ജി.എച്ച്.എസ്സ്.എരിമയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1898 -99 വർഷത്തിൽ കണ്ടുണ്ണിമാസ്റ്റർ എന്നറിയപ്പെടുന്ന ഒരു മഹാമതിയുടെ നേതൃത്വത്തിൽ "ഹരിശ്രീ" കുറിച്ച ഏകാദ്ധ്യാപക പാഠശാലയാണ് ഇന്നത്തെ എരിമയൂർ ഹൈസ്കൂൾ.

ഇതിൻ്റെ പ്രവർത്തനത്തിന് തടസ്സം സംഭവിക്കുമെന്ന് വന്നപ്പോൾ വി.ജി. സുകുമാരൻ അവർകൾ ആ പാഠശാലയുടെ സംരക്ഷണം ഏറ്റെടുക്കുകയും കയറാം പാറയ്ക്കടുത്ത് വടക്കുംപുറത്ത് 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾ പുനരാരംഭിക്കുന്നതിനുള്ള ശ്രമം തുടങ്ങി. അദ്ദേഹത്തിന്റെ അപേക്ഷ പരിഗണിച്ച് ഇന്നത്തെ ദേശീയപാതയുടെ അരികിൽ ബോർഡ് സ്കൂൾ എന്നറിയപ്പെടുന്ന സ്കൂൾ കെട്ടിടം ശ്രീ.എം.എസ് കൃഷ്ണമൂർത്തിയുടെ മുത്തച്ഛൻ ശ്രീഅപ്പു പണി കഴിപ്പിച്ചത് (ഇപ്പോൾ ആകെട്ടിടം പരിപൂർണ്ണമായി പൊളിച്ചു നീക്കപ്പെട്ട സ്ഥിതിയിലാണ് )

1923ൽ ഈ സ്ഥാപനം പാലക്കാട് താലൂക്ക് ബോർഡ് ഏറ്റെടുക്കുകയും പിന്നീടത് മലബാർ ഡിസ്ട്രിക്ട് ബോർഡിൻ്റെ നിയന്ത്ര ത്തിലാവുകയും ചെയ്തു.  1946-ൽ ഹയർ എലിമെൻ്ററി സ്കൂളായി ഉയർത്തപ്പെടുകയും 6 - മുതൽ 8 സ്റ്റാൻഡേർഡുകൾ ആരംഭിക്കുകയും 1981-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.

04/05/2005 ഹൈയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു.