എ ജെ ബി എസ് പുത്തിഗെ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പുസ്തക പത്തായം നിറയ്ക്കാൻ 'പുസ്തക വണ്ടി'യുമായി പുത്തിഗെ സ്കൂൾ

കുമ്പള :വിദ്യാലയ ലൈബ്രറിയിലേക്കുള്ള പുസ്തക ശേഖരണത്തിന് പുത്തിഗെ എ.ജെ.ബി സ്കൂളിന്റെ പുസ്തക വണ്ടി യാത്ര തുടങ്ങി. വിദ്യാലയത്തിലെ പൂർവ അദ്ധ്യാപകർ, പൂർവ വിദ്യാർത്ഥികൾ തുടങ്ങി താത്പ്പര്യമുള്ള ആർക്കും വിദ്യാലയ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാം. ഇവർ ആവശ്യപ്പെടുന്നതനുസരിച്ച് വിദ്യാർത്ഥികൾ അധ്യാപകർക്കൊപ്പം പുസ്തക വണ്ടിയുമായി വീടുകളിലെത്തി പുസ്തകങ്ങൾ ശേഖരിക്കും. വായിച്ചു കഴിഞ്ഞതോ പഴയതോ പുതിയതോ ആയ പുസ്തകങ്ങൾ ഇത്തരത്തിൽ ശേഖരിച്ച് വിദ്യാലയത്തിലെ പുസ്തക ശേഖരം വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പുസ്തകവണ്ടിയുടെ ഉദ്ഘാടനം വായനാദിനത്തിൽ പ്രധാനാധ്യാപിക ആർ.സിന്ധു നിർവഹിച്ചു. അധ്യാപകരായ എ.വി ബാബുരാജ്, ബി. സരിത, എ. അശ്വിനി, ആയിഷത്ത് റിലഹ് എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പുത്തിഗെയുടെ വിവിധ ഭാഗങ്ങളിൽ പുസ്തകവണ്ടി പ്രയാണം നടത്തും.

പുസ്തക പത്തായം-പുസ്തക വണ്ടി
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ഉപജില്ലാ കലോത്സവങ്ങളിലെ പങ്കാളിത്തവും മികച്ച വിജയവും
  • ഉപജില്ലാ ശാസ്ത്രമേള, കായികമേള എന്നിവയിൽ പങ്കാളിത്തവും മികച്ച വിജയവും
  • മെട്രിക് മേളയിൽ തിളക്കമാർന്ന വിജയങ്ങൾ
  • വിദ്യാലയ സർഗവേളകൾ
  • ദിനാചരണ പരിപാടികൾ
  • ഈസി ഇംഗ്ലീഷ് ക്യാമ്പുകൾ
  • ഫീൽഡ് ട്രിപ്പുകൾ
  • സർഗാത്മക ക്യാമ്പുകൾ