വി.എച്ച്.എസ്.എസ്. കരവാരം/വിദ്യാരംഗം‌/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 25 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42050 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കാൻ വേണ്ടി സ്കൂൾ തലത്തിൽ നടന്നു വരുന്ന മലയാളം ക്ലബ് ആണ് വിദ്യാരംഗം ക്ലബ്.വായനയെ പ്രോത്സാഹിപ്പിക്കുക, സർഗ്ഗ വാസനകളെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കാൻ വേണ്ടി സ്കൂൾ തലത്തിൽ നടന്നു വരുന്ന മലയാളം ക്ലബ് ആണ് വിദ്യാരംഗം ക്ലബ്.വായനയെ പ്രോത്സാഹിപ്പിക്കുക, സർഗ്ഗ വാസനകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ് പ്രവർത്തിച്ചു വരുന്നത് .മലയാളം അദ്ധ്യാപികയായ ശ്രീമതി .രാഖി ആണ് 2023 -24 അധ്യയന വർഷത്തിലെ ക്ലബ് കൺവീനർ .സ്കൂൾതലത്തിലെ വിദ്യാരംഗം ക്ലബ് ന്റെ ആദ്യ പ്രവർത്തനമായ വായനവാരവുമായിട്ടുള്ള പ്രോഗ്രാമിന് വേണ്ടി ജൂൺ 7 ,2023 നു ക്ലബ് രൂപീകരിക്കുകയും കുട്ടികളിൽ നിന്നും കൺവീനർ ,ജോയിന്റ് കൺവീനർ എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു .

വായനദിനം ജൂൺ 19

പി.എൻ .പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനത്തിൽ വിദ്യാരംഗം ക്ലബ്ബിന്റെയും ലൈബ്രറിയുടെയും അഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു.വിദ്യാരംഗം ക്ലബ്ബിന്റെ സ്‌പെഷ്യൽ അസംബ്ലി നടന്നു.പി.എൻ പണിക്കർ അനുസ്മരണവും വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയും ക്ലബ് അംഗങ്ങൾ അവതരിപ്പിച്ചു.ഇഷ്ട പുസ്തകങ്ങളെ കുറിച്ചും കവികളെയും കവിതകളെയും കുറിച്ച് അധ്യാപകരും കുട്ടികളും സംസാരിച്ചു .കുമാരനാശാന്റെ കുട്ടിയും തള്ളയും എന്ന കവിത 10 A യിലെ ഹരികൃഷ്ണ വളരെ ഹൃദ്യമായി ആലപിച്ചു.വിദ്യാരംഗം ക്ലബ് അംഗങ്ങൾ സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകപ്പെട്ടി HM ശ്രീമതി.റീമ .ടി ക്ക് കൈമാറി.തുടർന്ന് വിദ്യാരംഗം ക്ലബ് അംഗങ്ങൾ എഴുത്തിയ വായനക്കുറിപ്പ് പ്രകാശനം ചെയ്തു.

വായനദിനം ജൂൺ 19

ബഷീർ അനുസ്മരണ ദിനം ജൂലൈ 5

മലയാള സാഹിത്യത്തിലെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനമായ ജൂലൈ 5 നു വിദ്യാരംഗം ക്ലബ്അംഗങ്ങൾ സ്പെഷ്യൽ അസംബ്ലിയുൾപ്പെടെ വിവിധ പരിപാടികൾ സ്കൂളിൽ ആസൂത്രണം ചെയ്തു .ബഷീർ അനുസ്മരണ ദിനമായ ജൂലൈ 5 നു ബഷീർ ദിന പതിപ്പ് തയ്യാറാക്കുകയും ബഷീർ ദിന ക്വിസ്,പോസ്റ്റർ രചനമത്സരം എന്നിവ വിദ്യാരംഗംക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. പതിപ്പിൽ ആമുഖം, ബഷീർ കൃതികൾ ,പുരസ്‌കാരങ്ങൾ ,ബഷീർ സാഹിത്യ ശൈലി എന്നിവ ഉൾപ്പെട്ടിരുന്നു.

ബഷീർദിന പതിപ്പ്
ബഷീർവായന കുറിപ്പുകളിൽ നിന്ന്

സാഹിത്യ സെമിനാർ 2023 -ജൂലൈ 31

2023 ജൂലൈ 31 നു കിളിമാനൂർ ബി.ആർ.സി.ഇത് വച്ച് നടന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ സാഹിത്യ സെമിനാറിൽ "കുമാരനാശാനും മലയാള കവിതയും "എന്ന വിഷയത്തിൽ കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 10A വിദ്യാർത്ഥിനിയായ ഹരികൃഷ്ണ .എസ് മികച്ച പ്രകടനം കാഴ്ച വച്ചു .

സാഹിത്യ സെമിനാർ 2023 -ജൂലൈ 31മികച്ച പ്രകടനം കാഴ്ച വച്ച ഹരികൃഷ്ണ .എസ്