എ.എൽ.പി.എസ് കോണോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
എ.എൽ.പി.എസ് കോണോട്ട്
വിലാസം
കോണോട്ട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ് ,അറബിക്
അവസാനം തിരുത്തിയത്
18-01-201747216




കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കോണോട്ട് എന്ന പ്രകൃതിമനോഹരമായ ഗ്രാമത്തിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്.1941 ൽ സ്ഥാപിതമായ ഈ കൊച്ചുവിദ്യാലയത്തിലൂടെ നിരവധി തലമുറകള് അറിവിന്റെ ആദ്യ മുകുളങ്ങൾ കരസ്ഥമാക്കി.1 മുതല് 4 വരെയുളള പ്രൈമറി ക്ലാസുകളിലും എ,ബി- കെ.ജി ക്ലാസുകളിലുമായി 90ലേറെ കുട്ടികള് ഈ വിദ്യാലയത്തില് പഠനം നടത്തുന്നു

ചരിത്രം

1941 കാലഘട്ടത്തില് വിദ്യാഭ്യാസവ്യവസ്ഥിതി പിന്നോക്കം നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ കൊച്ചുവിദ്യാലയം പിറവിയെടുത്തത്.മറ്റു പ്രദേശങ്ങളില് നിന്നും വേര്ത്തിരിക്കപ്പെട്ടുകൊണ്ട് പിഴകളാല് ചുറ്റപ്പെട്ട് ഒരു തുരുത്ത് പോലെ അന്യം നിന്ന ഈ പ്രദേശത്തിന് വിദ്യാഭ്യാസപുരോഗതി ലക്ഷ്യം വെച്ച് നാട്ടുപ്രമാണിയും സാമൂഹ്യപ്രവര്ത്തകനുമായ ശ്രീ.കരിപ്രത്ത് അപ്പുമാസ്റ്റര് സ്ഥാപിച്ചതാണ് ഈ വിദ്യാലയം.തുടക്കത്തില് അഞ്ചാം ക്ലാസ് വരെ ഇവിടെ പഠനം ഉണ്ടായിരുന്നു.തുടക്കത്തില് നാല് തൂണില് ഓലഷെഡ്ഡായിട്ടായിരുന്നു ക്ലാസ്മുറികള് ഉണ്ടായിരുന്നത്.നിരവധി മേഖലകളില് പ്രശസ്തരായ അനേകം വ്യക്തിത്വങ്ങള് ഈ വിദ്യാലയത്തിലൂടെ അറിവിന്റ ആദ്യാക്ഷരം നുകര്ന്ന് കടന്നുപേോയിട്ടുണ്ട്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.സർക്കാരിൻ്റെയും ഗ്രാമപഞ്ചായത്തിന്‍റയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.ഇന്‍റര്‍നെറ്റ് സൗകര്യങ്ങളോടെയുളള ഒരു കമ്പൃൂട്ടർലാബും ശിശുസൗഹൃദ ക്ലാസ് മുറികളും നമ്മുടെ വിദൃാലയത്തിനുണ്ട്.പ്രവര്‍ത്തനസജ്ജമായവിവിധ ക്ലബ്ബുകളും നമ്മുടെ സ്കൂളില്‍ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

മാനേജ്മെന്റ്

ശ്രീ.കരിപ്രത്ത് രോഷന്‍ കുമാര്‍-കാരന്തൂര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1941 - 1988 വിവരം ലഭ്യമല്ല
1989 - 2003 സത്യഭാമ ടീച്ചര്‍
2003 - 2005 ദാമോദരന് മാസ്റ്റര്‍
2005 - 2006 ഗിരിജ ടീച്ചര്‍
2006 - 2016 പ്രസന്ന ടീച്ചര്‍
2016 - 20... സീന ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.ബല്‍രാജ് കാരന്തൂര്‍
  • മുഹമ്മദലി എന്ഞ്ചിനീയര്‍
  • അഡ്വ.അബ്ദുറഹീം പറമ്പില്‍ ബസാര്‍
  • സായ് കൃഷ്ണ
  • സുനില്‍.എം.എസ്

ഭൗതികസൗകരൃങ്ങൾ

3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികള്‍ സ്ഥിതി ചെയ്യുന്നു.

എല്ലാ ക്ലാസ്മുറികളിലും ലൈറ്റ്,ഫാന് സൌകര്യങ്ങളുണ്ട്.

കുടിവെളളസംവിധാനം മുഴുവന് സമയങ്ങളിലും ലഭ്യമാണ്.

കൂടാതെ അത്യാവശ്യം സൌകര്യങ്ങളുളള പാചകപ്പുരയുംകുട്ടികള്‍ക്കാനുപാധികമായ ടോയ് ലെറ്റ് സൗകര്യങ്ങളുമുണ്ട്.

മികവുകൾ

ഉപജില്ലാ ശാസ്ത്രമേളകളില് തുടര്ച്ചയായി മികച്ച വിജയം

പഠന പാഠ്യേതര വിഷയങ്ങളില് ഉന്നതനേട്ടങ്ങള്

നഹ്റു യുവകേന്ദ്രയുടെ വൃക്ഷത്തൈ പരിപാലന അവാര്ഡ്

2015-16 പഞ്ചായത്ത്തല മികവുല്സവത്തിലെ മികച്ച ലോവര്പ്രൈമറി വിദ്യാലയം

അദ്ധ്യാപകർ

  • സീന.സി
  • മോളി.സി.എം
  • മുഹമ്മദലി.ടി(അറബിക്)
  • ഷിജി.പി
  • സല്‍മ.കെ

സ്കൂള് പി.ടി.എ

  • പി.ടി.എ പ്രസിഡണ്ട്-ടി.സന്തോഷ് കുമാര്
  • വൈസ് പ്രസിഡണ്ട് - മോളി.ടി

ക്ളബുകൾ

അലിഫ് അറബിക് ക്ലബ്ബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

അക്ഷരവെളിച്ചം 2017

2016-17 അധ്യായന വര്ഷത്തെ സ്കൂള്തനത് പ്രവര്ത്തനമാണ് അക്ഷരവെളിച്ചം.ഈ പദ്ധതിയുടെ ഭാഗമായി നടക്കുന്ന പ്രവര്ത്തനങ്ങള് ഇവയാണ്

  • ഒപ്പം ഒപ്പത്തിനൊപ്പം
  • വോയ്സ് ഓഫ് കോണോട്ട് - സ്കൂള്റേഡിയോ
  • നേര്കാഴ്ച
  • വായനപ്പുര
  • സര്ഗവേദി
  • പുസ്തകങ്ങള് തേടി
  • അമ്മവായന
  • നാടിനൊരു വായനശാല


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 * സ്കൂള് തപാലാപ്പീസ്
        കത്തിടപാടുകള് അസ്തമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തപാല് സമ്പ്രദായത്തെ പരിചയപ്പെടുത്തുന്നതിനും കയ്യെഴുത്ത് രചനകളെ പ്രോല്സാഹിപ്പിക്കുന്നതിനുമായി ഈ വിദ്യാലയത്തില് നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയാണ് കുട്ടികളുടെ തപാലാപ്പീസ്.എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതല് 10 മണി വരെയും ഉച്ചഭക്ഷണ ഇയവേളകളിലുമാണ് പോസ്റ്റാഫീസ് പ്രവര്ത്തിസമയം.കത്തിടപാടുകള്ക്കായി പ്രത്യേക സ്റ്റാന്പുകളും പുറത്തിറക്കുന്നു.ഓരോ ദിവസവും ഉച്ചക്ക 1.30 ന് പോസ്റ്റ്മാന് കത്തുകളുമായി ക്ലാസുകള് കയറിയിറങ്ങും


 * പ്രഭാതഭക്ഷണ വിതരണ പദ്ധതി


 * സ്കൂള് റേഡിയോ
          സ്കൂള് പ്രവര്ത്തിദിവസങ്ങളില് ഉച്ചസമയം 1.15 മുതല് 2 വരെയായി സ്കൂള് റേഡിയോ പരിപാടികള് സംപ്രേഷണം ചെയ്യുന്നു.പ്രധാന വാര്ത്തകള്,സ്കൂള് വാര്ത്തകള്,പുത്തനറിവ്,ഇന്നത്തെ കൌതുകം,പാട്ടുപെട്ടി,കഥാലോകം...തുടങ്ങി വിവിധ പരിപാടികളിലൂടെ വോയ്സ് ഓഫ് കോണോട്ട് - റേഡിയോ കടന്നുപോവുന്നു.


 * അരങ്ങ്
           കുട്ടികളുടെ കലാപരമായ കഴിവുകള്‍ കൂട്ടുകാര്‍ക്ക് മുമ്പില് അവതരിപ്പിക്കാനുളള ഒരു വേദിയാണിത്.എല്ലാ മാസങ്ങളിലും അവസാന വെളളി വൈകീട്ട് 3 ന് അരങ്ങ് നടന്നുവരുന്നു.ഓരോ അതിഥികളെയും ഓരോ അരങ്ങിലും കണ്ടെത്താറുണ്ട്.


 * വായനപ്പുര
           വിദ്യാര്ത്ഥികള്‍ക്ക് വായനാസൗകര്യങ്ങള് മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പൊതുജനങ്ങളുമായി സഹകരിച്ച് ആരംഭിച്ച സംരംഭമാണ്.വായനപ്പുര.വിവിധ മലയാളം,ഇംഗ്ലീഷ് പത്രങ്ങളും ബാലമാസികകളും ഇവിടെ ലഭ്യമാണ്.


 * ഒാണസ്റ്റി ഷോപ്പ്
            ഗണിതത്തില് കുട്ടികള്ക്ക് ഏറെ പ്രയാസകരമായി അനുഭവപ്പെടുന്ന കച്ചവയവിനിമയരീതികളെ എളുപ്പം മനസ്സിലാക്കാവുന്ന ഒരു രീതിയായാണ് സ്കൂളില് ഓണസ്റ്റി ഷോപ്പ് എന്ന ആശയം പ്രാവര്ത്തികമാക്കിയത്.പൊതുവിപണിയെക്കാള് വിലക്കുറവിലാണ് ഇവിടെ പഠനോപകരണങ്ങള് ലഭ്യമാക്കുന്നത്


 * കാര്ഷികരംഗം
            സ്കൂള് പരിസരത്ത് 50 വാഴകള് കുട്ടികള് പരിപാലിച്ചുകൊണ്ടിരിക്കുന്നു.വിളകള് ഉച്ചഭക്ഷണവുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്നു.

കൂടാതെ പയര്,വെണ്ട തുടങ്ങി പച്ചക്കറികളും കൃഷി ചെയ്യുന്നു.സ്കൂള്‍ പരിസരപ്രദേശത്തെ കര്‍ഷകരുടെ സഹായങ്ങള്‍ ഈ സംരംഭത്തിന് പരമാവധി ഉപയോഗപ്പെടുത്തുന്നു.



 * സ്കൂള് ലീഡര് തെരഞ്ഞെടുപ്പ്
             പൊതുതെരഞ്ഞെടുപ്പ് മാതൃകയില് നടന്നുവരുന്ന സ്കൂള്‍ ലീഡര് തെരഞ്ഞെടുപ്പ് കുട്ടികല്‍ക്ക് കൌതുകവും പഠനാര്‍ഹവുമാണ്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിംഗ് ഓഫീസര്‍,ഉദ്യോഗസ്തര്‍,പോലീസ് ഓഫീസര്‍മാര്‍ തുടങ്ങി എല്ലാ ചുമതലകളും നിര്‍വഹിക്കുന്നത് പൂര്‍ണമായും കുട്ടികള്‍ തന്നെയാണ്.

