• ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ദിനാചരണ പ്രവർത്തനങ്ങൾ നടത്തുന്നത് . ഓരോ ക്ലബ്ബുകളുടെയും കൺവീനർമാർ അധ്യാപകരാണ്.

മാസത്തിലൊരിക്കൽ ക്ലബ് പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തുന്നു.കുട്ടികളുടെ ആരോഗ്യവും,ബൗദ്ധികവും ,സർഗാത്മകതയും,അറിവും വികസിപ്പിക്കുവാൻ ഇത്തരം ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു . വീട്ടിലിരുന്നുകൊണ്ടു ദിനാചരണ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു .വിവിധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ ,ക്വിസ് മത്സരവും നടത്തുന്നു .കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ കളികൾ സംഘടിപ്പിക്കുന്നു. കരാട്ടെ പരിശീലനം നടത്തുന്നു. മത്സര പരീക്ഷകളിൽ മുന്നേറാൻ ദിശ എന്ന പേരിൽ എല്ലാ ചൊവ്വാഴ്ചയും കുട്ടികൾക്ക് പൊതു വിജ്ഞാന ക്ലാസുകൾ നടത്തുന്നു. ജികെ ,മെന്റൽ എബിലിറ്റി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ മൊഡ്യൂൾതയ്യാറാക്കിയാണ് ക്ലാസ് നൽകുന്നത്. മാനേജ്‌മന്റ് വേണ്ട പ്രോത്സാഹനം നൽകുന്നു. മാസാവസാനം ഗൂഗിൾ ഫോമിൽ എക്സാം നടത്തി വരുന്നു.മലയാളത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി ക്ലാസ് നൽകുന്നു. ഹലോ ഇംഗ്ലീഷ് പരിപാടിയിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുന്നു.വിദ്യാലയമികവുകൾ പൊതു സമൂഹവുമായി പങ്കു വയ്ക്കുവാൻ പൊതു സ്ഥലത്തു പഠനോത്സവം സംഘടിപ്പിച്ചു വരുന്നു.

   എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഭാഷാപഠന ക്ലാസുകൾ
   സുരീലി ഹിന്ദി
   ദിനാചരണങ്ങൾ
   ഹലോ ഇംഗ്ലീഷ്
 
  ജൂൺ 5 : പരിസ്ഥിതി ദിനo'       പരിസ്ഥിതി ദിന സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ചു കൊണ്ട് വിദ്യാലയത്തിൽ ചെടികൾ നട്ടുപിടിപ്പിച്ചു.പോസ്റ്റർ രചനയും, ക്വിസ് മത്സരവും നടത്തുകയുണ്ടായി . 
   ജൂൺ 19 : വായനദിനം
       കേരളത്തിൻ്റെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ആചാര്യനായിരുന്ന ശ്രീ . പി.എൻ.പണിക്കരുടെ ഓർമ്മ പുതുക്കി കൊണ്ട് വായനദിനം ജൂൺ 19 മുതൽ ജൂലൈ 18  വരെയുള്ള ഒരു മാസക്കാലം വിവിധ പരിപാടികൾ സംഘടിപ്പിച്ചു . ഡാലുമുഖം സൂര്യലൈബ്രറിയുടെ നേതൃത്വത്തിൽ  പുസ്തകപ്രദർശനം  സ്കൂളിൽ  നടത്തുകയുണ്ടായി 


   ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം
   ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ റാലി നടത്തി. പ്ലക്കാർഡ് തയ്യാറാക്കി .മികച്ച പ്ലക്കാർഡിനു സമ്മാനം നൽകി
   ജൂലൈ 21  ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചന ,ക്വിസ് , പതിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു

ആഗസ്റ്റ് 6 : ഹിരോഷിമ ദിനം

   യുദ്ധ വിരുദ്ധ പോസ്റ്റർ തയ്യാറാക്കി. 

ആഗസ്റ്റ് 15 : സ്വാതന്ത്ര്യ ദിനം

   ഈ വർഷത്തെ സ്വാതന്ത്ര്യദിനം വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു മെഗാ ക്വിസ് , പ്രസംഗം , ദേശഭക്തിഗാനം , നൃത്താവിഷ്കാരം ,സ്വാതന്ത്ര്യ ദിന റാലി തുടങ്ങിയവ നടത്തി .മെഗാ ക്വിസിൽ 7A  യിൽ പഠിക്കുന്ന കുമാരി . വിസ്മയ ജി  ഒന്നാം സ്ഥാനം നേടി  .കൂടാതെ 501  രൂപ ക്യാഷ് അവാർഡും ,ട്രോഫിയും കരസ്ഥമാക്കി .7 A യിൽ പഠിക്കുന്ന വൈഗാലക്ഷ്മി രണ്ടാം സ്ഥാനവും 251 രൂപ ക്യാഷ് അവാർഡും നേടി .മൂന്നാം സ്ഥാനം5A യിലെത്തന്നെ മാസ്റ്റർ അഭിമോൻ 101 രൂപ ക്യാഷ് അവാർഡ് നേടി , പ്രസംഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് 7 A യിലെ കുമാരി. അദ്നാ പി ജെ ആണ് .501 രൂപയും ട്രോഫിയും കരസ്ഥമാക്കി . ആഗസ്റ്റ് 15 ന് രാവിലെ 8 .30 നു മാനേജർ റെവ. ഫാ മാത്യു ജോർജ് തുണ്ടിയിൽ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി .അതിനുശേഷം  വളരെ ആഘോഷമായ രീതിയിൽ റാലി സംഘടിപ്പിച്ചു .അതിനുശേഷം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .പായസം വിതരണം ചെയ്തു .

