എ.എൽ.പി.എസ്.അമ്പലപ്പാറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:58, 13 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DIVYA. P (സംവാദം | സംഭാവനകൾ) ('കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യമാണ് വള്ളുവനാട്. ഇന്നത്തെ പെരിന്തൽമണ്ണ, മണ്ണാർക്കാട് താലൂക്കുകളും; പിന്നീട് നെടുങ്ങനാട്ടിൽ നിന്നും കൂട്ടിച്ചേർത്ത പട്ടാമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യമാണ് വള്ളുവനാട്. ഇന്നത്തെ പെരിന്തൽമണ്ണ, മണ്ണാർക്കാട് താലൂക്കുകളും; പിന്നീട് നെടുങ്ങനാട്ടിൽ നിന്നും കൂട്ടിച്ചേർത്ത പട്ടാമ്പി, ഒറ്റപ്പാലം, പൊന്നാ‍നി താലൂക്കുകളും; ഏറനാട്, പാലക്കാട് താലൂക്കുകളുടെ ചില ഭാഗങ്ങളും ചേർന്നതാണ് പഴയ വള്ളുവനാട് രാജ്യം. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് . 50.08 ച.കിമി വിസ്തൃതിയുള്ള അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് 1962 നവംബർ 7-ാം തീയതിയാണ് ഔദ്യോഗികമായി നിലവിൽ വന്നത്. അമ്പലപ്പാറ പഞ്ചായത്തിലെ വാഹന ഗതാഗതസൌകര്യം പ്രധാനമായും ഒറ്റപ്പാലം-മണ്ണാർക്കാട്, ഒറ്റപ്പാലം-വേങ്ങശ്ശേരി പാതകളെ ആശ്രയിച്ചാണ് നടക്കുന്നത്. പൂക്കോട്ടുകാവ്, കടമ്പഴിപ്പുറം, കേരളശ്ശേരി, മണ്ണൂർ, ലക്കിടിപേരൂർ, അനങ്ങനടി, തൃക്കടീരി എന്നീ പഞ്ചായത്തുകളും, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയും അമ്പലപ്പാറയുമായി അതിർത്തി പങ്കിടുന്നു.

എ.എൽ.പി.എസ്.അമ്പലപ്പാറ

1905ൽ 45 കുട്ടികളും 'മൂന്ന് അദ്ധ്യാപകരുമായി ഒരു ഓാലഷെഡിൽ ശ്രീമാൻഈശ്വരയ്യരാണ് ഈ വിദ്യാലയംസ്ഥാപിച്ചത്‌ .