ദിനാചരണങ്ങൾ

 *പ്രവേശനോത്സവം
 2016-17 അധ്യായന വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം അതിഗംഭീരമായി നടന്നു. പൂക്കളും തോരണങ്ങളും വർണ ബലൂണുകളും കൊണ്ട് ആകർഷകമാക്കിയ സ്ക്കൂൾ മുറ്റത്തേക്ക് നവാഗതരായ പിഞ്ചുകുഞ്ഞുങ്ങൾ അതിയായ സന്തോഷത്തോടെയാണ് കടന്നു വന്നത്. മധുര പലഹാരങ്ങളു പായസവും നൽകി കുട്ടികളെ വരവേറ്റു. മാജിക് ഷോയം നാടൻ പാട്ടുകളും കുട്ടികളെ ഏറെ ആനന്ദിപ്പിച്ചു .വാർഡ് മെമ്പർ, പി.ടി.എ പ്രസിഡന്റ് ,നാട്ടു കാരണവന്മാർ ,പൂർവ വിദ്യാർത്ഥികൾ എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങളുമായി സ്കൂളിലെത്തി.
*പരിസ്ഥിതി ദിനം
  പ്രകൃതിയുടെയുo മരങ്ങളുടെയും കാവൽ ഭടന്മാരായി മാറാൻ കുട്ടികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ വൃക്ഷത്തൈ വിതരണം, ചിത്രരചന, ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. പ്രകൃതി മനോഹരമായ തുറയിൽ കോട്ട വാനരസങ്കേതത്തിലായിരുന്നു ഉച്ചക്ക് ശേഷം കുട്ടികൾ ചിലവഴിച്ചത്.
*വായനാദിനം
  വായനാ വാരാചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ ഓരോ ക്ലാസിലും നടന്നു. പിറന്നാൾ സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. എല്ലാ ക്ലാസിലേക്കു മാതൃഭൂമി പത്രം ലഭ്യമാവുന്ന മധുരം - മലയാളം പദ്ധതി കുരു വട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അപ്പുക്കുട്ടൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വായനാ വാര മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
*സ്വാതന്ത്ര‍ൃദിനാഘോഷം
   സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്, ഗാന്ധി പ്രദർശനം, പതിപ്പ് നിർമ്മാണം, പതാക നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്നു. സ്വാതത്ര ദിനപ്പുലരിയിൽ ഹെഡ്മിസ്ട്രസ് സീന ടീച്ചർ പതാക ഉയർത്തി. വാസു മാസ്റ്റർ എൻസോസ് മെന്റ് വിതരണം, ഓപ്പൺ ക്വിസ് മത്സരം, സമ്മാനദാനം, കലാപരിപാടികൾ, പായസവിതരണം.. എന്നിവയുo നടന്നു
*ഓണാഘോഷം
   ഓണസദ്യ തന്നെയായിരുന്നു ഇപ്രാവശ്യത്തെ ഓണാഘോഷത്തിലെ കേമൻ.ഇരുപതോളം വിഭവങ്ങളുമായി അമ്മമാരുടെ നേതൃത്തിൽ നടന്ന ഓണസദ്യ യൊരുക്കൽ ഏറെ മികച്ചതായി.കൂടാതെ വിവിധ ഓണക്കളികൾ, പൂക്കള മത്സരം, കളറിംഗ് മത്സരം എന്നിവയും ഓണാഘോഷത്തിന് കൊഴുപ്പേകി.
* ഗാന്ധിജയന്തി

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തോടനുബന്നിച്ച് സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു.ഗാന്ധിജി നേതൃത്യം നൽകിയ വിവിധ സമര ചരിത്രങ്ങളുടെ ദൃശ്യാവിഷ്ക്കാരം കുട്ടികൾക്ക് ഏറെ അറിവ് പകർന്നു. ഗാന്ധി ക്വിസ്, വിവരശേഖരണം, പ്രദർശനം തുടങ്ങി പരിപാടികളും നടന്നു.

* ശിശുദിനം

നഹ്രുവിന്റെ സന്ദേശങ്ങൾ വിളംബരം ചെയ്ത് കൊണ്ട് പി.ടി.എ അംഗങ്ങളുടെയും രക്ഷിതാക്കളുടെയു നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിന റാലി ഏറെ ആകർഷകമായി.ശേഷം കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.നെഹ്റു തൊപ്പി നിർമ്മാണം, ശിശുദിന പോസ്റ്റർ നിർമ്മാണം,... തുടങ്ങി വിവിധ പരിപാടികളും നടന്നു.

* അന്താരാഷ്ട്ര അറബിക് ദിനം

ഡിസം 18 - അന്താരാഷ്ട്ര അറബിക് ദിനാചരണം സ്ക്കൂൾഅലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു.അറബി ഭാഷയുടെ ചരിത്രം,പ്രാധാന്യം, ഉപയോഗം, സാന്നിധ്യം എന്നിവ വ്യക്തമാക്കുന്ന പോസ്റ്റർ പ്രദർശനം ഹെഡ്മിസ്ട്രസ് സീന ടീച്ചർ ഉദ്ഘാടനം ചെയ്തു. അറബിക് ക്വിസ് മത്സരം, ചിത്രരചന മത്സരം തുടങ്ങിയവയുo ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.




വഴികാട്ടി {{#multimaps:11.3022278,75.8513245|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കോണോട്ട്&oldid=235782" എന്ന താളിൽനിന്ന് ശേഖരിച്ചത്