എച്ച്.എസ്.മുണ്ടൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1933 ൽ മുണ്ടൂർ കിഴക്കേവാരിയത്ത് എന്ന തറവാട്ടുകാരാണ് മുണ്ടൂർ ഹയർ എലിമെന്ററി സ്കൂളിന് ജന്മം നൽകിയത്. ശ്രീ.ശിവദാസവാരിയരായിരുന്നു ആദ്യത്തെ മാനേജർ.1940 കളിൽ സ്കൂളിന്റെ സ്ഥിതി പരിതാപകരമായിരുന്നു. ആ സമയത്താണ് അതുവരെ അധികാരി ആയിരുന്ന കെ വി അച്യുതവാര്യർ റിട്ടയർ ചെയ്തത്. അധികാരിപ്പണി പാരമ്പര്യം ആയതിനാൽ ശിവദാസവാര്യർ അധികാരിയായി. ഈ സന്ദർഭത്തിലാണ് ശ്രീമാൻ സുന്ദരവാര്യർ മാനേജ്‌മെന്റ് ഏറ്റെടുത്തത്. അദ്ദേഹം വിദ്യാലയത്തിന്റെ കാര്യത്തിൽ വളരെ തല്പരനായിരുന്നു. 1957 -ൽ ഹയർ എലിമെന്ററി സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തി. 1957 ജൂൺ 15-ാം തിയ്യതി ശ്രീമാൻ പി എസ് കേശവൻ നമ്പൂതിരിയുടെ അധ്യക്ഷതയിലായിരുന്നു ഉദ്ഘാടനചടങ്ങ്. "കെ ഇ ആർ" -ന് രൂപം നൽകിയ പി ടി ഭാസ്ക്കരപ്പണിക്കാരായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.