സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ/2023-24


പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ 2023 -24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം.

ജൂൺ 1 രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട എം.എസ്. സി കറസ്പോണ്ടൻസ് മോൺ. വർക്കി ആറ്റുപുറത്ത് അധ്യക്ഷതയിൽ പ്രവേശനോത്സവം നടത്തപ്പെട്ടു.ജൂബിലി ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൽ ബഹുമാനപ്പെട്ട  നെൽസൺ വലിയവീട്ടിൽ അച്ചൻ സ്വാഗതമാശംസിച്ചു ബഹുമാനപ്പെട്ട എം.എൽ.എ വി.കെ.പ്രശാന്ത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു യോഗത്തിൽ നമ്മുടെ പൂർവവിദ്യാർത്ഥിയായ സിവിൽ സർവീസ് റാങ്ക് ഹോൾഡർ കുമാരി അഖില.ബി.എസിനെ ആദരിച്ചു. ബഹുമാനപ്പെട്ട വൈസ് പ്രിൻസിപ്പാൾ ശ്രീമതി.റാണി എം അലക്സ് ടീച്ചറിന്റെ  നന്ദി പ്രകാശനത്തോടെ യോഗം പിരിഞ്ഞു.


ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിച്ചു മുൻ എംപി ഡോക്ടർ സീമ പി മുഖ്യാതിഥി ആയിരുന്നു


ജൂൺ 6 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ അഞ്ചു മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്കായി ശ്രീ സുനിൽ രാജന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തപ്പെട്ടു. അതിനോടൊപ്പം 8 9 ക്ലാസിലെ വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോളേജ് പോലീസിന് നേതൃത്വത്തിൽ ലഹരി ബോധവൽക്കരണവും നടത്തപ്പെട്ടു.

ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ശ്രീ ഷാജഹാന്റെ നേതൃത്വത്തിലാണ് ക്ലാസ് നടത്തപ്പെട്ടത്


എൻസിസി എസ് പി സി സ്കൂൾ യൂണിറ്റിനെ നേതൃത്വത്തിൽ ഇന്റർനാഷണൽ യോഗ ഡേ ആചരിച്ചു


ഫോർത്ത് വേവ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 6 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്കായി ലഹരി ബോധവൽക്കരണം "വേണ്ട" നടത്തി


ദീർഘകാലം  സ്കൂളിന്റെ ഭാഗമായി പ്രവർത്തിച്ചുവരികയായിരുന്നു പട്ടം പോസ്റ്റ് ഓഫീസിലെ മുതിർന്ന പോസ്റ്റുമാൻ ശ്രീ ചന്ദ്രബാബുവിനെ അദ്ദേഹത്തിന്റെ റിട്ടയർ ചെയ്യുന്ന സമയമായതിനാൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു


ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ


നാലാഞ്ചിറ സെന്റ് ജോൺസ് എച്ച് എസ് എസ് ൽ വച്ച് നടന്ന എൻഎസ്എസ് പ്രോഗ്രാമിൽ നമ്മുടെ സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് പങ്കെടുത്തു


മലയാള മനോരമ ദിനപത്രത്തിന്റെ നേതൃത്വത്തിൽ കുട്ടി സ്മാർട്ട് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി നിർവഹിച്ചു


ഏഴാം ക്ലാസിലെ പെൺകുട്ടികൾ ഐഎസ്ആർഒ തുമ്പ സന്ദർശിച്ചു


മലയാളം ക്ലബ്ബ് വിദ്യാർത്ഥികൾ തിരുവനന്തപുരം പബ്ലിക് ലൈബ്രറി സന്ദർശിച്ചു


ഗ്രീൻ ചാനൽ കൺസൾട്ടൻസിയുടെ നേതൃത്വത്തിൽ കേരളകൗമുദിയുടെ എന്റെ കൗമുദിയുടെ ഉദ്ഘാടനം സിവിൽ സപ്ലൈസ് മന്ത്രി നിർവഹിച്ചു


ജപ്പാനിലെ കാസിയോ കമ്പനിയുടെ ജനറൽ മാനേജരും മറ്റു ചി ല പ്രധാന വ്യക്തികളും നമ്മുടെ സ്കൂൾ സന്ദർശിച്ചു


ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബിന്റെ ഉദ്ഘാടനവും മലാല Dayസെലിബ്രേഷൻസ്


ലിറ്റററി അസോസിയേഷന്റെ ഉദ്ഘാടനവും കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥിക്കളെ ആദരിക്കൽ ചടങ്ങും IFS നേടിയ നമ്മുടെ പൂർവ വിദ്യാർത്ഥിയായ ആനന്ദ ജസ്റ്റിനെ ആദരിക്കലും


ഭക്ഷ്യസുരക്ഷ ക്യാൻസർ പ്രതിരോധം ലഹരി ബോധവൽക്കരണം തുടങ്ങിയവ പ്രശസ്ത മജീഷ്യൻ നാഥ് അവതരിപ്പിച്ചു


ഓഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങൾ


ഖാദി ബോർഡിനെ നേതൃത്വത്തിലുള്ള ഓണം വിപണന മേള



ആർസിസി യിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആയി അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ കൊണ്ടുവന്ന 500ൽ പരം പൊതിച്ചോറുകൾ വിതരണം ചെയ്തു



എൻഎസ്എസ് സ്കൂൾ യൂണിറ്റും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു പ്രിൻസിപ്പൽ Rev . ഫാദർ നെൽസൺ വലിയ വീട്ടിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു


ഈ വർഷത്തെ പിടിഎ ജനറൽ ബോഡി മീറ്റിംഗ് നടന്നു ഈ വർഷത്തെ പിടിഎ പ്രസിഡണ്ടായി പ്രൊഫസർ സുനിൽകുമാർ എൻ കെ യും മദർ PTAപ്രസിഡണ്ടായി ശ്രീമതി ലെന വി നായരെയും തിരഞ്ഞെടുത്തു (5/8/2023)



ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ഫിസിക്കൽ സയൻസും ഡിപ്പാർട്ട്മെന്റ് ഡിബേറ്റ് ഫോറം എന്നിവയുടെ സഹകരണത്തോടെ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുടെ മുന്നേറ്റം മനുഷ്യരാശിക്ക് ഭീഷണിയോ എന്ന വിഷയത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു പ്രിൻസിപ്പൽ REV FR. നെൽസൺ വലിയവീട്ടിൽ ഉദ്ഘാടനം ചെയ്ത മീറ്റിങ്ങിൽHM ശ്രീമതി റാണി എം അലക്സ് ആശംസകൾ നേർന്നു സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഡിസാസ്റ്റർ മാനേജ്മെന്റ് കൺസൾട്ടന്റും ആയ ശ്രീ നിഷാദ് മീറ്റിങ്ങി ൽ സന്നിഹിതൻ ആയിരുന്നു പത്ത് E1ലെ വിദ്യാർത്ഥിനി കുമാരി അമൃത V Vഹിരോഷിമ ദിനാചരണത്തിന്റെ പ്രാധാന്യത്തെ പറ്റി സന്ദേശം നൽകി


സോഷ്യൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹിരോഷിമാ ദിനം ആചരിച്ചു ബഹുമാനപ്പെട്ട പ്രിൻസിപ്പൽ മുഖ്യസന്ദേശം നൽകിHM റാണി എം അലക്സ്‌ ടീച്ചർ ആശംസകൾ നേർന്നു. സമാധാന സന്ദേശ പക്ഷി കൂട്ടമായ സദക്കോ, സമാധാന പ്രതീകമായ വെള്ളരിപ്രാവിനെ പറത്തൽ, സമാധാന കവിതകളുടെ ആലാപനം, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തപ്പെട്ടു


ഫ്രീഡം ഫസ്റ്റ് 2023 ഭാഗമായി നേതൃത്വത്തിൽ സെമിനാർ ഡിജിറ്റൽ പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ ഐടി കോർണർ എന്നിവ സംഘടിപ്പിച്ചു ആഗസ്റ്റ് 9,10,11, 12 തീയതികളിലാണ് സ്കൂൾതല ഫ്രീഡം ഫസ്റ്റ് സംഘടിപ്പിച്ചത്


ദീപിക പത്രത്തിലെ നേതൃത്വത്തിൽ കളർ ഇന്ത്യ, കളറിംഗ് മത്സരം അഞ്ചു മുതൽ 12 വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ചു.


മാത് സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജിയോ മെട്രിക്കൽ ചാർട്ട് കോമ്പറ്റീഷൻ നടത്തി



ഐ.എസ്.ആർ.ഒ യുടെ ചാന്ദ്രയാൻ - 3ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് .

തൽസമയ സംപ്രേഷണം വൈകുന്നേരം 5.15 മുതൽ സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിൽ സംപ്രേഷണം ചെയ്തൂ

Chandrayan -3 landing സെൻമേരിസ് സ്കൂളിൽ നിന്ന് നേരിട്ട് വീക്ഷിക്കാൻ പട്ടം സെന്റ് മേരീസ് സ്കൂൾ അവസരം ഒരുക്കി

ഫിസിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാൻഡിങ്, ലൈവ് സ്ട്രീമിലൂടെ കാണുന്നതിനായി  സ്കൂൾ പ്രിൻസിപ്പൽ Rev. Fr. നെൽസൺ വലിയവീട്ടിലിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ് അംഗങ്ങൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ സ്കൂളിന്റെ സ്മാർട്ട് ക്ലാസ്സ്‌ റൂമിൽ ഒത്തുചേർന്നു.

ഇന്ത്യയുടെ ചരിത്രവിജയം വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുമെന്നും,ശാസ്ത്ര പുരോഗതിക്കായി  യത്നിക്കുവാനായുള്ള ആവേശം  പകരുമെന്നും പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു.


ഓണാഘോഷങ്ങൾ


ഓണാഘോഷം വിവിധ ദൃശ്യങ്ങളിലൂടെ...


ഹൃദയം കൊണ്ടൊരു ഓണവിരുന്ന്

ഓണവിരുന്ന് 2k23

ഐക്യത്തിന്റെയും ഐശ്വര്യത്തെയും നന്മയുടെയും ഈ പൊന്നോണക്കാലം പട്ടം, സെൻമേരീസ് ഹയർ സെക്കൻഡറി സ്കൂൾ നേവൽ യൂണിറ്റ് പോത്തൻകോട് സ്നേഹാലയം സന്ദർശിച്ചു. അവിടുത്തെ അന്തേവാസികളും വാത്സല്യ നിധികളും ആയ അമ്മമാരോടൊപ്പം

ഓണാശംസകൾ നേർന്നുംഓണക്കളികളും ഓണസദ്യയുമായി  ഹൃദയം കൊണ്ട് ഒരുക്കിയ ഓണ വിരുന്നിന് മാതൃവാത്സല്യത്തിന്റെ മധുരം . നേവൽ ഓഫീസർ ശ്രീ പ്രിൻസ് രാജ് .....അധ്യാപിക ശ്രീമതി സൗമ്യ  എന്നിവർ നേതൃത്വം നൽകി.


തിരുവനന്തപുരം ജില്ലയിലെ വീൽചെയർ അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾക്ക് സെന്റ് മേരിസ് സ്കൂൾ ആതിഥേയത്വം വഹിച്ചു. എൻ.എസ്.എസ് യൂണിറ്റ് അതിന് എല്ലാവിധ സഹായസഹകരണങ്ങളും നൽകുകയും ചെയ്തു



Congrats 👏👏Abhinand Anil (12 B) and Adwaitha Bini (12F) for being selected to participate in the Power Hand Gliding for Quiz Winners on the 40th Raising Day Celebration of Southern Air Command H Q at Shangumugham


സെപ്റ്റംബർ


ഹയർ സെക്കൻഡറി വിഭാഗത്തിനുവേണ്ടി പുതിയതായി സജ്ജമാക്കിയ ക്ലാസുകളുടെ   കൂദാശ കർമ്മം  ലോക്കൽ മാനേജർ റവറന്റ്  ഫാ.തോമസ് കയ്യാലക്കൽ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ

ഫാ. നെൽസൺ വലിയവീട്ടിൽ, പ്രോഗ്രാം കോഡിനേറ്റർ

ഫാ. ഗീവർഗീസ് എഴിയത്ത്. വൈസ്. പ്രിൻസിപ്പൽ ശ്രീമതി റാണി എം അലക്സ്‌,അധ്യാപകർ, അനധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.


സെപ്റ്റംബർ 5 അധ്യാപക ദിനം

വിദ്യയും വിജ്ഞാനവും മൂല്യവും ധർമ്മവും നീതിബോധവും കൊണ്ട് തലമുറകളുടെ ഇരുൾ അകറ്റുന്ന  ഗുരു ജനങ്ങളെ ഓർമിക്കുന്ന ദിവസം.

