കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24

2022-23 വരെ2023-242024-25


ഡിജിറ്റൽ സാക്ഷരതാ യജ്ഞം

പഞ്ചായത്ത് തല ഡിജിറ്റൽ സാക്ഷരതാ യജ്ഞം മെയ് 8 മുതൽ 10 വരെ കമ്പിൽ മാപ്പിൽ ഹൈസ്കൂളിൽ നടന്നു.  ഓരോ വാർഡിൽ നിന്നും 2 ൽ കുറയാത്ത സാമൂഹ്യ പ്രവർത്തകരും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്ലാസ്സിൽ പങ്കെടുത്തു.  ആർ പി കോഴ്സ് ആണ് സ്കൂളിൽ നടന്നത്.  ക്ലാസ്സിൽ പങ്കെടുത്തവരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും വാർഡ് തലത്തിൽ ഡിജിറ്റൽ സാക്ഷരതാ ക്ലാസ് സംഘടിപ്പിക്കും.  ക്ലാസ്സ് ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ ഉദ്‌ഘാടനം ചെയ്തു.  മാസ്റ്റർ ട്രെയിനർ സിന്ധു ക്ലാസ്സിന് നേതൃത്വം നൽകി.  

പോക്സോ നിയമ ബോധവത്ക്കരണ ക്ലാസ്സ്

(29-05-2023) തളിപ്പറമ്പ് ലീഗൽ സർവീസസ് കമ്മിറ്റിയുടെ  നേതൃത്വത്തിൽ പോക്സോ നിയമവുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് ബോധവത്ക്കരണ ക്ലാസ്സ് അഡ്വക്കേറ്റ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്നു.  ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.  എസ്. ആർ. ജി കൺവീനർ നസീർ മാസ്റ്റർ നന്ദി പറഞ്ഞു..

ഗൃഹ സന്ദർശനം

(30-05-2023) സ്കൂളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി.  കുട്ടികളുടെ പഠന നിലവാരത്തെ കുറിച്ചും അവർക്ക് നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും ചികിത്സാ സംബന്ധമായ കാര്യങ്ങളെ കുറിച്ചും വിവരങ്ങൾ അന്വേഷിച്ചു. അധ്യാപകരും പി ടി എ ഭാരവാഹികളും വീടുകളിൽ ചെന്ന് സന്ദർശിച്ചത് കുട്ടികൾക്കും വീട്ടുകാർക്കും ഏറെ സന്തോഷം നൽകി.  ഹെഡ്മിസ്ട്രെസ്സ് ശ്രീജ പി എസ് കുട്ടികൾക്ക് മധുരം നൽകി.  ഹെഡ്മിസ്ട്രെസ്സ് ശ്രീജ പി എസ്, അധ്യാപകരായ നസീർ എൻ, ദീപക പി കെ, പി ടി എ പ്രസിഡണ്ട് അബ്ദുൽ സലാം, വൈസ്പ്രസിഡണ്ട് നിസാർ തുടങ്ങിയവർ ഗൃഹസന്ദർശനത്തിന് നേതൃത്വം നൽകി.

പ്രവേശനോത്സവം

പ്രവേശനോത്സവം 2023 ജൂൺ 1 കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10 മണിക്ക്  കൊളച്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ  നിസാർ. എൽന്റെ അധ്യക്ഷതയിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷമീമ ടി പി. ഉദ്ഘാടനകർമ്മം നിർവഹിക്കുകയുണ്ടായി. ചടങ്ങിന്റെ  മുഖ്യാതിഥി കൊളച്ചേരി പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അബ്ദുൾ മജീദ് കെ പി യായിരുന്നു മുഖ്യാതിഥി.  കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ  ശ്രീ രാജേഷ് കെ സ്വാഗത ഭാഷണം നടത്തി. പി.ടി.എ. പ്രസിഡണ്ട് ശ്രീ അബ്ദുൽസലാം കെ കെ പി, ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി ശ്രീ മുഹമ്മദ് കെ, ഹൈസ്കൂൾ എസ്.ആർ.ജി കൺവീനർ നസീർ എൻ എന്നിവർ  ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ്

ശ്രീജ ടീച്ചർ നന്ദി പ്രകാശനം നടത്തി. പ്രവേശനോത്സവത്തോടനുബന്ധിച്ച് വേദ,നജ  എന്നീ കുട്ടികളുടെ ഗാനലാപനാവും, സ്കൂളിൽ എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും മധുരപലഹാരവും വിതരണം ചെയ്തു.

