ഗവ. എൽ പി സ്കൂൾ, കൊട്ടാരം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
![](/images/thumb/1/18/34207garden2.jpg/300px-34207garden2.jpg)
![](/images/thumb/5/5f/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%AE%E0%B5%83%E0%B4%A4%E0%B4%82_%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%BF.jpg/236px-%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%AE%E0%B5%83%E0%B4%A4%E0%B4%82_%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%BF.jpg)
പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസുകളിലായി 60 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.പ്രീപ്രൈമറി കുട്ടികൾക്ക് ഗൂഗിൾ മീറ്റ് ക്ലാസുകളാണ് ഇപ്പോൾ നടത്തുന്നത്. എൽ.പി കുട്ടികൾ എല്ലാവരും സ്കൂളിൽ വരുന്നുണ്ട്. വിവിധ ദിനാചരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായ രീതിയിൽ നടന്നുവരുന്നു. മാതൃഭൂമി സീഡിൻ്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുന്നു.വീട്ടിലെ കൃഷിയിടം വിപുലീകരിക്കുന്നതിനും കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനുമായി എല്ലാ കുട്ടികൾക്കും പച്ചക്കറി വിത്തുകളും പൂച്ചെടി വിത്തുകളും ഗ്രോബാഗുകളും വിതരണം ചെയ്തു. അതോടൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ പോസ്റ്ററുകളും സാനിറ്റൈസർ, മാസ്‌ക്കുകൾ തുടങ്ങിയവ വിതരണം ചെയ്തു. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കുകയും പകരം എല്ലാകുട്ടികൾക്കും സ്റ്റീൽ കുപ്പികൾ ഉറപ്പാക്കുകയും പേപ്പർ പേനകൾ വിതരണം ചെയ്യുകയും ചെയ്തു
താലോലം പദ്ധതി
![](/images/thumb/e/e0/Thalolam1.jpg/300px-Thalolam1.jpg)
പഠനപ്രവർത്തനങ്ങളുടെ ഭാഗമായി BRC യുടെ ധനസഹായത്തോടെ പ്രീപ്രൈമറി വിഭാഗത്തിന്റെ താലോലം പദ്ധതി യുടെ ഉത്ഘാടനം 27/1/2022 ൽ ബഹുമാനപ്പെട്ട കടക്കരപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ബീന, ചേർത്തല BPC ശ്രീ സൽമോൻ സർ എന്നിവർ സന്നിഹിതരായിരുന്നു