ജി.ജി.എച്.എസ്.എസ് കല്ലടത്തുർ

Schoolwiki സംരംഭത്തിൽ നിന്ന്
16:57, 15 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20004 (സംവാദം | സംഭാവനകൾ) (സ്ക്കൂള്‍ ചരിത്രം)


ജി.ജി.എച്.എസ്.എസ് കല്ലടത്തുർ
വിലാസം
ഒതളൂര്‍

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-01-201720004




പാലക്കാട് ജില്ലയുടെ പടി‍ഞ്ഞാറെ അറ്റത്ത് കപ്പൂര് ഗ്രാമ പഞ്ചായത്തില് പടിഞ്ഞാറങ്ങാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര് വിദ്യാലയം. ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.



= ചരിത്രം

  ഒതളൂര്‍ പടിഞ്ഞാറെപ്പാട്ട് തറവാട്ടിലെ ഉല്‍പ്പതിഷ്ണുക്കളായ മനുഷ്യസ്നേഹികളുടെ ശ്രമഫലമായി 1914 ല്‍ ആരംഭിച്ച പടിഞ്ഞാറേപ്പാട്ട് സ്ക്കൂളാണ് പിന്നീട് ഗോഖലെ ഗവ.ഹയര്‍സെക്കന്ററി സ്ക്കൂള്‍ കല്ലടത്തൂരായി വളര്‍ന്നത്. പടിഞ്ഞാറെപ്പാട്ട് തറവാട്ടുകാര്‍ നടത്തിയിരുന്ന നെയ്ത്തുശാലയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സംസ്കൃതപാഠശാലയാണ് കുടിപ്പള്ളിക്കൂടമായും പിന്നീട് പടിഞ്ഞാറേപ്പാട്ട് സ്ക്കൂളായും മാറിയത്.പടിഞ്ഞാറെപ്പാട്ട് തറവാട്ടിലെ ശ്രീ.കൃഷ്മനുണ്ണി നമ്പ്യാര്‍, ശ്രീ.ടി.എന്‍.രാമുണ്ണിമേനോന്‍, ശ്രീ.രാമവാര്യര്‍ എന്നിവരുടെ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാലയം സ്ഥാപിതമായത്. ശ്രീ.കേളുകുട്ടിനായര്‍ ആയിരുന്നു ആദ്യ പ്രധാനദ്ധ്യാപകന്‍.
ശിശുക്ലാസും ഒന്നാംക്ലാസും കൂടി ഒരു ക്ലാസോടെയാണ് വിദ്യാലയപ്രവര്‍ത്തനം ആരംഭിച്ചത്. ഓരോ വര്‍ഷം കഴിയും തോറും ഓരോ ക്ലാസു വീതം കൂടി വരുന്ന രീതിയിലാരുന്നു ക്രമീകരണം. പിന്നീട് പൊന്നാനി താലൂക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ആര്യ സമാജം വിദ്യാലയത്തിന്റെ മേല്‍നോട്ടം ഏറ്റെടുത്തു. ചില സാങ്കേതിക കാരണങ്ങളാല്‍ ഒരു വര്‍ഷത്തിനു ശേഷം വിദ്യാലയത്തിന്റെ  ഉടമസ്ഥത വീണ്ടും പടിഞ്ഞാറെപ്പാട്ട് തറവാട്ടില്‍ നിക്ഷിപ്തമായി. പിന്നീട് വിദ്യാലയം ജില്ലാ ബോര്‍ഡിനു കീഴിലായി.
പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരുവുമായിരുന്ന ശ്രീ.ഗോപാലകൃഷ്ണ ഗോഖലെ അക്കാലത്ത് എലിമെന്ററി വിദ്യാഭ്യാസ കൗണ്‍സിലിലെ അംഗമായിരുന്നു. എലിമെന്ററി വിദ്യാഭ്യാസത്തിന്റെ വികസനാര്‍ത്ഥം ഈ സ്ക്കൂള്‍ എലിമെന്ററി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ ഗോപാലകൃഷ്ണ ഗോഖലെ ഉദ്ഘാടനം ചെയ്യാനെത്തുമെന്ന് അറിയിച്ചിരുന്നു. പട്ടാമ്പി റെയില്‍വെ സ്റ്റേഷനിലേക്ക് സ്വീകരിക്കാന്‍ ചെന്നവര്‍ക്ക് കോയമ്പത്തൂരില്‍ നിന്നുള്ള സന്ദേശം ലഭിച്ചുവെന്നാണ് പറയപ്പെടുന്നത്. വൈസ്രോയിയുടെ ഉത്തരവ് പ്രകാരം പെട്ടെന്ന് മടങ്ങിപോകേണ്ടത്കൊണ്ട് ഉദ്ഘാടനത്തിന് എത്താന്‍ കഴിയില്ല എന്നതായിരുന്നു സന്ദേശം. അങ്ങനെ അന്നത്തെ പ്രാദേശിക നേതാക്കളുടെ അഭിപ്രായ പ്രകാരം സ്ക്കൂളിനു ഗോഖലെ ഹിന്ദുബോര്‍ഡ് എലിമെന്ററി സ്കൂള്‍ എന്ന് നാമകരണം ചെയ്യപ്പെട്ടു.
1943 ല്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് അംഗമായിരുന്ന ശ്രീ.എച്ചുണ്ണി നമ്പ്യാരുടെ ശ്രമഫലമായി വിദ്യാലയം ലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് ഏറ്റെടുക്കുകയും ഗോഖലെ ബോര്‍ഡ് ബോയ്സ് എലിമെന്ററി സ്ക്കൂള്‍ ആയി മാറി.1949 ല്‍ ഗോഖലെ ബോര്‍ഡ്ഹിന്ദു ബോയ്സ് എലിമെന്ററി സ്ക്കൂള്‍ എന്നായി പുനര്‍ നാമകരണം ചെയ്യപ്പെട്ടു. 1959 ല്‍ ഗോഖലെ ബോര്‍ഡ് അപ്പര്‍ പ്രൈമറി സ്ക്കൂള്‍ (GBUPS) ആയി അപ്ഗ്രേഡ് ചെയ്തതോടെ തുടര്‍പഠന സൗകര്യംഗോഖലെക്ക് ലഭ്യമായി. 1980-81 ല്‍ ഹൈസ്ക്കൂളായി. 1984 ല്‍ ആദ്യ എസ് എസ് എല്‍ സി ബാച്ച് പുറത്തിറങ്ങി. 2005 ല്‍ ഗോഖലെ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂള്‍ കുമരനെല്ലൂരായി. 2013 ല്‍ നാട്ടുകാരുടെ ആവശ്യപ്രകാരം ഗോഖലെ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂള്‍ കുമരനെല്ലൂര്‍ -ഗോഖലെ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂള്‍ കല്ലടത്തൂരായി....

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി