എൻറെ ഗ്രാമം

     കൊടുവള്ളി മുനിസിപാലിറ്റിയുടെ വടക്ക് ഭാഗത്ത് ദേശിയ പാതയുള്പ്പെടുന്ന വാവാട് (ഇരുമോത്ത്) എന്ന സ്ഥലം ചരിത്ര പൈതൃകങ്ങൾ കൊണ്ട് സമ്പന്നമാണ്‌. സാധാരണക്കാർ മാത്രം തിങ്ങി നിറഞ്ഞു താമസിക്കുന്ന ഈ പ്രദേശം കാർഷിക സംസ്കാരത്തിന്റെ ഒരു പ്രതീകമെന്നോണം പല കാർഷിക അടയാളങ്ങളും ഇന്നും ബാക്കിവെക്കുന്നത് നമുക്ക് കാണാൻ സാധിക്കു�
വാവാടിന്റെ ഒരു ആകാശ വീക്ഷണം
കൊടുവള്ളി മുനിസിപ്പൽ പ്രദേശം

ഒരുപാട് ചരിത്ര മുഹൂര്തങ്ങൾക്കു സാക്ഷിയായ ഒരു പ്രദേശമാണ് വാവാട്.

കാർഷിക കുടുംബങ്ങൾ തിങ്ങി നിറഞ്ഞു ജീവിച്ചു വരുന്ന വാവടിന് എക്കാലത്തും കൃഷിയുമായി ബന്ധപ്പെട്ട ഒരു സംസ്ക്കാരമാണുണ്ടായിട്ടുള്ളത്

പിൽക്കാലത്ത് ഗൾഫ് കുടിയേറ്റങ്ങൾ ആരംഭിച്ചതോടെ പ്രദേശ വാസികളുടെ സാമ്പത്തിക നിലവാരം കുതിച്ചുയരുകയും ജനങ്ങളുടെ ജീവിത രീതിയും ശീലങ്ങളും മാറുകയുമുണ്ടായി  എങ്കിലും ,ഇന്നും പഴയ കാർഷിക സംസ്ക്കാരത്തിന്റെഒട്ടേറെ സവിശേഷതകൾ നമുക്കിവിടെ ദർശിക്കാനാവും..