ഗവ യു പി എസ് ആനച്ചൽ/ചരിത്രം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വാമനപുരം പഞ്ചായത്തിലാണ് ആനച്ചൽ ഗവ: യു.പി.സ്‌കൂൾ. പാലോട് ഉപജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ ആണ് ഈ സ്‌കൂൾ. പണ്ഡിത വരേണ്യനും എഴുത്തുകാരനും ആയ ശ്രീ വിദ്വാൻ കേശവൻ ആണ് സ്ഥാപകൻ. അദ്ദേഹം പിന്നീട് ആറ്റിങ്ങൽ സ്‌കൂളിൽ അധ്യാപകനായി . 1098 ഇടവം 7 തീയതി ശ്രീനാരായണ വിലാസം പ്രൈമറി സ്‌കൂൾ എന്ന പേരിൽ ആണ് സ്‌കൂൾ തുടങ്ങിയത്. തുടക്കത്തിൽ മൂന്നാം ക്ലാസ്സുവരെ ഉണ്ടായിരുന്നു. ശ്രീ നാരായണ ഗുരുവിന്റെ 67 - ആം ജന്മദിനത്തോട് അനുബന്ധിച്ച് 1099 ചിങ്ങം 11 നാണ് സ്‌കൂൾ ഉദ്ഘാടനം നടന്നത്. സ്വാതന്ത്ര്യാനന്തരം സ്‌കൂൾ സർക്കാരിലേക്ക് സറണ്ടർ ചെയ്‌തു. സർക്കാരിൽ നിന്ന് ഒരു ചക്രം വില സ്വീകരിച്ചതായി രേഖകളിൽ കാണുന്നു. 1964 - 65 ൽ യു.പി. സ്‌കൂളായി അപ്ഗ്രേഡ് ചെയ്‌തു. ഐ.എ.എസ്. കേഡർ ഉദ്യോഗസ്ഥയായ ശ്രീമതി സുധർമ്മിണി ഈ സ്‌കൂളിലെ പൂർവ്വവിദ്യാർഥിയാണ്.