ഗവ. യു. പി. എസ് റസ്സൽപുരം/ക്ലബ്ബുകൾ

സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

ഇംഗ്ലീഷ്‌ക്ല്ബ്
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്ന തരത്തിലുള്ളതാണ്ക്ലബിലെ പ്രവർത്തനങ്ങൾ .പാട്ട് ,ഡ്രാമ ,ഡാൻസ് ,കവിതാരചന ,കഥാരചന ,വേഡ് പസിൽ ,പത്രവായന ,സംഭാഷണം ,പ്രസംഗം തുടങ്ങിയ
പ്രവർത്തനങ്ങളിൽ ഓരോ കുട്ടിയും അവരവരുടെ കഴിവുകൾക്കനുസരിച്ചു ഏർപ്പെടുന്നു .
കുട്ടികളിൽആത്മവിശ്യോസം വളർത്തുന്നതിനും സഹായിക്കുന്നു .
ഇക്കോക്ലബ്

15/ 06 / 2021 ഓൺലൈനായി പയറ്റുവിള ശ്രീധരൻ സർ ഇക്കോക്ലബ് ഉത്‌ഘാടനം ചെയ്‌തു .എല്ലാ രക്ഷിതാക്കളും


കുട്ടികളും പങ്കടുത്തു .വീടൊരുവിദ്യാലയമായി മാറിയസാഹചര്യത്തിൽ കുട്ടികൾക്ക് വീട്ടിൽ പച്ചക്കറിത്തോട്ടം ,പൂന്തോട്ടം നിർമ്മിക്കുന്നതിന് നിർദ്ദേശം നൽകി.സെപ്റ്റംബർ മാസത്തിൽ സ്കൂളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു .എല്ലാസസ്യങ്ങൾക്കും പേര് ,ശാസ്ത്രനാമം ,കുടുംബം എന്നിവ ഉൾപ്പെടുത്തി ബോർഡ് സ്ഥാപിച്ചു .സ്കൂൾ .പരിസരത്തുരക്ഷിതാക്കളുടെ സഹകരണത്താൽ ചെടികൾ നട്ടു .ദശപുഷ്പ്പങ്ങൾ നട്ടു പേരു നൽകി ബോർഡ് സ്ഥാപിച്ചു .വിവിധമത്സരങ്ങൾ നടത്തി
സയൻസ് ക്ലബ്

കോവിഡ് കാലത്തു കുട്ടികളിൽ ശാസ്ത്രബോധം ,പ്രകൃതി സ്നേഹം ,ശാസ്ത്രചിന്ത എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി ഓൺലൈനായി ജൂൺ 15 ന് സയൻസ് ക്ലബ് ആരംഭിച്ചു .വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുകയും ലാബ് അറ്റ് ഹോം പ്രവർത്തനങ്ങൾ ,പരീക്ഷണങ്ങൾ ,ശാസ്ത്രദിനാചരണങ്ങൾ ,പതിപ് ,മാഗസിൻ ,പോസ്റ്റർ ,കൃഷി ,ക്വിസ്സ് മത്സരങ്ങൾ ,ശാസ്ത്രരംഗം പ്രവർത്തങ്ങൾ എന്നിവ സംഘടിപ്പിച്ചു വരുന്നു