എല്ലാവരുടെയും ജീവിത വിജയത്തിന്റെ  പിന്നിൽ പ്രചോദനമായി മാറിയിട്ടുള്ള  ഒട്ടനവധി അധ്യാപകരുണ്ട് ജീവിച്ചിരിക്കുന്നവരും മരണമടഞ്ഞവരുമായ  അധ്യാപക ശ്രേഷ്ഠരെ സ്മരിക്കുന്ന ദിനം...

ഒരു കുട്ടിയുടെ മനസ്സിൽ എന്നുംമായാതെ... മറയാതെ... നിൽക്കുക എന്നത് അധ്യാപന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ്.

അവർക്കിത് മറക്കാത്ത ദിനമായി തീരാൻ കുട്ടികൾ സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അധ്യാപകർ

എന്നീ ചുമതലകൾ ഏറ്റ് സ്കൂളിനെ നയിച്ചദിനം കൂടിയായി ഇന്ന്...

സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന  അധ്യാപകദിന ആഘോഷങ്ങളുടെ  വർണ്ണക്കാഴ്ചകളിലേക്ക്...


സ്കൂൾ ചുമതലയുടെ താക്കോൽ പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയ വീട്ടിലും വൈസ്  പ്രിൻസിപ്പൽ  ശ്രീമതി റാണി  എം അലക്സും ചേർന്ന്  കുട്ടികൾക്ക് കൈമാറുന്നു


ക്ലാസ്സുകൾ നയിച്ച  ഹയർസെക്കൻഡറി വിഭാഗം കുട്ടികൾ



ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയ യുപി വിഭാഗം കുട്ടികൾ


ക്ലാസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളും പെൺകുട്ടികളും


അധ്യാപക ദിനത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിച്ച  വിദ്യാർത്ഥികളായ അധ്യാപകർ  സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവരോട്ഒപ്പം


ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി മേള ഐ എസ് ആർ ഒ സൈന്റിസ്റ്റ്  ഡോക്ടർ സുരേഷ് ബാബു മേള ഉദ്ഘാടനം ചെയ്തു. മേളയുടെ വിവിധ കാഴ്ചകളിലേക്ക്....


SPC Camp..... സ്റ്റുഡൻസ് പോലീസ് ക്യാമ്പ് .. വിവിധ ദൃശ്യങ്ങളിലൂടെ...


കരുതലും കൈത്താങ്ങുമായി അന്നം അമൃതം. .................മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മുടെ സ്കൂളിലെ 'അന്നം അമൃതം' പദ്ധതി സ്കൂളിന്റെ ലോക്കൽ മാനേജരും മേജർ അതി ഭദ്രാസന വികാർ ജനറാൾ വെരി.റവ.ഫാ.തോമസ് കയ്യാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. യു.പി.വിഭാഗം കുട്ടികൾ കൊണ്ടുവന്ന എഴുന്നൂറോളം ഉച്ച ഭക്ഷണം മെഡിക്കൽ കോളേജ്, Rcc എന്നിവിടങ്ങളിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് നൽകി. പ്രിൽസിപ്പൽ ഫാ. നെൽസൻ വലിയവീട്ടിൽ , വൈസ് പ്രിൻസിപ്പൽ ശ്രീമതി.റാണി.എം. അലക്സ് , TTI മുൻ പ്രിൻസിപ്പൽ അബ്രോസ് പി. കുന്നേൽ,സീനിയർ  അസിസ്റ്റന്റുമാരായ ശ്രീമതി. ജിജി മത്തായി, ശ്രീമതി. റെന്നി. പി.വർഗ്ഗീസ് സ്റ്റാഫ് സെക്രട്ടറിമാരായ ശ്രീ. സാംസൻ ലൂക്കോസ്, ശ്രീ. റെജി ലൂക്കോസ്, , ശ്രീ. ജോൺ ഷൈജു, ശ്രീമതി. ബിന്ദുക്കുട്ടി അധ്യാപകരായ ശ്രീ.സന്തോഷ് പി.മാത്യു. ശ്രീ. ആശിഷ് വൽസലൻ, ശ്രീ. ഷാജി.കെ.എ., ശ്രീ. ജോസ് എൽവിസ് റോയിഎന്നിവർ പങ്കെടുത്തു. നല്ല പാഠം കോഡിനേറ്റർ മനോജ് എബ്രഹാം , ജൂസി ജോസഫ് ,അജിതകുമാരി , സഹ അധ്യാപകരായ പ്രിൻസ് രാജ്, ഷൈജു ജോസഫ് എന്നിവർ നേതൃത്വം നൽകി.


Thiruvananthapuram North Sub district Volleyball Championship Under 17🏆 Winner's 🏆St.Mary's HSS Pattom. 


സ്പോർട്സ് മേള


Thiruvananthapuram North Sub district Under 17 Girls Basketball Championship 🏆 Second 🥈 St. Mary's HSS Pattom .      


  പട്ടം സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥി സംഘടനയായ കോസ്മോസും, സ്കൂളിലെ നല്ല പാഠം ക്ലബ്ബും മണ്ണന്തല പൾസ് മെഡികെയർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ്  പ്രിൻസിപ്പൽ ഫാ. നെൽസൺ വലിയവീട്ടിൽ ഉദ്ഘാടനം ചെയ്തു. ഡോ. ഷബീർ ബി. എസ്, ഡോ. ഫൈസൽ,  വൈസ് പ്രിൻസിപ്പൽ ശ്രീമതി റാണി എം അലക്സ്,കോസ്മോസ് പ്രതിനിധി ദിപു ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി റെജി ലൂക്കോസ്, നല്ലപാഠം കോ ഓർഡിനേറ്റർ മനോജ് എബ്രഹാം, അധ്യാപകർ, കാര്യാലയ പ്രവർത്തകർ, എന്നിവർ പങ്കെടുത്തു.


    5 L, 5 M കുട്ടികൾ കാർഷിക പതിപ്പുമായി........


        ഗാന്ധിദർശൻ ക്ലബ്ബിന്റെ  ഉദ്ഘാടനം

പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ "ഗാന്ധി ദർശൻ "ക്ലബ്ബിന്റെ  ഔപചാരികമായ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയവീട്ടിൽ നിർവഹിച്ചു.  സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീമതി റാണി എം അലക്സ് മുഖ്യ സന്ദേശം നൽകി. ഗാന്ധിദർശൻ സ്കൂൾ ജനറൽ കോർഡിനേറ്റർ  ശ്രീ.ബിജു തോമസ് സ്വാഗതവും കമ്മിറ്റി അംഗം  ശ്രീ അനീഷ് വിഎസ് നന്ദിയും പറഞ്ഞു, ഹൈസ്കൂൾ വിഭാഗം കോഡിനേറ്റർ ശ്രീമതി. ലീന ആർ പ്രവർത്തന പദ്ധതി വിശദീകരിച്ചു, വിദ്യാർത്ഥി ഭാരവാഹികൾ ആശംസകൾ നേരുന്നു  ഹയർസെക്കൻഡറി, ഹൈസ്കൂൾ,  യുപി വിഭാഗം അധ്യാപകരും ക്ലബ് അംഗങ്ങളും പങ്കെടുത്തു.


    കൃഷിയിലൂടെ നല്ല പാഠം.

പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ  നല്ലപാഠം പദ്ധതിയുടെ ഭാഗമായി തണ്ണിമത്തൻ കൃഷി ആരംഭിച്ചു.

"പ്രകൃതിയെയും കൃഷിയെയും സ്നേഹിക്കുന്നവർക്ക് സഹജീവികളോട് കരുണ കാണിക്കാതിരിക്കാൻ കഴിയില്ല എന്നും

വിഷരഹിതമായ പച്ചക്കറി പ്രായോഗികമാക്കാൻ എല്ലാ കുട്ടികളും ശ്രമിക്കണമെന്നും പ്രിൻസിപ്പൽ  ഫാദർ നെൽസൺ വലിയവീട്ടിൽ അഭിപ്രായപ്പെട്ടു.

പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയവീട്ടിൽ, വൈസ് പ്രിൻസിപ്പൽ ശ്രീമതി റാണി എം അലക്സ്, സീനിയർ അസിസ്റ്റന്റ്  ശ്രീമതി ജിജി മത്തായി എന്നിവർ വിത്തുകൾ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കോഡിനേറ്റർ ശ്രീ മനോജ് എബ്രഹാം, ശ്രീമതി അജിത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


   സാക്സ,ക്ലാസുകൾക്ക് തുടക്കമായി

സെന്റ്.മേരീസ്   അശ്വതി സിവിൽ സർവീസ് അക്കാഡമി(SACSA ) 2023-24 അധ്യയന വർഷത്തെ

ക്ലാസ്സുകൾ 2023  സെപ്റ്റംബർ ഇരുപതാം തീയതി  തുടക്കമായി.പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാമത് ഐഎഎസ് കോച്ചിംഗ് ബാച്ച് ആണ് ഇത്. തിരുവനന്തപുരം ജില്ല അസിസ്റ്റന്റ് കളക്ടർ അഖിൽ  വി മേനോൻ IAS

ഈ വർഷത്തെ ആദ്യ ക്ലാസ്സ്‌ നയിച്ചു. വ്യക്തമായ ലക്ഷ്യവും അത് നിറവേറ്റാൻ പരിശ്രമവും പദ്ധതിയും തയ്യാറാക്കിയാൽ മാത്രമേ വിജയിക്കാൻ കഴിയൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നല്ല മനോഭാവം  ജീവിതവിജയത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയവീട്ടിൽ അധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പൽ ശ്രീമതി. റാണി എം അലക്സ്, പിടിഎ പ്രസിഡണ്ട് ശ്രീ എൻ കെ സുനിൽകുമാർ എന്നിവർ സംസാരിച്ചു. ശ്രീ സന്തോഷ് ഡാനിയേൽ, ശ്രീമതി ജുഡി ത്ത് ജോസഫ്,  ശ്രീമതി ലൗലി ലീന ജോയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിന്റെ എൻഎസ്എസ്  സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിൽ നിന്ന്.

ഇന്ത്യൻ ഭരണഘടനയിലെ ആമുഖം അടുത്തറിയാൻ

അഡ്വക്കേറ്റ് അശ്വിൻ നും

"ലിംഗ സമത്വം  നമ്മുടെ സമൂഹത്തിൽ എത്രമാത്രം"

ശ്രീമതി അനിത ഉമ്മൻ ടീച്ചറും ക്ലാസ് നയിച്ചു.


അഖിലകേരള ബാലജനസഖ്യം സെന്റ് മേരീസ്‌ ശാഖയുടെ  2023-24 അധ്യയന വർഷത്തെ കർമ്മ പദ്ധതി ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ നെൽസൺ വലിയവീട്ടിൽ അച്ഛൻ തിരികൊളുത്തി നിർവഹിച്ചു. ബാലജനസഖ്യം സമാഹരിച്ച തുക പഠനസഹായം ആവശ്യമുള്ള മൂന്നു കുട്ടികൾക്ക് നൽകിക്കൊണ്ട് നമ്മുടെ വൈസ് പ്രിൻസിപ്പാൾ റാണി എം അലക്സ് ടീച്ചർ നിർവഹിച്ചു ബാലജനസഖ്യം പ്രസിഡന്റ് കുമാരി നസ്രീൻ ഫാത്തിമ അധ്യക്ഷത വഹിച്ചു യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് എൻ കെ സുനിൽകുമാർ സാർ ആശംസകൾ നേർന്നു.2023 ശുചിത്വ വർഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രാകേഷ് കുമാർ ബോധവൽക്കരണ ക്ലാസ് നയിച്ചു. സഖ്യത്തിന്റെ മുഖ്യ  സഹകാരിമാർ, സഹകാരിമാർ എന്നിവർ നേതൃത്വം നൽകി

തിരുവനന്തപുരം  നോർത്ത്  സബ്ജില്ലാ  സയൻസ് ഡ്രാമ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ശാസ്ത്രനാടക മത്സര വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ ചുണക്കുട്ടികൾ ഒന്നാം സമ്മാനം കരസ്ഥമാക്കി.

വിജയികളായവർക്കും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ഫിസിക്കൽ സയൻസ് അധ്യാപകർക്കും അഭിനന്ദനങ്ങൾ

മികച്ച നടൻ 9T യിലെ മിഥുൻ ഗോവിന്ദ്.

മികച്ച നടി 10 A1 ലെ കൃഷ്ണ ബിജു. K


Congrats👍🏻👍🏻👍🏻 dear Master VIDYUD V RAM -6 S, Worldwide Book Of Records Title Holder for maximum weekday identified by random dates from AD 1 to 10000 in 1 minitue.


