എസ്.യു.എൽ..പി.എസ് . കുറ്റൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1968 ജൂൺ മാസത്തിലാണ്  കുറ്റൂർ എസ്‌.യു.എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. നാട്ടുകാരുടെയും  രാഷ്ട്രീയക്കാരുടെയും പ്രേത്യേക ഇടപെടലോട് കൂടിയാണ് സ്കൂൾ പ്രാരംഭത്തിൽ വരുന്നത്. താവയിൽ കുഞ്ഞുട്ടി ഹാജിയുടെ  മാനേജ്മെന്റിൽ സ്വന്തം സ്ഥലമായ പുളിക്കപ്പറമ്പ് മൈദാനത്ത്  ഉയർന്ന പിന്തുണയോട് കൂടി സ്ഥാപിതമായ  ഈ വിദ്യാലയം ഇന്നും തലമുറ മുഖേന കൈമാറി വരുന്നു. ആദ്യ പ്രഥമ അധ്യാപകൻ  പി.പി കുഞ്ഞുട്ടി മാഷിന്റെ നേതൃത്വത്തിൽ നാട്ടിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും നിരവധി  അധ്യാപകരെ സംഘടിപ്പിച്ചായിരുന്നു  വിദ്യാലയ പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരുന്നത്.


കുറ്റൂരിൽ വിദ്യാലയം  നിലവിൽ വരുന്നത് സംബന്ധിച്ച്  നിരവധി മാനേജ്മെന്റ് രാഷ്ട്രീയ അഭിപ്രായ വിത്യാസങ്ങളും തർക്കങ്ങളും നിലനിന്നിരുന്നെങ്കിലും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ സി.എച്ച് മുഹമ്മദ്‌ കോയയുടെ നേരിട്ടുള്ള ഇടപെടലിലൂടെ സ്കൂൾ താവയിൽ മൊയ്‌ദീൻ കുട്ടി ഹാജിയുടെ ഉടമസ്ഥതയിൽ പുളിക്കപ്പറമ്പിൽ തന്നെ ഉയരുകയായിരുന്നു. കുറഞ്ഞ കുട്ടികളിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ പഠിപ്പിക്കുവാൻ അധ്യാപകരെ കണ്ടെത്തുന്നതിൽ മാനേജ്മെന്റ് വളരെ ബുദ്ധിമുട്ടിയിരുന്നു. കുഞ്ഞുട്ടി മാഷിന് പുറമെ കൊല്ലത്തു നിന്നും ആലപ്പുഴയിൽ നിന്നും അധ്യാപകർ ഇവിടെ വന്ന് താമസിച്ചായിരുന്നു  സ്കൂൾ അദ്ധ്യായനം നിലനിർത്തി കൊണ്ടുപോയത്. വലിയതൊടുവിൽ കുഞ്ഞുട്ടി സഹിബായിരുന്നു വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി. മൊയ്‌ദീൻ കുഞ്ഞുട്ടി ഹാജിക്ക് ശേഷം മകൻ താവയിൽ അഹമ്മദ് കുട്ടിയാണ് നിലവിൽ മാനേജർ സ്ഥാനം വഹിക്കുന്നത്.  കുഞ്ഞുട്ടി മാഷിന് ശേഷം  ശശീധരൻ മാഷും നിലവിൽ നസീർ മാഷുമാണ് പ്രഥമാധ്യാപകസ്ഥാനം  കൈമാറിയിട്ടുള്ളത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം