'''മികവ് പ്രവർത്തനങ്ങൾ 2019-20'''

Schoolwiki സംരംഭത്തിൽ നിന്ന്
21:46, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss44066 (സംവാദം | സംഭാവനകൾ) ('==അക്കാദമിക് മാസ്റ്റർ പ്ളാൻ 2019-20 == === മരുപച്ചയില...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അക്കാദമിക് മാസ്റ്റർ പ്ളാൻ 2019-20

മരുപച്ചയിലേയ്ക്ക്

   ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് ഭാഷകളോടുള്ള താത്പര്യം --മലയാളം,ഇംഗ്ളീഷ് , ഹിന്ദി -- വർദ്ധിപ്പിക്കുന്നതിന് ,സ്ഫുടമായി സംസാരിക്കുന്നതിനും എഴുതുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക യാണ് ഈ പ്രോഗ്രാമിന്റെ  ലക്ഷ്യം  മാതൃഭാഷ ഭംഗിയായി കൈകാര്യം ചെയ്യാൻ  റേഡിയോ ക്ളബ്ബ് സംഘടിപ്പിക്കുന്നു.ഇംഗ്ളീഷ് ഡ്രാമാ, ഗ്രാമർ ക്ളാസ്സുകൾ ഇവയും സുരീലി ഹിന്ദി    എന്ന പ്രോഗ്രാമും മറ്റുഭാഷകൾക്കായി  നൽകുന്നു.    

ഭൗമപാർക്ക്

     ഭൂമി എന്ന ഉദ്യാന വൈവിധ്യത്തെ ,ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ  മനസ്സിലാക്കുകയാണ് ഭൗമപാർക്കിലൂടെ ലക്ഷ്യമിടുന്നത്. ലോകരാജ്യങ്ങൾ മനസ്സിലാക്കാനും പ്രക‍ൃതി  പ്രതിഭാസങ്ങളെ മനസ്സിലാക്കാനും ഇതിലൂടെ കഴിയുന്നു. 

സയൻസ് പാർക്ക്

സയൻസുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ , മോ‍ഡലുകൾ , കുട്ടികൾ തയ്യാറാക്കുന്ന രൂപങ്ങൾ ,ഉപകരണങ്ങൾ , ഇവയെല്ലാം  പ്രദർശിപ്പിക്കാനുള്ള ഒരിടമായി ഈ പാർക്കിനെ കാണാം.


കുടുക്ക -സമ്പാദ്യപദ്ധതി

 കഴിഞ്ഞവർഷത്തെ  പ്രവർത്തനങ്ങളുടെ തുടർച്ചയായി ഈ വർഷവും  സമ്പാദ്യപദ്ധതി  നടപ്പിലാക്കി . ചതുഷ്ക്രീയകൾ ഉറപ്പിക്കാനും , സമ്പാദ്യശീലം വളർത്താനും  ഈ പദ്ധതി കുട്ടികളെ സഹായിക്കുന്നു.

ജൈവ വൈവിധ്യ പാർക്ക്

സ്കൂളിലും പരിസരത്തുമുള്ള ചെടികളുടെ പേരുകൾ കണ്ടുപിടിക്കുന്നതിനും പട്ടികപ്പെടുത്തുന്നതിനും അവയെ പരിപാലിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പാർക്ക് നിർമ്മിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.  ഇതുമായി ബന്ധപ്പെട്ട് ഒരു ഔഷധസസ്യത്തോട്ടവും  ജന്മദിന ഉദ്യാനവും തയ്യാറാക്കി.   
 മാലിന്യ സംസ്ക്കരണ പ്ളാന്റ്  നിർമ്മിക്കുന്നതിനുള്ള പദ്ധതിയും മഴവെള്ളസംഭരണിയും നിർമ്മിക്കുന്നതിനുള്ള രൂപരേഖയും ഇതോടൊപ്പവും തയ്യാറാക്കുന്നു.