സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പ്രവേശനോത്സവം 2023-'24

 

ളി ചിരിയുടെ നിറവിൽ ജ്വലിക്കുന്ന സൂര്യന്റെ വേനലവധിയോട് വിടപറഞ്ഞ് വീണ്ടും പുത്തൻ പ്രതീക്ഷകളുടെ കുട ചൂടി വിദ്യാർത്ഥികൾ സെന്റെ ജോസഫ് എൽ പി & യു പി സ്കൂളിന്റെ പടിവാതിൽ കടന്നെത്തി. മാനാശ്ശേരിസെന്റെ ജോസഫ് സ്കൂളിന്റെ 2023- 24അധ്യയന വർഷത്തെ പ്രവേശനോത്സവം കുട്ടികളിലും മാതാപിതാക്കളിലും ഒരു പോലെ ആവേശം ഉണർത്തിക്കൊണ്ട് സ്കൂൾ മാനേജർ ടെസി റവറന്റ് സിസ്റ്റർ ദേവസ്സി ഉദ്ഘാടനം ചെയ്തു.

 

 
preveshanolsavam

നൂറോളം നവാഗതരായ വിദ്യാർത്ഥികളാണ് വിദ്യ അഭ്യസിക്കാൻ അക്ഷരമുറ്റത്തെത്തിയത്.സ്കൂൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ വ്യത്യസ്ത വർണ്ണത്തിലുള്ള ബലൂണുകൾ കൈകളിലേന്തി നവാഗതരായ വിദ്യാർഥികൾ മനോഹരമായി അണിയിച്ചൊരുക്കിയ വിദ്യാലയത്തിന്റെ ആദ്യപടികൾ ചവിട്ടി. പിടിഎ വൈസ് പ്രസിഡൻറ് സ്റ്റെൽവി ഷാനു വിദ്യാർത്ഥി പ്രതിനിധികൾക്കുള്ള ടെക്സ്റ്റ് ബുക്ക് വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ് ,റവറന്റ് സിസ്റ്റർ അന്ന പി.എ സ്വാഗതം ആശംസിച്ച. ചടങ്ങിൽ ബ്ലോക്ക് മെമ്പർ ശ്രീമതി സിന്ധു ജോഷി വാർഡ് മെമ്പർ ഗ്രേസി ജസ്റ്റിൻ എന്നിവർ ആശംസകൾ അർപ്പിച്ചു. എഫ് .എം .എം കറസ്പോണ്ടന്റ്.റവറന്റ് സിസ്റ്റർ മോളി അലക്സ് , അധ്യാപികമാരായ ഹെയ്സൽ ടീച്ചർ, ലീമ ടീച്ചർ എന്നിവർ നവാഗതരായ വിദ്യാർഥികൾക്ക് സമ്മാനം നൽകുകയും . അധ്യാപിക മിസിസ് പാമില ജോസഫ് നന്ദി അർപ്പിക്കുകയും ചെയ്തു.

പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരവും വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും എല്ലാം ആദ്യദിനത്തെ കൂടുതൽ മനോഹരവും ആവേശകരവുമാക്കി.

ലോക പരിസ്ഥിതി ദിനാഘോഷം 2023-'24

 
 

Beat Plastic Pollution

 
 

തിരക്കേറിയ ജീവിതത്തിനിടയിൽ നാം ജീവിക്കുന്നതും നമ്മെ സംരക്ഷിക്കുന്നതുമായ പരിസ്ഥിതിയെക്കുറിച്ച് നമ്മെ ഓർമ്മപ്പെടുത്തുന്ന ഒരു  പരിസ്ഥിതി ദിനം കൂടി വന്നെത്തി. ഭൂമിയെ തണുപ്പിച്ച് കടന്നു പോയ ചെറിയൊരു മഴയുടെ കുളിർമയോടെ വിവിധങ്ങളായ പരിപാടികളിലൂടെ കുട്ടികൾക്കുവേണ്ട ബോധവത്ക്കരണം നടത്തി മാനാശ്ശേരി സെന്റ് ജോസഫ്സ് വിദ്യാലയം ഈ ദിനം ആഘോഷിച്ചു. അതിരാവിലെ തന്നെ പൂർവ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് വിദ്യാലയ പരിസരത്തു നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു കൊണ്ട് വിദ്യാർത്ഥികൾക്ക് മാതൃകയായി.

