ഗവ. യു പി എസ് കൊഞ്ചിറ/എന്റെ ഗ്രാമം
കൊഞ്ചിറ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വെമ്പായം പഞ്ചായത്തിൽ കന്യാകുളങ്ങരക്ക് അടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് കൊഞ്ചിറ .ഗ്രാമത്തിന്റെ വടക്ക് വാമനപുരവും പടിഞ്ഞാറ് കഴക്കൂട്ടവും തെക്ക് തിരുവനന്തപുരവും കിഴക്ക് കിളീമാനൂർ എന്നീ പ്രദേശങ്ങളുമാണ് .തലസ്ഥാനനഗരിയിൽ നിന്നും വെറും 19 കി.മീ മാത്രമാണ് ഈ സ്ഥലത്തേക്കുള്ള ദൂരം .പ്രകൃതിരമണീയമായ നിരവധി സ്ഥലങ്ങൾ നമുക്ക് ഈ ഗ്രാമത്തിൽ കാണാൻ കഴിയും .
ഈ പ്രദേശത്തെ കുറിച്ച് നമുക്ക് കൂടുതൽ വിവരങ്ങൾ മനസിലാക്കാം
കൊഞ്ചിറയിലേക്കു എങ്ങനെ എത്താം:
തിരുവനന്തപുരത്തുനിന്നും 19 കി.മീ സഞ്ചരിച്ചു കന്യാകുളങ്ങര എന്ന സ്ഥലത്തു നിന്നും 3 കി .മീ ഉള്ളിലോട്ടുള്ള പോയാൽ ഈ കൊച്ചു ഗ്രാമത്തിൽ എത്താം .കിളിമാനൂരിൽ നിന്നും 20 km സഞ്ചരിച്ചു കന്യാകുളങ്ങരയിൽ എത്തിയും ഈകൊച്ചുഗ്രാമത്തിലേക്ക് കടക്കാവുന്നതാണ് .