പൊൻകുന്നം ദാമോദരൻ

Schoolwiki സംരംഭത്തിൽ നിന്ന്
10:39, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

|പ്രാർത്ഥനാ ഗീതം പ്രാർത്ഥനാ ഗീതം

രചന- പൊൻകുന്നം ദാമോദരൻ(1984) സമസ്ത മംഗളദായക ദേവാ തൊഴാം തൊഴാം ഞങ്ങൾ "സമസ്ത ലോകസുഖിനോ ഭവന്തു" ഭജിക്കയാം ഞങ്ങൾ ഭജിക്കയാം ഞങ്ങൾ

വേദനയാലേ പിടയും പ്രാണനു മൃതസഞ്ജീവനി നീ സേവനചര്യയിതൊന്നേ ഞങ്ങൾക്കീശ്വരാ, നിൻ ഭജനം. ഈശ്വരാ നിൻ ഭജനം. സമസ്ത....

സ്നേഹം കരുണ ദയാദിമഹോന്നത രൂപമൊടെന്നും നീ നേർവഴി കാട്ടുക ജഗദീശ്വര,നീ ദീനദയാരൂപൻ ദീനദയാരൂപൻ. സമസ്ത.... കൃഷ്ണൻ, കൃസ്തു അള്ളായെന്നായി പലപല പേരോടെ വെട്ടിമുറിച്ചാൽ മുറിയാതുള്ളൊരു മർത്ത്യസ്നേഹം നീ വെട്ടം കാട്ടുക ദീനജനങ്ങടെ കണ്ണീരൊപ്പാനായ്‌ അർപ്പണബോധം ഞങ്ങൾക്കരുളുക സത്യജ്യോതിയേ സാക്ഷാൽ പ്രപഞ്ച തേജസ്സേ.


"https://schoolwiki.in/index.php?title=പൊൻകുന്നം_ദാമോദരൻ&oldid=394504" എന്ന താളിൽനിന്ന് ശേഖരിച്ചത്