              2023 ജൂൺ തിങ്കളാഴ്ച രാവിലെ 9.45 ന് സ്കൂൾ അങ്കണത്തിൽവച്ച് പരിസ്ഥിതി ദിനാഘോഷം നടത്തപ്പെട്ടു. ശാസ്ത്രക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അവതാരകരായിരുന്നത് ഷന്യ ടീച്ചറും ജിഷ ടീച്ചറുമായിരുന്നു. അധ്യാപിക ഡാലിയ പ്രാർത്ഥന ഗാനം ആലപിച്ചു. റിയ ടീച്ചർ ഏവർക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു. അസംബ്ലിയിൽ ചെല്ലാനം പഞ്ചായത്ത് ഹെൽത്ത് ഓഫീസറായ ശ്രീ മുഹമ്മദ് ഹാഷിൻ കുട്ടികളെ ബോധവൽക്കരിച്ചു സംസാരിച്ചു. ശേഷം വിദ്യാർത്ഥിപ്രതിനിധി കുമാരി എയ്ന മരിയ പരിസ്ഥിതിദിനത്തിന്റെ പ്രമേയത്തെ കേന്ദ്രീകരിച്ച് കൊച്ചു പ്രസംഗം അവതരിപ്പിച്ചു. പരിസ്ഥിതി ദിനത്തിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത പരിസ്ഥിതിദിന ആപ്തവാക്യമായ Reduce, Reuse and Recycle എന്നതിനെക്കുറിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപക് സർ തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. ഹരിത കർമ്മ സേനാംഗങ്ങളായ ബീന സേവ്യർ, വിരോണി ജേക്കബ് എന്നിവരെ പ്രധാനാധ്യാപിക സി. അന്ന പി.എ. പൊന്നാട അണിയിച്ച് ആദരിച്ചു. അതോടൊപ്പം സ്കൂളിന്റെ അഭ്യുതയകാംക്ഷിയും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. റോയ് യെ ദീപക് സർ ആദരിച്ചു. തുടർന്ന് പ്രധാനാധ്യാപിക സി.അന്ന ഹരിത കർമ്മ സേനാംഗങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ് കെ.പി. സർ ചൊല്ലിത്തന്ന പരിസ്ഥിതി ദിന പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെടുത്തി സംഘടിപ്പിച്ച പോസ്റ്റർ, ഉപന്യാസം, ക്വിസ് മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

            ഗാർഹിക മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതോടൊപ്പം അവ ഉപയോഗപ്രദമാം വിധം വളമാക്കി മാറ്റാനാവുന്ന ബയോ ബിൻ സംവിധാനത്തെക്കുറിച്ച് വിദ്യാർത്ഥിനിയായ കുമാരി ഹെവ്ലിൻ സംസാരിച്ചു. മൈമിംഗ് ദൃശ്യാവിഷ്ക്കരണം എന്നിവ സംഘടിപ്പിച്ച് മുതിർന്ന വിദ്യാർത്ഥികൾ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തങ്ങളുടെ കൊച്ചു കൂട്ടുകാർക്ക് ബോധ്യം നൽകി.[[Category:ചിത്രശാല]]

വായനാദിനം

 
 
 

' വായിച്ച് വളരുക ചിന്തിച്ച് വിവേകം' നേടുക എന്ന മുദ്രാവാക്യത്തിലൂടെ കേരളത്തെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തിയ ഒരു വലിയ മനുഷ്യന്റെ ഓർമ്മദിനം. അക്ഷരങ്ങളുടെയും വായനയുടെയും അതിരില്ലാത്ത നായിക ലോകം മലയാളികൾക്കായി തുറന്നു നൽകിയ പി എൻ പണിക്കരുടെ ചരമദിനം ജൂൺ 19 വായനാദിനം. അറിവിന്റെയും ആസ്വാദനത്തിന്റെയും കൗതുകലോകം താളുകൾക്കുള്ളിൽ ഒളിപ്പിച്ച അൽഭുതം ഊറുന്ന കണ്ണുകളുമായി കരങ്ങളുടെ സ്പർശനവും കാത്ത് പുസ്തക മുത്തശ്ശിമാർ ഗ്രന്ഥപ്പുരകളുടെ ഉമ്മറപ്പടിയിലേക്ക് കണ്ണുനട്ട് കാത്തിരിക്കുകയാണെന്നുള്ള ഓർമ്മപ്പെടുത്തലായി ഇത്തവണത്തെ വായനാദിനം സെന്റ് ജോസഫ് എൽ പി & യു പി സ്കൂളിൽ വിദ്യാരംഗം  കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 ന് ഈ വർഷത്തെ വായനാദിനം ഈശ്വര പ്രാർത്ഥനയോടെ തുടക്കം കുറിച്ചു. വേദിയിലും സദസ്സിലും ഉപവിഷ്ടരായിരിക്കുന്ന ഏവരെയും കോഡിനേറ്റർ മേരി ടീച്ചർ  സ്വാഗതം ചെയ്തു. വായനയുടെ പ്രാധാന്യം,ക്ലാസ് ലൈബ്രറി ഒരുക്കൽ,വായനാക്കുറിപ്പ് തയ്യാറാക്കൽ എന്നിവയെ ക്കുറിച്ച് ഷെൽവി ടീച്ചർകുട്ടികളുമായി പങ്കുവെച്ചു.

വായനാവാരാചരണത്തിന്റെ ഭാഗമായി ഓരോ ദിവസവും അസംബ്ലിയിൽ നാടൻപാട്ട് കവിത മാമ്പഴം എന്ന കവിതയുടെ ദൃശ്യാവിഷ്കാരം  എന്നിങ്ങനെയുള്ള വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുഞ്ഞിക്കയിൽ ഒരു പുസ്തകം എന്ന ലക്ഷ്യത്തോടെ ഒന്നുമുതൽ ഏഴാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും സ്കൂളിലേക്ക് ഒരു ലൈബ്രറി പുസ്തകം സമ്മാനിക്കുകയും ചെയ്തു. ജൂൺ 19 വായനാദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടന കർമ്മം ബാലസാഹിത്യകാരിയും കവയത്രി, സംസ്ഥാന അവാർഡ് ജേതാവുമായ അമ്മിണി ടീച്ചർ നിർവഹിക്കുകയുണ്ടായി. അതോടൊപ്പം എന്താണ് വായന എന്നുള്ളത് അമ്മിണി ടീച്ചർ തന്റെ കവിതയിലൂടെ കുട്ടികളുമായി പങ്കുവെച്ചു. മട്ടാഞ്ചേരി ഉപജില്ല വിദ്യാരംഗം മുൻകോഡിനേറ്റർ വസന്ത ടീച്ചർ ഡിജിറ്റൽ വായനയെ കുറിച്ച് കുട്ടികളുമായി സംസാരിക്കുകയുണ്ടായി. ഇരുപതാം തീയതി രാവിലെ അസംബ്ലിക്ക്  അമ്മിണി ടീച്ചർ എഴുതിയ നാല് പുസ്തകങ്ങൾ സെന്റ് ജോസഫ് വിദ്യാലയത്തിലെ പ്രധാന അധ്യാപികയായ Sr Anna Lissy ക്കു സമ്മാനിക്കുകയുണ്ടായി.അന്നേ ദിനം തന്നെ അമ്മ ടീച്ചറിന്റെ നേതൃത്വത്തിൽ മൂന്നു മുതൽ ഏഴ് ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും ഒരു സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. ഈ ശില്പശാല സംഘടിപ്പിച്ചതിലൂടെ ഒരു കുട്ടിക്ക് എങ്ങനെയാണ് ഒരു കഥയും ഒരു കവിതയും എഴുതേണ്ടത് എന്നുള്ള ഒരു ധാരണ കിട്ടുകയുണ്ടായി. എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെയും സന്തോഷത്തോടെയും ശില്പശാലയിൽ പങ്കെടുത്തു. 21ആം തീയതി ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളിൽ വായന മത്സരം നടത്തുകയും മികച്ച വായന നടത്തിയ കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

എൽപി ആൻഡ് യുപി വിഭാഗത്തിൽ നിന്നും മികച്ച വായന നടത്തിയ ഓരോ കുട്ടികളെ മട്ടാഞ്ചേരി ഉപജില്ല വായന മത്സരത്തിൽ പങ്കെടുക്കുകയും യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനം സെന്റ് ജോസഫ് എൽപി ആൻഡ് യുപി സ്കൂൾ കരസ്ഥമാക്കുകയും ചെയ്തു. ഉപജില്ല മത്സരത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിയായ മെറിൻ സഫലJക്കാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞത്. അന്നേ ദിനം തന്നെ വായനാദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു വിജയികളായ കുട്ടികളെ അഭിനന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.

ലഹരി വിരുദ്ധ ദിനം

 
 

സെന്റ് ജോസഫ്സ് എൽപി & യുപി സ്കൂൾ മാനാശ്ശേരിയിൽ 2023 -'24 അധ്യയന വർഷത്തെ അന്താരാഷ്ട്ര  ലഹരി വിരുദ്ധ ദിനം ജൂൺ 26ന് രാവിലെ സ്കൂൾ അസംബ്ളിയോടുകൂടി സമുചിതം ആചരിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബിലെ അധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. ലഹരി വിമുക്ത സമൂഹം കെട്ടിപ്പെടുത്താൻ കുട്ടികളാൽ കഴിയുന്ന പ്രവർത്തനങ്ങൾ ചെയ്യണമെന്ന് ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്നാലിസി വിദ്യാർത്ഥികളോട് പറഞ്ഞു. ലഹരി വിരുദ്ധ പ്രതിജ്ഞ അധ്യാപികയായ ടെറിൻ പി ഫ്രാൻസിസ് ചൊല്ലിക്കൊടുത്തു. ഏവരും അത് ഏറ്റു ചൊല്ലി. ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങൾ വെളിവാക്കുന്ന ഒരു സ്ക്കിറ്റ് ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. കുട്ടികൾക്കായി പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. എല്ലാ കുട്ടികളും പ്ലക്കാർഡുകൾ തയാറാക്കിക്കൊണ്ടുവന്നിരുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാവുന്ന ആരോഗ്യ സാമൂഹ്യ സാമ്പത്തീക വിപത്തുകളെക്കുറിച്ച് ബോധവത്ക്കരണം നടത്താൻ ഈ ദിനാചരണത്തിന് സാധിച്ചു.

പ്രഥമ പി ടി എ മീറ്റിംഗ് 2023-'24,ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും

 
 
 
 

സെൻറ് ജോസഫ് എൽപി ആൻഡ് യുപി സ്കൂളിലെ അധ്യാപക രക്ഷകർതൃ സംഘടനയുടെ 2023 - 24 അധ്യായനവർഷത്തിലെ പ്രഥമയോഗം 2023 ജൂലൈ 3ന് ഉച്ചയ്ക്ക് 2 മണിക്ക് ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു.എച്ച് എം സിസ്റ്റർ അന്നാലിസി ഏവർക്കും സ്വാഗതം ആശംസിച്ചു. ചടങ്ങിൽ Rev സിസ്റ്റർ ടെസി ദേവസ്സി , കൊച്ചി എക്സൈസ് ഓഫീസർ സി ഐ ബൈജു സാർ, പി ടി എ പ്രസിഡൻറ് സെബാസ്റ്റ്യൻ വി.ജെഎന്നിവർ സന്നിഹിതരായിരുന്നു. മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ഗുഡ് പാരന്റിങ് എങ്ങനെ ആയിരിക്കണം എന്നും .മാതാപിതാക്കൾ കുട്ടികളുടെ ആത്മമിത്രങ്ങളായി കുട്ടികളോട് ഹൃദ്യമായി ഇടപെടണമെന്നും കുട്ടികളുടെ ബാഗിൽ പരിചയമില്ലാത്ത വസ്തുക്കൾ കണ്ടാൽ ശ്രദ്ധിക്കണമെന്നും ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കണമെന്നും സി ഐ ബൈജു സാർപറയുകയുണ്ടായി. ലോക്കൽ മാനേജർ സിസ്റ്റർ ടെസി ദേവസ്സിഅധ്യക്ഷ പ്രസംഗത്തിൽ മാതാപിതാക്കൾ മക്കളെ അടുത്തറിയുകയും, അവരുടെ കൂട്ടുകെട്ടുകൾ, അവരുടെ കഴിവുകൾ അവരുടെ ആവശ്യങ്ങൾ എല്ലാം തിരിച്ചറിയണമെന്നും, അവരുടെ വളർച്ചയുടെ ഘട്ടങ്ങൾ, താല്പര്യങ്ങൾ, ദിനചര്യകൾ തുടങ്ങിയവയെക്കുറിച്ച് ബോധ്യമുള്ളവർ ആയിരിക്കണമെന്നും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് പറയുകയുണ്ടായി.

2023 - 24 അധ്യായന വർഷത്തെ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു പി ടി എ പ്രസിഡൻറ് യി ജോർജ് പി ജെ ,വൈസ് പ്രസിഡണ്ട് യി സ്റ്റെൽവി ഷാനുവിനെയും തിരഞ്ഞെടുത്തു. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് മെമ്പർ ബാബു രതീഷ്, എം പി ടി എ വിജിഷ ശൈലേഷ് .ന്യൂൺ ഫീഡിങ് കമ്മിറ്റി അംഗങ്ങളായി ശ്രീമാൻ ഇമ്മാനുവൽ സിനോഷ്, ശ്രീമതി മേരി അഞ്ചു എന്നിവരെയും സ്കൂൾ മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളായി ശ്രീമാൻ റോയി കെ ഇ, ശ്രീമതി ലിജി സെബാസ്റ്റ്യൻ എന്നിവരെയും

പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായി ശ്രീമാൻ ബിനോയ് ,ശ്രീമതി എ കെ ലിജി മേരി ,ശ്രീമതി സ്റ്റെഫി സുനിൽ എന്നിവരെയും തിരഞ്ഞെടുത്തു. അധ്യാപകരിൽ നിന്നും പിടിഎ സെക്രട്ടറിയായി ഷന്യാ മേരി സി ജെ അസിസ്റ്റൻറ് സെക്രട്ടറി ആയി അനീറ്റ കാർമൽനെയും എക്സിക്യൂട്ടീവ് അംഗങ്ങളായി സിസ്റ്റർ സുനിത, സിസ്റ്റർ ലിറ്റിൽ ഫ്ലവർ ,മിസ്സ് റോസ് ലീമ, ജാക്വിലിൻ പി എം, മിസ്സ് ഹെയ്സൽ റോസിലി ആൻറണിഎന്നിവരെയും തിരഞ്ഞെടുത്തു. പിന്നീട് ഈ വിദ്യാലയത്തിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ്ലഭിച്ച മരിയ റോഷ്ന, ജോർജ് വിശാൽ എയ്ബൽ ഡൊമിനിക് എന്നിവർക്ക് പി ടി എ പ്രസിഡൻറ് സെബാസ്റ്റ്യൻ വി.ജെ സെൻറ് ജോസഫ് സ്കൂളിന്റെ പേരിലുള്ള മൊമെന്റോ നൽകി ആദരിച്ചു.സമ്മാനാർഹരായ കുട്ടികളെ പ്രതിനിധീകരിച്ച് മരിയ റോഷ്ന നടത്തിയ മറുപടി പ്രസംഗത്തിൽ അടിസ്ഥാന വിദ്യാഭ്യാസവും , സ്വഭാവ രൂപീകരണവും ഈ വിദ്യാലയത്തിൽ നിന്ന് കിട്ടിയതാണ് എന്ന് പ്രത്യേകം എടുത്തു പറയുകയുണ്ടായി.

സ്വതന്ത്രദിനാഘോഷം

ബാലജനസഖ്യം

 

                        

2023 സെപ്റ്റംബർ ഇരുപതാം തീയതി മലയാള മനോരമ അഖിലകേരള കേരളബാല ജനസഖ്യത്തിന്റെ ഉദ്ഘാടനം സെൻറ്

 

ജോസഫ് എൽ.പി  യു.പി സ്കൂൾ മാനാശ്ശേരിയിൽ നടത്തപ്പെടുകയുണ്ടായികൊച്ചി യൂണിയൻ പ്രവർത്തകർ ജോൺ പി സേവ്യർ സാർ, ജോസഫ് കട്ടികാട് സാർഎന്നിവർചടങ്ങിൽ സന്നിഹിതരായിരുന്നു.

