സെപ്‌റ്റംബർ 26: ഗാന്ധിദർശൻ പരിശീലന പരിപാടിയുടെ നേതൃത്വത്തിൽ, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സോപ്പ് നിർമ്മാണ പരിശീലനം നടന്നു.പ്രവർത്തി പരിചയ അദ്ധ്യാപികയായ ശ്രീമതി ബീന ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ പങ്കുചേർന്നു.സോപ്പ് ലായനി തയ്യാറാക്കി അച്ചുകളിൽ ഒഴിച്ച്, പിറ്റേ ദിവസം അത് ഇളക്കി എടുക്കുവാനും സോപ്പ് പാക്കറ്റുകളിൽ ആക്കുവാനും വിദ്യാർത്ഥികൾ കൗതുകത്തോടെയും ആകാംക്ഷയോടെയും  പങ്കുചേർന്നു.സോപ്പ് നിർമ്മാണം പൂർത്തിയാക്കി പിരിയുമ്പോൾ എല്ലാ മനസ്സുകളിലും ആത്മസംതൃപ്തി നിറഞ്ഞിരുന്നു.വിദ്യാർത്ഥികളിൽ ഗാന്ധിദർശനം നിറയ്ക്കുവാൻ ഇത്തരം പരിശീലന പരിപാടികൾ കാതലായ പങ്കുവഹിക്കുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല.


ഒക്‌ടോബർ2 : നമ്മുടെ സ്കൂളിൽ ഗാന്ധിജയന്തി വളരെ സമുചിതമായ രീതിയിൽ  ആഘോഷിച്ചു.രാവിലെ 9 മണി മുതൽ ആരംഭിച്ച വിവിധ പ്രോഗ്രാമുകളിൽ എസ് പി സി ,ജെ ആർ സി ,എൻ  എസ് എസ് , ഗാന്ധിദർശൻ വോളണ്ടിയേഴ്സ്  നേതൃത്വം നൽകി.ഹെഡ്മിസ്ട്രസ് ശ്രീമതി ലിജി അവർകൾ, പി ടി എ പ്രസിഡൻറ്

ശ്രീ ബാബുരാജ് അവർകൾ,എസ് പി സി കോർഡിനേറ്റർ ശ്രീ സുനിൽ അവർകൾ എൻ എസ് എസ് കോർഡിനേറ്റർ ശ്രീ രാജേഷ് അവർകൾ ,ഗാന്ധിദർശൻ കോർഡിനേറ്റർ ശ്രീമതി സ്നേഹ ടീച്ചർ തുടങ്ങിയവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. രാവിലെ തന്നെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ഗാന്ധി പ്രഭാഷണവും നടത്തപ്പെട്ടു.അതിനുശേഷം ഗാന്ധി കലോത്സവം നടത്തപ്പെട്ടു.വ്യത്യസ്ത മത്സരങ്ങളിൽ,വിവിധ വിദ്യാർഥികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു. ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ,നമ്മുടെ രാഷ്ട്രപിതാവിന്റെ  ജീവിതം സഹായിക്കുമെന്നതിൽ യാതൊരു സംശയവുമില്ല