       ഉച്ചയ്ക്കുശേഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ  വിജയം കൈവരിച്ച മുഴുവൻ കുട്ടികൾക്കുമുള്ള അനുമോദന  ചടങ്ങ് പി.ടി.എ പ്രസിഡണ്ട് അബ്ദുൾ സലാം കെ കെ പി യുടെ  അധ്യക്ഷതയിൽ കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ അബ്ദുൽ മജീദ് കെ പി ഉദ്ഘാടന കർമ്മം നിർവഹിച്ചു.  എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷമീമ ടി വി കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തുകയുണ്ടായി.

ജൂൺ 5 ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു.  രാവിലെ സ്കൂൾ അസ്സംബ്ലി നടന്നു.  ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി.

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു പിടിപ്പിച്ചു.  പരിസ്ഥിതി ഗാനാലാപനം നടത്തി.  പോസ്റ്റർ നിർമ്മാണവും പ്രദർശനവും ഉണ്ടായി.  ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണം നടത്തി.  സ്കൗട്ട് യൂണിറ്റ് പ്ലാസ്റ്റിക് വലിച്ചെറിയൽ മുക്ത ക്യാമ്പസ് ക്യാമ്പയിൻ നടത്തി.  സ്‌കൗട്ട് അംഗങ്ങൾ ക്ലാസുകൾ കയറി ബോധവൽക്കരണം നടത്തി.  ജെ ആർ സി യൂണിറ്റ് ഫല വൃക്ഷത്തൈ നട്ടു.  പസ്ഥിദി ക്ലബ്ബ് സമീപത്തുള്ള പ്രദേശമായ കാക്കത്തുരുത്തിയിലുള്ള കണ്ടൽ വനം സന്ദർശിച്ചു.  കൺവീനർ ലബീബ് മാസ്റ്റർ കണ്ടൽ വനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും വൈവിധ്യത്തെ കുറിച്ചും വിവരിച്ചു.  പ്രവർത്തി പരിചയ ക്ലബ്ബ് പേപ്പർ ബാഗ് നിർമ്മിച്ചു.

"സ്കൂഫെ" ഉദ്‌ഘാടനം ചെയ്തു

(07-06-2023) കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളുകളിൽ നടപ്പാക്കുന്ന ‘സ്‌കൂഫെ’ കഫെ അറ്റ് സ്‌കൂൾ പദ്ധതിക്ക് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ തുടങ്ങി.  കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് സ്കൂഫെ ഉദ്‌ഘാടനം ചെയ്തു.  കുട്ടികൾ അനാവശ്യമായി പുറത്ത് പോകുന്നത് ഒഴിവാക്കുവാൻ കഴിയുമെന്നും ലഹരി മാഫിയയുടെ പിടുത്തത്തിൽ നിന്നും കുട്ടികളെ രക്ഷപ്പെടുത്തുവാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് ചുരുങ്ങിയ ചെലവിൽ ഗുണനിലവാരം ഉള്ള ഭക്ഷണം ലഭിക്കുമെന്നും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.  സ്കൂൾ പ്രിൻസിപ്പാൾ രാജേഷ്.കെ സ്വാഗതം പറഞ്ഞു.  ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ അധ്യക്ഷത വഹിച്ചു.  ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് നന്ദി പറഞ്ഞു.  

ജൂൺ 19 വായനാ ദിനം

ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി സാഹിത്യ ക്വിസ്സ്, കഥാ രചന, കവിതാ രചന, വായനാ മത്സരങ്ങൾ നടത്തി.  പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും നടത്തി.  അറബിക് ക്ലബ്ബ് വായനാ മത്സരവും ക്വിസ്സ് മത്സവവും നടത്തി.  സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പത്ര വായനാ മത്സരം നടത്തി.  ഇംഗ്ലീഷ് ക്ലബ്ബ് കഥാ രചന, കവിതാ രചന, പുസ്തകാസ്വാദനം തുടങ്ങിയ മത്സരം നടത്തി.  ലൈബ്രറി കൗൺസിൽ ചാർട്ട് നിർമ്മാണ മത്സരം, ഒരു ദിനം ഒരു പുസ്തകം എന്ന പേരിൽ ഓരോ ദിവസവും ഓരോ പുസ്തകം കുട്ടികൾ പരിചയപ്പെടുത്തി.  കൈരളി ബുക്ക്സ് 2 ദിവസം പുസ്തക പ്രദർശനവും നടത്തി.

ജൂൺ 26 ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലഹരി വിരുദ്ധ ദിനം ആചരിച്ചു.  രാവിലെ പ്രത്യേക അസംബ്ലി ചേരുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.  സീനിയർ അസിസ്റ്റന്റ് നസീർ ലഹരി വിരുദ്ധ സന്ദേശം നൽകി.  തുടർന്ന് അറബിക് ക്ലബ്ബ് പോസ്റ്റർ രചനാ മത്സരം നടത്തി.  ഇംഗ്ലീഷ് ക്ലബ്ബ് "അരുതേ ലഹരി" എന്ന വിഷയത്തെ ആസ്പദമാക്കി ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു.  സയൻസ് ക്ലബ്ബ് പ്രസംഗ മത്സരം നടത്തി.  ജെ.ആർ.സിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. 

ജൂൺ 27 ഹെലൻ കെല്ലർ ദിനം

ജൂൺ 27 ഹെലൻകെല്ലർ ദിനത്തോടനുബന്ധിച്ച് ചിത്ര രചനാ മത്സരം നടത്തി. പ്രത്യേക അസ്സംബ്ലിയിൽ വെച്ച് 9 ബി യിലെ ഫാത്തിമ ഹെലൻകെല്ലർ അനുസ്മരണം നടത്തി.  ചിത്ര പ്രദർശനവും നടത്തി.

ക്ലബ്ബ് ഉദ്‌ഘാടനം

(27 -06 -2023 ) ഈ വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം 27 -06 -2023ന് പ്രശസ്ത എഴുത്തുകാരൻ ഷുക്കൂർ പെടയങ്ങോട് നിർവ്വഹിച്ചു.  തുടർന്ന് വിവിധ ക്ലബ്ബുകളിലെ കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു.  പി ടി എ പ്രസിഡണ്ട് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു.  അധ്യാപകനായ അശോകൻ പി കെ ആശംസ പ്രസംഗം നടത്തി.  ഹെഡ്മിസ്ട്രസ് ശ്രീജ പി എസ് സ്വാഗതവും എസ്. ആർ. ജി. കൺവീനർ  നന്ദിയും പറഞ്ഞു.

അറബിക് ടാലെന്റ്റ് ടെസ്റ്റ്

(11-07-2023) കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ അലിഫ് ടാലെന്റ്റ് ടെസ്റ്റ് നടത്തി.  ഹയർസെക്കണ്ടറി, ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിൽനിന്നും എൺപതോളം കുട്ടികൾ പങ്കെടുത്തു.  അധ്യാപകരായ മുഹമ്മദ്, നസീർ, ലബീബ്, റാശിദ് തുടങ്ങിയവർ നേതൃത്വം നൽകി.

ജൂലൈ 11 ലോക ജനസംഖ്യാ ദിനം

ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് "ഇന്ത്യയും വർധിച്ചു വരുന്ന ജനസംഖ്യയും" എന്ന വിഷയത്തെ ആസ്പദമാക്കി  സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സെമിനാർ അവതരിപ്പിച്ചു.  10 ഇ യിൽ പഠിക്കുന്ന നുഹ റഹൂഫ് മികച്ച സെമിനാർ അവതാരികയായി തെരഞ്ഞെക്കപ്പെട്ടു, ക്വിസ്സ് മത്സരവും നടന്നു.

