ജി.റ്റി.എച്ച്.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2023-24
| Home | 2026-27 |
ക്രിസ്മസ് ആഘോഷം 2023
കായികദിനം -2023
ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂളിലെ 2023-24 അദ്ധ്യയന വർഷത്തെ കായികദിനം 2023 സെപ്റ്റംബർ 27ന് നടന്നു. കായികം ദിനം ഹെഡ്മാസ്റ്റർ സെൽവൻ കെ ഉദ്ഘാടനം ചെയ്തു. കായികാധ്യാപകന്റെ അഭാവത്തിലും വിദ്യാർത്ഥികളെ ഹൗസ് അടിസ്ഥാനത്തിൽ തിരിച്ച് മാർച്ച് പാസ്റ്റ് അടക്കം 51 മത്സരങ്ങൾ സംഘടിപ്പിച്ചു.
മികച്ച കായിക ശേഷി പുലർത്തുന്നവരാണ് മേഖലയിലെ വിദ്യാർത്ഥികൾ. കായികാധ്യാപകരുടെ മേൽനോട്ടത്തിൽ ചിട്ടയായ പരിശീലനം ലഭിച്ചാൽ മികവുറ്റ നേട്ടങ്ങൾ കൊയ്യുവാൻ ഈ വിദ്യാർത്ഥികൾക്കാവും എന്ന കാര്യം ഉറപ്പാണ്.
അധ്യാപക ദിനം -2023
മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി അധ്യാപക ദിനം കൂടുതൽ മധുര്യത്തോടെ ആഘോഷിച്ചു. രാവിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ പുച്ചെണ്ടുകളം ആശംസകളുമായി അധ്യാപകരെ ആദരിച്ചു. തുടർന്ന് വായിക്കാം.... ചിത്രങ്ങൾ കാണാം...
ഓണാഘോഷം 2023
ലഭ്യമായ സമയം കാര്യക്ഷമമായി ഉപയോഗിച്ച് വിഭവ സമൃദ്ധമായ സദ്യയും പൂക്കളവും ഒരുക്കി ഓണം ആഘോഷിച്ചു
സ്വാതന്ത്ര്യദിനാഘോഷം 2023
ഭാരതത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്രയദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 9.00 മണിക്ക് ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ കെ ദേശീയപതാകയുയർത്തുകയും ആശംസകൾ നേരുകയും ചെയ്തു.തുടർന്ന് മധുരം വിതരണം ചെയ്തു.വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും, സ്വാതന്ത്ര്യദിന ചിന്തകൾ പങ്കുവെയ്ക്കുകയും ചെയ്തു.