ഗവ. യു.പി.എസ്. നിരണം മുകളടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നിരണം മുകളടി

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ നിരണം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് നിരണം.


തിരുവല്ല -മാവേലിക്കര റൂട്ടിൽ കടപ്ര ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു നിരണം - തോട്ടടി റൂട്ടിൽ ഏകദേശം 4km കഴിഞ്ഞ് മുളമൂട്ടിൽ പടി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ചെറിയ പാലം മുറിച്ചുകടന്ന് മുന്നോട്ട്‌ പോയി വലത്തോട്ട് തിരിഞ്ഞാൽ സ്‌കൂൾ എത്തി .

ഭൂമിശാസ്‌ത്രം

ഭൂപ്രകൃതി അനുസരിച്ച് കേരളത്തെ മലനാട് , ഇടനാട് , തീരപ്രദേശം എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. അപ്പെർകുട്ടനാടിന്റെ ഭാഗമായ ഒരു തീരദേശകാർഷിക കാലാവസ്ഥ മേഖലയിലാണ് നിരണം ഉൾപ്പെട്ടിരിക്കുന്നത് പമ്പയാറിനോട് ചേർന്ന സമതലപ്രദേശമായ ഈ ഗ്രാമത്തിൽ ശരാശരി സമുദ്രനിരപ്പിന് താഴെയായി താഴ്ന്നപ്രദേശങ്ങളായ വിശാലമായ നെൽവയലുകളും അവയ്‌ക്കിടയിൽ ശരാശരി സമുദ്രനിരപ്പിൽ നിന്നും ഉയർന്നു സ്ഥിതി ചെയ്യുന്ന ചെറിയ തുരുത്തുകളും ഉൾപ്പെടുന്ന ഭൂപ്രകൃതിയാണ് ഉള്ളത്.

ശരാശരി സമുദ്രനിരപ്പിൽ നിന്നും താഴ് ന്ന് സ്ഥിതി ചെയ്യുന്നതിനാൽ ജലത്തിന്റെ നൈസർഗിക ഒഴുക്ക് തടസപ്പെട്ട് രൂപം കൊള്ളുന്ന പാരിസ്ഥിതി പ്രശ്‌നങ്ങൾ അതിന്റെ ഉച്ചസ്ഥായിൽ ഇവിടെ അനുഭവപ്പെടുന്നു.

പ്രധാന പൊതുസ്‌ഥാപനങ്ങൾ

  • ജി യു പി എസ് നിരണം മുകളടി
  • കൃഷിഭവൻ
  • പോസ്റ്റ് ഓഫീസ്
  • ഗ്രാമപഞ്ചായത്ത്

പ്രമുഖ വ്യക്‌തികൾ