 


Rev. സിസ്റ്റർ അന്നാ ലിസി വിളക്ക് കൊളുത്തിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. കുമാരി സേറാ ലില്ലി ആലപിച്ച ഗാനംഉദ്ഘാടന

ചടങ്ങിനെ കൂടുതൽ സുന്ദരമാക്കി. സഖ്യത്തിന്റെ പ്രവർത്തനത്തിലൂടെവിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തി അവർക്കു വേണ്ട പ്രോത്സാഹനവും പിന്തുണയും നൽകുക എന്നുള്ളതാണ്സഖ്യത്തിന്റെ ലക്ഷ്യം



ഒന്നിച്ചോണം പൊന്നോണം

 

   ഓണം ഒരു കൂട്ടായ്മയുടെ ആഘോഷമാണ്.വഞ്ചിപ്പാട്ടിന്റെ ഈണങ്ങളും, വള്ളംകളിയുടെ ദ്രുത താളവും, കൈകൊട്ടി കളിയുടെ ലാസ്യ ഭംഗിയും, ഊഞ്ഞാലാട്ടത്തിന്റെ നിഷ്കളങ്കതയും, പുലികളിയുടെ ആവേശവും, പൂക്കളുടെ മനോഹാരിതയും, സർവോപരി ഓണസദ്യയുടെ രുചിഭേദങ്ങളും നമുക്ക് കാട്ടിത്തരുന്നത് സമത്വത്തിന്റെയും, സാഹോദര്യത്തിന്റെയും, ഒരുമയുടെയും, ശക്തിയും സൗന്ദര്യവും ആണ്.

 
 

സെൻറ് ജോസഫ്സ് എൽ. പി ആൻഡ് യു.പി സ്കൂൾ മാനാശേരിയിലെ ഓണാഘോഷം ഒന്നിച്ചോണം പൊന്നോണം 2023 ആഗസ്റ്റ് ഇരുപത്തിയഞ്ചാം തീയതി വെള്ളിയാഴ്ച അതിമനോഹരമായി നടത്തപ്പെട്ടു. ഒരു കൂട്ടായ്മയുടെ സംസ്കാരത്തെ ഊട്ടി ഉറപ്പിക്കുന്നതിനായി അധ്യാപകരും മാതാപിതാക്കളും വിദ്യാർത്ഥികളും ചേർന്ന് നമ്മുടെ വിദ്യാലയത്തിൽ ഓണക്കാലം പുനർജനിപ്പിക്കുകയായിരുന്നു. ഓണാഘോഷ കമ്മിറ്റി അംഗങ്ങൾ മുൻകൂട്ടി തന്നെ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചുമതലകൾ ഓരോ അധ്യാപകർക്കും വിഭജിച്ചു നൽകുകയും ചെയ്തിരുന്നു.

തലേദിവസം തന്നെ പി. ടി. എ. അംഗങ്ങളുടെയും, മാതാപിതാക്കളുടെയും, അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും സഹായത്തോടെ  ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. പരിസ്ഥിതി സൗഹൃദപരമായി സ്റ്റേജും സ്കൂൾ മുറ്റവും അലങ്കരിച്ചു. ഓണസദ്യയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങളും തലേദിവസം തന്നെ ആരംഭിച്ചിരുന്നു.  പരിപാടിയുടെ അന്ന് അതിരാവിലെ തന്നെ അധ്യാപകരും മാതാപിതാക്കളും പി. ടി. എ. അംഗങ്ങളും സ്കൂളിൽ എത്തിച്ചേരുകയും ചെയ്തിരുന്നു. ഓണാഘോഷ പരിപാടികൾ കൃത്യം 10.30ന് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.ഓണാഘോഷ പരിപാടിയിലേക്ക് എത്തിച്ചേർന്നിരിക്കുന്ന ഏവർക്കും സ്വാഗതം ആശംസിച്ചത് ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്നയായിരുന്നു. പണ്ട് പണ്ട് നമ്മുടെ നാടായ കേരളത്തെ ഭരിച്ചിരുന്ന ദൈവതുല്യനായ  രാജാവ്, മഹാബലിയുടെ ഓർമ്മയ്ക്കായി മാവേലിയുടെ വേഷം അണിഞ്ഞെത്തിയ ഏഴാം ക്ലാസിലെ കൊച്ചു മിടുക്കൻ മനാസേ എല്ലാവർക്കും ഓണാശംസകൾ നേർന്നു.

