ഫാത്തിമ മാതാ ഇ എം എച്ച്.എസ്സ്. പിറവം
ഫാത്തിമ മാതാ ഹൈസ്‌കൂള്‍ പിറവം
പിറവം മൂവാറ്റുപുഴ റോഡില്‍ പിറവം ബസ്സ്‌സ്‌റ്റാന്റില്‍ നിന്ന് ഏതദേശം 1. സഴ. മാറി ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപമായി ഫാത്തിമമാതാ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥിതിചെയ്യുന്നു. 1978 ജൂണ്‍ 6-ാം തീയതി ഫാത്തിമ സ്‌കൂള്‍ വിദ്യാരംഭം കുറിച്ചു. കര്‍മ്മലീത്താ സഭയുടെ ജയമാതാ പ്രോവിന്‍സിന്റെ കീഴിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിന്റെ ആദ്യത്തെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മെര്‍ലിന്‍ സി.എം.സി. ആയിരുന്നു. 1983-ല്‍ സ്‌കൂളിലെ എല്‍.പി. വിഭാഗത്തിന് ഗവണ്‍മെന്റ് അംഗീകാരം ലഭിച്ചു. ഒരു വര്‍ഷത്തിനകം യു.പി. എച്ച്.എസ്. സെക്ഷനും ഗവണ്‍മെന്റ് അംഗീകാരം ലഭിക്കുകയുണ്ടായി. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ അധികാരികള്‍ക്ക് അങ്ങേയറ്റം ബോധ്യമായതിന്റെ ഫലമാണ് സ്‌കൂളിന് ലഭിച്ച അംഗീകാരമെന്ന് അഭിമാനപൂര്‍വ്വം പറയാന്‍ കഴിയും. 1987 ല്‍ ആദ്യബാച്ച് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി ഉന്നത വിജയം സ്വായത്തമാക്കി. അന്നുമുതല്‍ ഇന്നുവരെ ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ സ്‌കൂള്‍ ഡിസ്റ്റിംഗ്‌ഷന്‍, ഫസ്റ്റ് ക്ലാസ്, ഗ്രേഡിംഗ് മികവ്, റാങ്ക് ഇവയോടു കൂടി നൂറുശതമാനം വിജയം കൈവരിക്കുന്നു. 1998-ല്‍ മിനു ജോര്‍ജ്ജ് എന്ന കുട്ടിക്ക് ലഭിച്ച 15-ാം റാങ്കിലൂടെ റാങ്കിംഗ് മേഖലയില്‍ സ്‌കൂള്‍ സ്‌കോര്‍ ചെയ്‌തു തുടങ്ങി. 1999-ല്‍ പാര്‍വ്വതി രാജഗോപാല്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിക്കൊണ്ട് കേരളത്തിന്റെ അഭിമാനമായി ഫാത്തിമമാതാ സ്‌കൂളിനെ ഉയര്‍ത്തിക്കാട്ടി. 2001-ല്‍ ക്രിസ്റ്റി ജോസിന് 5-ാം റാങ്കും, അരുണ്‍. വി.ക്ക് 12-ാം റാങ്കും, അഞ്‌ജു ബേബിക്ക് 15-ാം റാങ്കും, 2003-ല്‍ മീരാ വിജയ രാജ് 15-ാം റാങ്കും നേടിയെടുത്തു. റാങ്ക് നിര്‍ണയിക്കുന്ന അവസാന എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സിദ്ധാര്‍ത്ഥ് സി. നാഥന്‍ (2004) 10-ാം റാങ്ക് കരസ്ഥമാക്കി. പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍ കോമ്പറ്റീഷന്‍, മേളകള്‍ ഇവയിലെല്ലാം സ്‌കൂള്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു. പഠനവും പാഠ്യേതരമേഖലയും ഒന്നുപോലെ മുമ്പോട്ടു കൊണ്ടുപോകുവാനും കുട്ടികളുടെ സര്‍വ്വതോമുഖമായ വളര്‍ച്ചയും വിജയവും നേടിയെടുക്കുവാനും ഏവരും ശ്രദ്ധാലുക്കളാണ്. 1994-ല്‍ (മെയ്) സി. ആലീസ് തോമസ്. കെ പ്രിന്‍സിപ്പലായി ചാര്‍ജ്ജെടുത്തു. സിസ്റ്ററിന്റെ പ്രവര്‍ത്തനം സ്‌കൂളിന്റെ വിജയകരമായ നടത്തിപ്പില്‍ പ്രധാനപങ്ക് വഹിക്കുന്നു. 2002 ആഗസ്റ്റ് 5-ാം തീയതി ഇവിടെ പ്ലസ് ടു സയന്‍സ് ബാച്ച് പ്രവര്‍ത്തനമാരംഭിച്ചു. ഈ വിഭാഗത്തിലും ഉന്നതവിജയം കരസ്ഥമാക്കുവാന്‍ സ്‌കൂളിനു കഴിയുന്നു. ഉന്നത നിലവാരം പുലര്‍ത്തുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ സയന്‍സ് ലാബ്, മാത്‌സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ് എന്നിവയും വിശാലമായൊരു പ്ലേഗ്രൗണ്ടും വലിയൊരു ലൈബ്രറിയും സ്‌കൂളിന് സ്വന്തമായുണ്ട്.