ജി.യു.പി.എസ് ക്ലാരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലാരി എടരിക്കോട്

ക്ലാരി എടരിക്കോട്

എടരിക്കോട്- കോഴിക്കോട്  ദേശീയ പാതയിൽ കോട്ടക്കൽ-ചെങ്കുവെട്ടിയിൽ നിന്നും രണ്ടു കിലോമീറ്റർ പടിഞ്ഞാറു ഭാഗത്താണ് എടരിക്കോട്. മൂന്നു ഭാഗത്തോട്ടും പതയുള്ള ഒരു സന്ധിസ്ഥാനമാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം.എവിടെ നിന്നും തെക്കോട്ടു സഞ്ചരിച്ചാൽ വൈലത്തൂർ ,അങ്ങനെ  തീരുർ റെയിൽവേ സ്റ്റേഷനിലോട്ടും പോകാം.  പടിഞ്ഞാറു ഭാഗത്തോട്ടുള്ള പാത നേരെ കക്കാട്,വഴി കോഴിക്കോട് ജില്ലയിലോട്ടും പോകാം. എന്നിരുന്നാലും ജി.യു.പി.എസ്.ക്ലാരി സ്കൂൾ സ്ഥിതി ചെയ്യുന്നത് തീരുർ ഭാഗത്തോട്ടുള്ള പാതയുടെ അരികിലായിട്ടാണ്.

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടരിക്കോട് പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് ജി. യു. പി. എസ്. ക്ലാരി റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.  സ്‌കൂളിൽ 1 മുതൽ 7 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ് കൂടാതെ അതിനോട് അനുബന്ധിച്ചുള്ള ഒരു പ്രീ-പ്രൈമറി വിഭാഗവുമുണ്ട്. മലയാളമാണ് ഈ സ്കൂളിലെ പഠന മാധ്യമം. ഈ സ്കൂളിനെ ഏറ്റവും മനോഹരമാക്കുന്നത് അരികത്തു പന്തലിച്ചു കിടക്കുന്ന മരങ്ങളും,ചെടികളും തെന്നെ ആണ്,അതുകൊണ്ടു തെന്നെ "ഗ്രീൻ ക്ലാരി " എന്ന പേരിലും സ്കൂൾ അറിയപ്പെടുന്നു. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയം സമീപിക്കാവുന്നതാണ്.
ജി.യു.പി.എസ്.ക്ലാരി

പൊതുസ്ഥാപനങ്ങൾ

  • ജി യു പി എസ്  ക്ലാരി
  • പോസ്റ്റ് ഓഫീസ്
  • പഞ്ചായത്ത് ഓഫീസ്
  • മൃഗാശുപത്രി

പ്രമുഖ വ്യക്തികൾ

ചിത്രശാല