ഗവ. എൽ. പി. എസ്. അണ്ടൂർ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

.2023-24 അധ്യയനവർ ക്ഷത്തിലെ പ്രഥമ പരിസ്ഥിതി ക്ലബ്ബ് മീറ്റിംഗ് 03.6.2023 ന് നടന്നു. പരിസ്ഥിതിദിനം വ്യത്യസ്ത പരിപാടികളോടെ ആചരിക്കാൻ തീരുമാനിച്ചു. സ്പെഷ്യൽ അസംബ്ളി സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ഗാനാലാപം,  പ്രതിജ്ഞ, സന്ദേശം ., പ്രദർശനം തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തി..തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ ക്യാംപസ് വൃത്തിയാക്കുകയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തു.ജൂലൈ 26 ന് കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്‌കരണ ക്ലാസ് സംഘടിപ്പിച്ചു.ജൈവ കൃഷിയുടെ പ്രാധാന്യം ഉയർത്തിക്കൊണ്ട് അടുക്കളത്തോട്ടം പദ്ധതി ആരംഭിച്ചുവിദ്യാർത്ഥികൾക്കുള്ള പരിസ്ഥിതി ആശങ്കയെക്കുറിച്ച് സ്കൂൾ ഒരു ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. 2023 ജൂലൈ 28 ന് ലോക പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു.  പ്രസംഗം, വൃക്ഷത്തൈകൾ നടൽ,  പോസ്റ്റർ നിർമ്മാണം തുടങ്ങിയവ നടത്തി.പരിസ്ഥിതി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വർദ്ധിപ്പിക്കുന്നതിനായി ഈ ക്ലബ്ബ് വിവിധ പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിച്ചു.

ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ  പരിസരം ശുചീകരണ യജ്ഞവും ഡ്രൈ ഡേയും നടത്തി.

ഇക്കോ ക്ലബ്ബ് അംഗങ്ങൾ നടീൽ യജ്ഞം സംഘടിപ്പിച്ചു.  എല്ലാ ക്ലാസുകളിലെയും എല്ലാ വിദ്യാർത്ഥികളും അവരുടെ സൗകര്യത്തിനനുസരിച്ച് തൈകൾ നട്ടു.  വിദ്യാർഥികളിൽ ചിലർ സ്‌കൂൾ പരിസരത്തും മറ്റു ചിലർ വീട്ടിലും തൈകൾ നട്ടു.

* വൃക്ഷത്തൈ നടീലിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസുകളിൽ ചർച്ച നടത്തി.  ചെടികൾ എങ്ങനെ പരിപാലിക്കണമെന്ന് നിർദേശങ്ങൾ നൽകി.

2 മുതൽ 4 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ECO ക്ലബ്ബ് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.

*മില്ലറ്റ് ഫെസ്റ്റ് നടത്തി

അന്താരാഷ്ട്ര മില്ലറ്റ് ദിനത്തോട് അനുബന്ധിച്ച് മില്ലറ്റുകളുടെ പ്രാധാന്യം മനസ്സിലാക്കാനായി ഗവൺമെൻറ് എൽപിഎസ് അണ്ടൂറിൽ മില്ലറ്റ് ഡേ നടത്തി .വിവിധ മില്ലറ്റുകൾ ഉപയോഗിച്ചുള്ള വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ പാചകക്കുറിപ്പ് ഉൾപ്പെടെ കുട്ടികൾ തയ്യാറാക്കി.HM ശ്രീമതി ഷൈല ശശിധരൻ   മില്ലറ്റ് ഫെസ്റ്റ് ഉദ്ഘാടനം നടത്തി. വിവിധ മില്ലറ്റുകൾ പരിചയപ്പെടാൻ അവസരം ഒരുക്കുകയും ,എക്കോ ക്ലബിൻ്റെ ഭാഗമായി കുട്ടികൾക്ക് മി ല്ലറ്റിൻ്റെ പ്രാധാന്യം മനസ്സിലാകുന്നത്തിനുള്ള ബോധവൽക്കരണ ക്ലാസ്സും നടത്തി. സ്കൂളിൽ മില്ലറ്റ് കൃഷിക്ക് തുടക്കം കുറിക്കുകയും ചെയ്തു.