കൊളശ്ശേരി /കാവുംഭാഗം

കണ്ണൂർ ജില്ലയിലെ തലശ്ശേരി മുനിസിപ്പാലിറ്റിയുടെ ഭാഗമായി വരുന്ന ഒരു ഗ്രാമമാണ് കൊളശ്ശരി. പ്രകൃതിരമണീയത കളിയാടുന്ന കുയ്യാലിപ്പുഴ ഈ ഗ്രാമത്തിലൂടെ ശാന്തമായി ഒഴുകുന്നു. തലശ്ശേരി ടൗണിൽ നിന്നും അഞ്ച് കിലോ മീറ്റർ അകലെയായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു. തലശ്ശരിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മാഹി- ൈബപ്പാസ് കടന്നു പോകുന്നത് ഇത് വഴിയാണ്.

ഭൂപ്രകൃതി

കുയ്യാലിപ്പുഴ

ഗ്രാമത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് കുയ്യാലിപ്പുഴ.കണ്ണൂർ ജില്ലയിലെ തലശ്ശേരിയ്ക്ക് കിഴക്ക് പാട്യത്തിന് സമീപത്ത് നിന്ന് ഉൽഭവിച്ച് അഞ്ചരക്കണ്ടി പുഴയുടെ ഒരു ൈകവഴിയുമായി ചേർന്ന് ധർമ്മടം പാലത്തിനടുത്ത് അറബിക്കടലിൽ പതിക്കുന്ന പുഴയാണ് കുയ്യലിപ്പുഴ.ഈ പുഴയ്ക്ക് 28 കി. മീ നീളമുണ്ട്. നദിയുടെ നീർത്തടത്തിന് 157.59 കി.മീ വിസ്തീർണ്ണമുണ്ട്.

പ്രധാന സ്ഥാപനങ്ങൾ

ലൈബ്രറി

കൊളശേരിയിൽ സ്ഥിതി ചെയ്യുന്ന ലൈബ്രറി കരയത്തിൽ നാരായണൻ സ്മാരക മന്ദിരം എന്ന പേരിൽ അറിയപ്പെടുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി.എച്ച്.എസ്,എസ്.കാവുംഭാഗം

രാമാട്ടിഗുരുക്കളുടെ നേതൃത്വത്തിൻ കീഴിൽ 1886 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.പിന്നീട് മലബാർ ,ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായി. പിന്നീട് കേരള വിദ്യാഭ്യസ വകുപ്പിന്റെ കീഴിലായി.1980 ൽ ഹൈസ്കൂളായും 2004 ൽ ഹയർസെക്കന്ററിയായും ഉയർത്തി.തുടർച്ചയായി 19 വർഷമായി 100% SSLC പരീക്ഷയീൽ വിജയശതമാനം ലഭിച്ചിട്ടുണ്ട്. നിരവധി ക്ളബ്ബുകൾ പ്രവർത്തച്ചു വരുന്നുണ്ട്.