്റ്റീഫൻ | |
ശ്രീമതി. സരോജിനിഭായി | |
ശ്രീ. ഡെന്നീസ് | |
ശ്രീമതി.പത്മിനിബായി | |
ശ്രീമതി.ബേബി | |
ശ്രീമതി.പ്രീയ |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
- തിരുവനന്തപുരത്തു നിന്നും വരുന്നവർ തിരുവനന്തപുരം - കാഞ്ഞിരംകുളം പുവ്വാർ ബസിൽ കയറിയാൽ അവണാകുഴി കഴിഞ്ഞ് അടുത്ത സ്റ്റോപ്പ് . സ്കൂളിന് മുൻവശത്തു തന്നെയാണ് ബസ് സ്റ്റോപ്പ്.
- കാഞ്ഞിരംകുളത്തു നിന്നും വരുന്നവർ തിരുവനന്തപുരംബസ്സിൽ കയറി കന്നടവിള കഴിഞ്ഞ് അടുത്ത സ്റ്റോപ്പിൽ ഇറങ്ങുക.
- കഴക്കൂട്ടം കന്യാകുമാരി ദേശീയപാതയിൽ വരുന്നവർ നെല്ലിമൂട് ജംഗ്ഷനിൽ നിന്നും ബാലരാമപുരം റോഡിൽ കിലോമീറ്റർ 2 km ദൂരത്ത്
{{#multimaps: 8.392159273095478, 77.05217580533723 |zoom=18}}