 

പൂക്കളും പൂമ്പാറ്റകളും ചേർന്ന് പ്രകൃതിയിൽ പൂക്കളം ഒരുക്കുന്ന ഈ ഓണക്കാലത്ത് മലയാളി മനസ്സ് ഓണത്തിര നിറയ്ക്കാൻ ഓണപ്പാട്ടുകളുമായി എത്തിയത് ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കൊച്ചു കൂട്ടുകാരായിരുന്നു.കേരളത്തിന്റെ തനതായ രൂപമാണ് പുലികളി. ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ പുലികളിയുമായി എത്തിയത് എൽ പി വിഭാഗം ക്ലാസുകളിലെ കൊച്ചു മിടുക്കരായിരുന്നു.തുടർന്ന് പുഴയുടെ പൊന്നോളങ്ങളെ തഴുകിയും ആർപ്പുവിളിയും ആരവങ്ങളും ആയി ഓണാഘോഷത്തെ വർണ്ണശബളമാക്കുവാൻ ആറാം ക്ലാസിലെ കൂട്ടുകാർ വള്ളംകളി അവതരിപ്പിച്ചു.തുടർന്ന് ഏഴാം ക്ലാസിലെ പെൺകുട്ടികൾ അവതരിപ്പിച്ച തിരുവാതിരയായിരുന്നു. കേരളീയ തനിമയാർന്ന വസ്ത്രധാരണത്തിൽ കുട്ടികൾ വട്ടത്തിൽ നിരന്ന് ചുവടു വെച്ചത് അതിമനോഹരമായിരുന്നു. അധ്യാപക പ്രതിനിധിയായ സീലിയ ടീച്ചറിന്റെ നന്ദി പ്രകാശനത്തോടെ ഏകദേശം 12 മണിയോടെ പരിപാടികൾ സമാപിച്ചു.പരിപാടികളെ തുടർന്ന് ഓസദ്യയായിരുന്നു. ഓണസദ്യ എല്ലാ വിദ്യാർത്ഥികളും അവരവരുടെ ക്ലാസ് മുറികളിൽ ഇരുന്നു കഴിച്ചു.ഈ വർഷത്തെ ഒരുമയുടെ ഓണം, ഒന്നിച്ചോണം പൊന്നോണം അങ്ങനെ സന്തോഷാരവങ്ങളോടെ പര്യവസാനിച്ചു .

ഗാന്ധിജയന്തി  2023

 
 

ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ, ലോകത്തിന്റെയാകമാനം ബഹുമാനം നേടിയ വ്യക്തിത്വമാണ് ഗാന്ധിജി. സെൻറ് ജോസഫ് എൽ പി ആൻഡ് യുപി സ്കൂളിൽ എല്ലാ വർഷത്തെയും പോലെ ഈ വർഷവും  കുട്ടികൾക്ക് ആ ദിവസത്തിൻറെ പ്രാധാന്യം മനസ്സിലാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നൽകി ആഘോഷിച്ചു. സ്കൂൾ പാർലമെൻറ് അംഗങ്ങളുടെ നേതൃത്വത്തിൽ എല്ലാ ക്ലാസുകളും സന്ദർശിക്കുകയും ഏറ്റവും അധികം വൃത്തിയായി സൂക്ഷിക്കുന്ന ക്ലാസുകൾക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനം നൽകുകയും ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്ന ഗാന്ധിജയന്തിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. സമ്മാന അർഹരായ ക്ലാസുകളെ അഭിനന്ദിക്കുകയും ഓരോ മാസവും ഈ പ്രവർത്തി തുടരുമെന്നും വൃത്തിയുള്ള ക്ലാസുകളിലേക്ക് ട്രോഫി കൈമാറുകയും ചെയ്യുമെന്നും സിസ്റ്റർ ഓർമിപ്പിച്ചു. അന്നേ ദിനം ഉച്ചയ്ക്ക് ശേഷം കുട്ടികളും അധ്യാപകരും അതാത് ക്ലാസുകളും വരാന്തയും വൃത്തിയാക്കുകയും ചെയ്തു. ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾക്ക് പ്രവർത്തനങ്ങൾ നൽകണമെന്നുള്ള നിർദ്ദേശം സിസ്റ്റർ നൽകിയിരുന്നതിനാൽ ഓരോ കുട്ടിയോടും അവരവരുടെ വീടും പരിസരവും വൃത്തിയാക്കണമെന്ന് അധ്യാപകർ ഓർമ്മിപ്പിച്ചു.

