ഉപയോക്താവ്:Jaydeep

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 20 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaydeep (സംവാദം | സംഭാവനകൾ) (→‎എന്റെ വരകൾ)
Jaydeep
പേര്ജയ്ദീപ് കെ
ഇപ്പോഴുള്ള സ്ഥലംകോഴിക്കോട്
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽഅധ്യാപകൻ, മാസ്റ്റർ ട്രെയിനർ, കൈറ്റ്
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽkvjaydeep@gmail.com
മൊബൈൽ9496416363 9947723787

എന്നെക്കുറിച്ച്

കോഴിക്കോട് ജില്ലയിൽ വടകരയ്ക്കടുത്ത് കാർത്തികപ്പള്ളിയിലെ "വേദിക"യിൽ താമസിക്കുന്നു. ഹിന്ദി ഭാഷയിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി എഡും അക്കാദമിക യോഗ്യതയായി നേടിയിട്ടുണ്ട്. 2000 ജൂൺ 5ന് മലപ്പുറം ജില്ലയിലെ താനൂർ ദേവധാർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ഖൂളിൽ ഹിന്ദി അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 2013 ജൂലൈ 17 മുതൽ അന്തർജില്ലാ സ്ഥലം മാറ്റം ലഭിച്ച് വടകര മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ജോയിൻ ചെയ്ത് പ്രവർത്തിച്ചു വരുന്നു. 2016 മുതൽ മുതൽ ഐടി @ സ്കൂൾ (കൈറ്റ്) പ്രോജക്ടിൽ വടകര വിദ്യാഭ്യാസ ജില്ലയുടെ മാസ്റ്റർ ട്രെയിനറർ കോഡിനേറ്ററായും ചോമ്പാല ഉപജില്ലയുടെ ചുമതലയും നിർവ്വഹിച്ചു വരുന്നു.

എന്റെ വിദ്യാലയങ്ങൾ

  1. കാർത്തികപ്പള്ളി എൽ പി സ്കൂൾ
  2. കാർത്തികപ്പള്ളി നമ്പർ വൺ യു പി സ്കൂൾ
  3. മേമുണ്ട ഹൈ സ്കൂൾ, മേമുണ്ട
  4. ഫാറൂഖ് കോളജ്, ഫറോക്ക്
  5. ദക്ഷിണ ഭാരത് ഹിന്ദി പ്രചാർ സഭ, ചെന്നൈ
  6. ജഗന്നാഥ ഹിന്ദി മഹാ വിദ്യാലയ്, ടെമ്പിൾഗേറ്റ്, തലശ്ശേരി
  7. ദേവധാർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ഖൂൾ, താനൂർ
  8. ജി.എച്ച്.എസ്.എസ് മണിയൂർ
  9. ഐ ടി @സ്കൂൾ (കോഴിക്കോട് കലക്ട്രേറ്റ് )
  10. കൈറ്റ് കോഴിക്കോട് (റെയിൽവേ സ്റ്റേളനു സമീപം BSNL ബിൽഡിംഗ് )

എന്റെ വരകൾ

സമൂഹത്തെ നമുക്കെങ്ങനെ വിഡ്ഢിയാക്കാം

🌳

ഏപ്രിൽ ഒന്നെന്ന നല്ലൊന്നിന്

ബുദ്ധിയില്ലായ്മയുടെ വിഡ്ഢിക്കിരീടം

പതിച്ചു നൽകിയ അൽപബുദ്ധിയ്ക്ക്

നല്ല നമസ്കാരം.

അത്യുഷ്ണത്തിന്റെ മേലാപ്പിനടിയിൽ

രക്ഷാകവചമാവാൻ

നമുക്കൊരു തൈ നടാം

നാളേയ്ക്ക് വേണ്ടി പുതു സ്വപ്നം നടാം.

ഒരു തവണയെങ്കിലും നമുക്കങ്ങനെ

ലോകത്തെ പച്ചയായി

വിഡ്ഢികളാക്കാം


🥦

"ഭൂമി ആദ്യം പ്രസവിച്ചത് പ്രണയത്തെയാണ്. കടൽ കരയെയും സസ്യങ്ങൾ മണ്ണിനെയും കാറ്റ് മഴയെയും പ്രണയിക്കുന്നത് കണ്ടാണ് പക്ഷികൾ പ്രണയം തുടങ്ങിയത്. പ്രണയത്തിന്റെ സംഗീതം മനുഷ്യനിലെത്തിയപ്പോഴേക്കും അതിന് ഭാഷയും അർത്ഥങ്ങളുടെ അനന്ത സാധ്യതകളുമുണ്ടായി. "

1998 ൽ അർഷാദ് ബത്തേരി 92 പ്രണയ കവിതകളുടെ ഒരു സമാഹാരം പി.ഭാസ്കരൻ, അയ്യപ്പപ്പണിക്കർ, കടമ്മനിട്ട , സച്ചിദാനന്ദൻ, എ. അയ്യപ്പൻ, പി.കെ.ഗോപി തുടങ്ങി പുതിയ തലമുറയിലുള്ളവരെക്കൂടി ഉൾപ്പെടുത്തി സിംഫണി ബുക്സിലൂടെ പ്രസിദ്ധീകരിക്കുകയുണ്ടായി. ഭാഗ്യവശാൽ എന്റെ ഒരു കവിതയും അന്ന് സ്ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ചു . ആ കവിത നല്ല വായനക്കാരായ എന്റെ സുഹൃത്തുക്കൾക്കായി പോസ്റ്റ് ചെയ്യുന്നു. കൃത്യം 20 വർഷം മുൻപെഴുതിയ പ്രണയം.


പ്രണയപൂർവ്വം

നിയോണിന്റെ വെളിച്ചത്തിൽ

ഞാനെന്റെ പ്രാണനും

മെല്ലിച്ചൊരെല്ലിന്റെ കൂടും,

വഴിയോരക്കാഴ്ചകൾ

കണ്ട് തുരുമ്പിച്ച കണ്ണും,

നെറികെട്ട വാക്കുകൾ കേട്ട്

തഴമ്പിച്ച കാതും,

അവസാനതുള്ളിയായ് വീഴുന്ന

ഒ പോസിറ്റീവ് രക്തവും

നിനക്കടിയറ വെക്കുന്നു.

നമുക്കീ വെളുത്ത ചുമരിലൂടെ

ദീർഘനേരം ഒലിച്ചിറങ്ങാം….

അനാഥമായ ഏകാന്തതയിൽ നിന്ന്

ഒരു ചലനത്തിലൂടെ മോചനം നേടാം

പരിഭാഷപ്പെടുത്തുന്ന പ്രണയകവിതകളുടെ

പുറം ചട്ടയിലേക്ക് ചേക്കേറാം.

പ്രേമത്തിന്റെ നഗ്നതയിലൂടെ

സൺബാത്ത് സംസ്കാരത്തെ നിശ്ശബ്ദരാക്കാം

ഒടുവിലൊരു പ്രതിക്കൂട്ടിലെ

ചോദ്യങ്ങളുടെ കുരിശുമരത്തിൽ

നമുക്കന്യരാവാം.......

അവിടെ

എനിക്കോ,

നിനക്കോ,

പ്രണയത്തിനോ

മാത്രമായ്

ഒരു ജടില ചോദ്യമവശേഷിക്കട്ടെ!

നിനക്കാരാണു ഞാൻ?

"https://schoolwiki.in/index.php?title=ഉപയോക്താവ്:Jaydeep&oldid=2102547" എന്ന താളിൽനിന്ന് ശേഖരിച്ചത്