ഗവ. യു പി സ്കൂൾ ,പുഴാതി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പഠനോത്സവം

പുഴാതി ഗവൺമെൻറ് യുപി സ്കൂളിൽ കുട്ടികളുടെ അക്കാദമിക മികവുകളുടെ പ്രദർശനവും അവതരണവും പഠനോത്സവം എന്ന പേരിൽ സംഘടിപ്പിച്ചു.

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ കക്കാട് ടാക്സി സ്റ്റാൻഡിൽ വച്ച് നടത്തിയ പഠനോത്സവം ശ്രദ്ധേയമായി. സ്കൂളിലെ സർഗാത്മക പ്രവർത്തനങ്ങൾ രക്ഷിതാക്കളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പഠനോത്സവം സംഘടിപ്പിച്ചത് കണ്ണൂർ കോർപ്പറേഷൻ വാർഡ് കൗൺസിലർ ശ്രീമതി ഉഷ പനയൻ

ഉദ്ഘാടനം ചെയ്തു .

അധ്യയന വർഷത്തെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ് മുറിയിൽ നിന്നും രൂപപ്പെട്ട ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഇതോടനുബന്ധിച്ച് നടന്നു.

പിടിഎ പ്രസിഡണ്ട് വിസി മഹമൂദ് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് ആർ രതികുമാരി,സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ പ്രധാനാധ്യാപകൻ എസ്.പി. മധുസൂദനൻ കൺവീനർ പ്രിയ . കെ. കെ എന്നിവർ സംസാരിച്ചു.

ശാസ്ത്രോത്സവം, ഗണിതോത്സവം, ഭാഷോത്സവം പഴയകാല ഉപകരണങ്ങളുടെ പ്രദർശനം, നാണയങ്ങൾ സ്റ്റാമ്പുകൾ എന്നിവയുടെ പ്രദർശനം, ദൃശ്യാവിഷ്കാരങ്ങൾ, കലാപരിപാടികൾ, നാടകം എന്നിവയും അരങ്ങേറി.

പത്രപ്രകാശനം

പുഴാതി ഗവ.യു.പി സ്കൂൾ പ്രവർത്തനങ്ങളും മികവുകളും:

പത്രം പ്രകാശനം ചെയ്തു

പുഴാതി ഗവ.യു.പി സ്‌കൂളിലെ അക്കാദമിക മികവുകളും പ്രവർത്തനങ്ങളും ചേർത്ത് തയ്യാറാക്കിയ സ്‌കൂൾ പത്രം ദി ഗ്യാലപ് മാതൃഭൂമി സീനിയർ ഫോട്ടോഗ്രാഫർ സി.സുനിൽകുമാർ പ്രകാശനം ചെയ്തു.

പി.ടി.എ വൈസ് പ്രസിഡണ്ട് കെ.പി.എ. സലിം പത്രം ഏറ്റുവാങ്ങി.

പി.ടി.എ പ്രസിഡണ്ട് വി.സി.മഹമൂദ് അധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റൻറ് ആർ.രതികുമാരി, സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ ,പി ടി എ മെമ്പർ നജീബ് മൊയ്തീൻ എന്നിവർ ആശംസ നേർന്നു.

പ്രധാനാദ്ധ്യാപകൻ എസ്.പി.മധുസൂദനൻ സ്വാഗതവും പത്രത്തിൻറെ സ്റ്റാഫ് എഡിറ്റർ എ.ഷാക്കിറ നന്ദിയും പറഞ്ഞു.