സുരിലി  ഹിന്ദി ആഘോഷങ്ങളുടെ ഭാഗമായി നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ നിന്ന്.

youth festival......


Jeevan J Suresh, Abhirami R B & Sreenandana Kanan  of Little Kites got Second Prize 🏆and cash award  in Robotics Line Follower Competition conducted by LBS Institute Of Technology for Women, Poojapura.


ഒക്ടോബർ

ഗാന്ധി ജയന്തിദിനാഘോഷത്തിന്റെ വിവിധ കാഴ്ചകളിലൂടെ...................


ക്വിക്ക് ബോക്സിങ് അസോസിയേഷൻ ഓഫ് കേരള ഏർപ്പെടുത്തിയ ആറാമത് കേരള സ്റ്റേറ്റ്

ക്വിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ്,

UNDER 36 kg,

ക്വിക്കിൽ നമ്മുടെ സ്കൂളിലെ  ഏഴാം ക്ലാസിൽ പഠിക്കുന്ന  അഭിഷേക് എസ്സിന് സിൽവർ മെഡൽ ലഭിച്ചതിന് സ്കൂൾ പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയവീട്ടിൽ അഭിനന്ദിക്കുന്നു.



"അമൃത കലശ യാത്ര"

ഭാരത സർക്കാർ നടപ്പിലാക്കുന്ന 'മേരി മിട്ടി മേരാ ദേശ്' പരിപാടിയുമായി ബന്ധപ്പെട്ട് അമ്യത കലശ യാത്ര നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ചു. എൻ എസ് എസി ന്റെ  നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ബഹു: പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയ വീട്ടിൽ ഒരു കൈ നിറയെ അരിമണികൾ മൺകലത്തിൽ നിക്ഷേപിച്ച്  പരിപാടി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് സ്കൂൾ കോഡിനേറ്റർ ശ്രീ ആ ആശിഷ്

വത്സലം സാർ, അധ്യാപക പ്രതിനിധികൾ, വിദ്യാർത്ഥി നേതാക്കൾ എന്നിവർ പങ്കെടുത്തൂ



തിരുവനന്തപുരം നോർത്ത് സബ്ജില്ലാ ശാസ്ത്രമേളയിൽ (സയൻസ് വിഭാഗം) ഓവർഓൾ ഒന്നാം സ്ഥാനം പട്ടം സെന്റ് മേരീസ്‌ സ്കൂൾ സ്വന്തമാക്കി


കവി അയ്യപ്പൻ സ്മാരക ഫൌണ്ടേഷൻ കവിത മത്സര വേദിയിൽ... ഇന്ന് നടന്ന അനുമോദനചടങ്ങ്

Abhirami. S. D

Std 6C

study tours


+12 N ഡിവിഷനിലെ ശില്പയുടെ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പ്രകടനം. കുട്ടികൾക്കായി നടപ്പാക്കിയ മാതൃകാ നിയമസഭ.



എൽ. പി,യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ  കേരള സ്കൂൾ കലോത്സവത്തിൽ ഓവർഓൾ കിരീടം  ചൂടി  പട്ടം സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ.

തിരുവനന്തപുരം. തിരുവനന്തപുരം നോർത്ത് ഉപജില്ല    സ്കൂൾ കലോത്സവത്തിൽഎൽ.പി, യുപി,ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഓവറോൾ കിരീടം കരസ്ഥമാക്കി പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ നോർത്ത് ഉപജില്ലയിലെ  കലാകിരീടം വീണ്ടും നിലനിർത്തി. പ്രശസ്ത സിനിമാതാരവും ചലച്ചിത്ര അക്കാദമി ചെയർമാനുമായ  പ്രേംകുമാർ  ട്രോഫികൾ വിതരണം ചെയ്തു. കേരള  സാഹിത്യ അക്കാഡമി മുൻ ചെയർമാൻ ഡോക്ടർ എം ആർ തമ്പാൻ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം നോർത്ത് എ ഇ ഓ ബീന റാണി  റിപ്പോർട്ട് അവതരിപ്പിച്ചു



മേളയിലും കലോത്സവത്തിലും  സ്പോർട്സ്  മത്സരങ്ങളിലും വിജയികളായ  കുട്ടികളുടെ സംഗമം സ്കൂളിൽ........................