ഓണാഘോഷം

കേരളത്തിൻ്റെ ദേശീയ ഉത്സവമായ ഓണം അതിൻ്റെ തനിമയോടെ ആഘോഷിച്ചു. ഓണപ്പാട്ട്, അത്തപ്പൂക്കളം ,തിരുവാതിര , മാവേലി , വടംവലി ,തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു .

സെപ്റ്റംബർ 5 : അധ്യാപക ദിനം.

ആശംസാ കാർഡുകൾ നിർമ്മിച്ചു കുട്ടികൾ അധ്യാപകർക്ക് കൊടുത്തു

സെപ്റ്റംബർ 16 : ഓസോൺ ദിനം

   ഓസോൺ ദിനത്തിൻ്റെ പ്രാധാന്യത്തെ വിളിച്ചോതുന്ന ഒരു പോസ്റ്റർ രചന സംഘടിപ്പിച്ചു.ക്വിസ് മത്സരവും നടത്തുകയുണ്ടായി .ഓസോൺ ദിനത്തിന്റെ പ്രധാന്യത്തെക്കുറിച്ചു ;അസ്സംബിളിയിൽ ഹെഡ്മിസ്ട്രസ് സന്ദേശം നൽകി . 

ഒക്ടോബർ 2 : ഗാന്ധിജയന്തി

ഗാന്ധി പതിപ്പ് , ക്വിസ് ,പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.ഗാന്ധിദർശൻ സംഘടിപ്പിച്ച ജില്ലാ ക്വിസ് മത്സരത്തിൽ കുമാരി .വിസ്മയ ജി പങ്കെടുത്തു .

ഒക്ടോബർ 9 : ലോക തപാൽ ദിനം

   പോസ്റ്റ് കാർഡിൽ ലെറ്റർ തയ്യാറാക്കി 

ഒക്ടോബർ 16 : ലോക ഭക്ഷ്യ ദിനം

ഭക്ഷ്യ ദിനത്തോടനുബന്ധിച്ചു ബോധവത്കരണ ക്ലാസ് നടത്തി.

നവംബർ 1 : കേരളപിറവി

കേരളപിറവി യോടനുബന്ധിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ സന്ദേശം നൽകി

   ഡിസംബർ 22 : ക്രിസ്തുമസ്സ് ആഘോഷം

സ്കൂൾ ലോക്കൽ മാനേജർ റെവ. ഫാ മാത്യു ജോർജ് തുണ്ടിയിൽ ക്രിസ്മസ് ദിന സന്ദേശം നൽകി .കുട്ടികൾക്ക് കേക്ക് വിതരണം നടത്തി .

വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു

സയൻസ് ഫെസ്റ്റ്

ജനുവരി 23 നു നടന്ന ശാസ്ത്രോത്സവത്തിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു . സ്കൂൾ ഹെഡ്മാസ്റ്റർ ബിജു സർ സ്വാഗതം ആശംസിച്ച യോഗത്തിൽ പാറശ്ശാല BRC ട്രെയിനർ ശ്രീമതി . സിന്ധു ടീച്ചർ ഉദ്‌ഘാടനം ചെയ്തു .കീർത്തി ടീച്ചർ ,സുബിജ ടീച്ചർ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു .പരീക്ഷണങ്ങൾ , ചാർട് ,വർക്കിംഗ് മോഡൽ ,സ്റ്റിൽ മോഡൽ ,പ്രൊജക്റ്റ് എന്നിവ അവതരിപ്പിച്ചു .

മാത്‍സ് ഫെസ്റ്റ്

24 / 01 /2024 നു നടന്ന മാത്‍സ് ഫെസ്റ്റിൽ ഗണിതഅസംബ്ലിയാണ് നടത്തിയത് . BRC യിലെ കീർത്തി ടീച്ചർ ഉദ്‌ഘാടനം ചെയ്തു . ഗണിത പ്രാർത്ഥനയോടുകൂടി ആരംഭിച്ച അസംബ്ലിയിൽ പ്രതിജ്ഞ , ഗണിതപസ്‌സിൽ ,ഗണിതാക്കളികൾ,നാടൻപാട്ട് വഞ്ചിപ്പാട്ട് എന്നിവ അവതരിപ്പിച്ചു . അസ്സെംബ്ലയിൽ ഗണിതമാഗസിൻ പ്രകാശനം ചെയ്തു .