കേരളീയം 2023

 
 


നവംബർ ഒന്നു മുതൽ നവംബർ ഏഴാം തീയതി വരെ നീണ്ടുനിന്ന ആഘോഷങ്ങൾ ആയിരുന്നു സ്കൂളിൽ കേരളീയമായി ബന്ധപ്പെടുത്തി നടത്തിയത്. പ്രധാന അധ്യാപിക സിസ്റ്റർ അനാലിസി സ്കൂൾ അസംബ്ലിയിൽ കേരളീയ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. കേരളവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ, ദേശ പെരുമ കുട്ടികളെ അറിയിക്കുന്നതിനു വേണ്ടിയുള്ള ചിത്രശേഖരണവും അവയുടെ പ്രദർശനവും .കേരളപ്പിറവിയുമായി ബന്ധപ്പെട്ട പ്രസംഗം.ഇംഗ്ലീഷ് പദങ്ങൾ നൽകി കൃത്യമായ മലയാള പദങ്ങൾ കണ്ടെത്തുന്ന മത്സരം.എൽ പി വിഭാഗത്തിന് മലയാളം അക്ഷരങ്ങൾ ഉപയോഗിച്ച് വാക്യങ്ങൾ നിർമ്മിക്കുന്ന കളികൾ . വളരെയധികം ആഘോഷമായിട്ടാണ് ജോസഫ് എൽപിഎസ് യുപി സ്കൂൾ കേരളം 2023 ആഘോഷിച്ചത്.എച്ച് എം സിസ്റ്റർ അന്ന മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം നൽകി.



 

ശിശുദിനം

 

കുട്ടികൾ ഏറെ ഇഷ്ടപ്പെട്ട , കുട്ടികളെ ഏറെ ഇഷ്ടപ്പെട്ട ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റുവിന്റെ , കുട്ടികളുടെ സ്വന്തം ചാച്ചാജിയുടെ ജന്മദിനമായ നവംബർ 14ന് സെൻറ് ജോസഫ് എൽപി ആൻഡ് യുപി സ്കൂൾ മാനാശ്ശേരിയിൽ ശിശുദിനാഘോഷം വളരെ ഭംഗിയായി സംഘടിപ്പിച്ചു. കൃത്യം 9.45 ന് സിസ്റ്റർ സുനിതയുടെ നേതൃത്വത്തിലുള്ള അസംബ്ലിയോടെ ആരംഭിച്ച പരിപാടിയിൽ അധ്യാപിക മേരി എ.ജി സ്വാഗതം ആശംസിച്ചു. HM സിസ്റ്റർ  Anna ഏവർക്കും ശിശുദിന സന്ദേശം നൽകുകയുണ്ടായി. അഞ്ചാം ക്ലാസിലെ അധ്യാപകരും കുട്ടികളും ചേർന്ന് നിർമ്മിച്ച വിവിധ വർണ്ണങ്ങളിൽ ഉള്ള പൂക്കൾ കൊണ്ട് അലങ്കരിച്ച വേദിയിൽ കുട്ടി ചാച്ചാജിമാർ ശിശുദിന ഗാനം ആലപിച്ചു. തുടർന്ന് 5-ാം ക്ലാസ് വിദ്യാർത്ഥി ആൽവിൻ സേവ്യർ ശിശുദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് പ്രസംഗം അവതരിപ്പിച്ചു.  യുപി ക്ലാസ്  വിദ്യാർത്ഥിനികൾ  അവതരിപ്പിച്ച നൃത്തം ഏവരുടെയും മനം കവർന്നു.അനീറ്റ ടീച്ചർ നന്ദി പറഞ്ഞു പൊതു പരിപാടികൾ അവസാനിച്ചു അന്നേദിവസം കുട്ടികൾക്ക് ബൂസ്റ്റ് മിൽക്കും സമൂസയും നൽകുകയുണ്ടായി. ഉച്ചയ്ക്ക് 1.30 ന് ഇറച്ചിക്കറിയും കാബേജും ചോറും അടങ്ങിയ സ്വാദിഷ്ടമായ ഊണും നൽകി. ശേഷം ഓരോ ക്ലാസ് തലത്തിൽ വിവിധ പരിപാടികൾ കുട്ടികളും അധ്യാപകരും ചേർന്ന് സംഘടിപ്പിച്ചു.