കേരള പിറവി ദിനാഘോഷങ്ങളിലൂടെ.................................


സബ്ജില്ലാതലത്തിൽ നടത്തപ്പെട്ട സി.വി രാമൻ ഉപന്യാസമത്സരത്തിൽ (സയൻസ് വിഭാഗം)

നമ്മുടെ സ്കൂളിൽ നിന്നും ഹയർസെക്കൻഡറി വിഭാഗത്തിൽ ലിയ മരിയ ലിനോജ് (11D) ഹൈസ്കൂൾ വിഭാഗത്തിൽ  നവനീത് ആർ നായർ (10A) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

വിജയികൾക്ക് അഭിനന്ദനങ്ങൾ



നമ്മുടെ സ്കൂളിലെ കുട്ടികൾ പാടിയ ലഹരി വിരുദ്ധ സന്ദേശ ഗാനം യൂട്യൂബിൽ



Our SPC cadets With officials-Keraleeyam

Our NCC Cadets


സംസ്ഥാന ശിശുക്ഷേമ സമിതി വർണ്ണോത്സവം : പട്ടം സെന്റ് മേരീസ് സ്കൂൾ ചാമ്പ്യന്മാർ

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിനത്തിന്റെ ഭാഗമായി നടത്തിയ വർണ്ണോത്സവത്തിൽ പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. വിവിധ വേദികളിലായി നവംബർ 6, 7, 8, 9, 10 തീയതികളിൽ നടന്ന കലാമത്സരങ്ങളിൽ

നാലായിരത്തോളം വിദ്യാർത്ഥികൾ ജില്ലയിലെ വിവിധ സ്കൂളിൽ നിന്ന് പങ്കെടുത്തു. വർണ്ണോത്സവ വിജയി കൾക്കുള്ള സമ്മാനം ശ്രീമതി. ദിവ്യ എസ് അയ്യർ ഐ.എ.എസ്. നിർവഹിച്ചു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ശിശുക്ഷേമ സമിതി അംഗങ്ങൾ പങ്കെടുത്തു. കാർമ്മൽ സ്കൂളും നിർമ്മല ഭവൻ സ്കൂളും രണ്ടാം സ്ഥാനം പങ്കിട്ടു. എൽ.പി., യു.പി., എച്ച്.എസ്, എച്ച്.എസ് എസ് വിഭാഗങ്ങളിൽ മികച്ച വിജയം നേടിയാണ് പട്ടം സെന്റ് മേരീസ് ഒന്നാം സ്ഥാനം നേടിയത്.


ശിശുദിന റാലി വിവിധ കാഴ്ചകൾ...



സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ, നല്ലപാഠം പദ്ധതിയുടെ ഭാഗമായുള്ള, "സ്നേഹനാഴി "എന്ന പരിപാടിയിൽ കുട്ടികൾ കൊണ്ടുവന്ന  അരി സ്കൂൾ പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയ വീട്ടിലും  വൈസ് പ്രിൻസിപ്പൽ  ശ്രീമതി റാണി എം അലക്സും ചേർന്ന് കുട്ടികളിൽ നിന്ന് ശേഖരിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട  40 കുടുംബങ്ങൾക്ക്  സ്ഥിരമായി ഈ പദ്ധതിയിലൂടെ അരിയും ഭക്ഷ്യവസ്തുക്കളും  വിതരണം ചെയ്യും. തമ്പാനൂർ, പനവിള ജംഗ്ഷനിലുള്ള,,രാജാജി നഗറിലെ,  കാൻസർ രോഗികൾ, കിടപ്പുരോഗികൾ, സംരക്ഷണം നൽകാൻ ആരുമില്ലാത്തവർ, എന്നിവർക്കാണ് അരിയും ഭക്ഷ്യ വസ്തുക്കളും വിതരണം ചെയ്യുന്നത്. സ്കൂളിലെ എല്ലാ കുട്ടികളും ഇതിൽ പങ്കാളികളാകുന്നുണ്ട്.



മഴവിൽ മനോരമയുടെ ഒരു ചിരി ബംബർ ചിരി എന്ന മൽസരത്തിൽ പങ്കെടുത്ത് പോയിന്റ് നേടിയ 7 T ക്ലാസിലെ അമലിനും അതുലിനും


Medical... Camp.......