വായനാദിനം 2023

Schoolwiki സംരംഭത്തിൽ നിന്ന്
11:53, 27 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22048 (സംവാദം | സംഭാവനകൾ) (പുതിയ താൾ സ്രിഷ്ടിച്ചു)

2023 അധ്യയന വർഷത്തെ വായനാദിനാചരണവും ഭാഷാ സമിതി ഉദ്ഘാടനവും ജൂൺ 19 രാവില 9:30ന് എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി. ഡോ പ്രസീദ കെ.പി ഉത്ഘാടനം ചെയ്തു. വായനയുടെ ആവശ്യകതയെപറ്റിയും വായനയുടെ ഗുണങ്ങളെ പറ്റിയും വളരെ വിശദമായി തന്നെ ഉദ്ഘാടക കുട്ടികളോട് സംസാരിച്ചു. സി. റോസ് മേരി പ്ലാക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധി ബെബറ്റോ സ്വാഗതവും പ്രധാന അധ്യാപിക ശ്രീമതി അനു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ലിജി ജോൺ, ശ്രീമതി സൺസി മഞ്ഞളി, ശ്രീമതി ധന്യ ജെ. തെക്കൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലൈബ്രറി പ്രവർത്തന മാതൃക അവതരണം, ഭാഷാ സമിതി പ്രവർത്തനങ്ങൾ എന്നിവ കുട്ടികൾക്ക് പരിചയപെടുത്തി. തുടർന്ന് കുട്ടികളുടെ വായനാദിനത്തോടനുബന്ധിച്ചുള്ള പരിപാടികളും ഉണ്ടായിരുന്നു.

"https://schoolwiki.in/index.php?title=വായനാദിനം_2023&oldid=1998101" എന്ന താളിൽനിന്ന് ശേഖരിച്ചത്