സബ് ജില്ലാ തല അറബിക് ടാലെന്റ്റ് ടെസ്റ്റ്

(15-07-2023) കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ തളിപ്പറമ്പ് സൗത്ത് സബ് ജില്ല അലിഫ് ടാലന്റ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. 57 സ്കൂളുകളിൽ നിന്ന് 4 വിഭാഗങ്ങളിൽ മത്സരം നടന്നു.

കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു. ഉപജില്ല  വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോണും ബിപിസി ഗോവിന്ദൻ എടാടത്തിലും വിജയികൾക്ക് അനുമോദനം നൽകി. ഭാഷാ അനുസ്മരണ പ്രഭാഷണം ശുക്കൂർ മാസ്റ്റർ നിർവ്വഹിച്ചു.

കെ എ ടി എഫ് ജില്ലാ വൈസ് പ്രസിഡണ്ട് ഹബീബ് തങ്ങൾ അധ്യക്ഷത വഹിച്ചു. കമ്പിൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ പി എസ്, സുബൈർ തോട്ടിക്കൽ, ശമീറ ടീച്ചർ, അശ്റഫ് കോളാരി, അശ്റഫ് കെ എം ബി, അനീസ് മാസ്റ്റർ തുടങ്ങിയവർ ആശംസ നേർന്ന് സംസാരിച്ചു. അലിഫ് വിങ്ങ് ചെയർമാൻ ഹബീബ് മാസ്റ്റർ സ്വാഗതവും കൺവീനർ സഹദ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

ജൂലൈ 21 ചാന്ദ്ര ദിനം  

ചാന്ദ്ര ദിനത്തോടനുബന്ധിച്ച്  സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റോക്കറ്റ് നിർമ്മാണ മത്സരവും ക്വിസ്സ് മത്സരവും നടത്തി.  വിഡിയോ പ്രദർശനവും ചാർട്ട് പ്രദർശനവും ഉണ്ടായിരുന്നു . മത്സരത്തിൽ പങ്കെടുത്തവരെയും വിജയികളെയും ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് അഭിനന്ദിച്ചു.

പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലനം

ഒക്കിനാവൻ കരാത്തെ ഇന്റർനാഷണൽ അക്കാദമിയുടെ നേതൃത്വത്തിൽ പെൺകുട്ടികളുടെ വ്യക്തിത്വ വികസനത്തിന്റെ ഭാഗമായി കരാട്ടെ പരിശീലനം ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ ടീച്ചർ ഉദ്‌ഘാടനം ചെയ്തു.  കണ്ണൂർ ജില്ലാ സ്പോർട്സ് കരാത്തെ അസോസിയേഷൻ വൈസ്പ്രസിഡണ്ട് ഷിഹാൻ അമീർ,  കരാത്തെ ഇൻസ്ട്രുക്ടർ ഷിഹാൻ റിൻഷി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.  എസ് ആർ ജി കൺവീനർ നസീർ മാസ്റ്റർ സ്വാഗതവും സിന്ധു ടീച്ചർ നന്ദിയും പറഞ്ഞു.

ഓഗസ്റ്റ് 6 ഹിരോഷിമ ദിനം

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കമ്പിൽ മാപ്പിള ഹൈസ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾ കൊളാഷ് നിർമ്മാണം നടത്തി.

ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനം

ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിലായി പ്രസംഗ മത്സരം നടത്തി.   

ഓഗസ്റ്റ് 9 നാഗസാക്കി ദിനം

നാഗസാക്കി ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.  ജൂനിയർ റെഡ്‌ക്രോസിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി.  ജെ ആർ സി കൗൺസിലർമാരായ പി കെ അശോകൻ, ശരണ്യ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.  

ക്ലാസ്സ് റൂം ശുചീകരണം

മുഴുവൻ ക്ലാസ്സ് റൂമുകളും വൃത്തിയായി സൂക്ഷിച്ചു വരുന്നു. ഇതിന്റെ ഭാഗമായി ആഴ്ചയിൽ ഒരുദിവസം മുഴുവൻ ക്ലാസ്സ് റൂമുകളും പരിശോധിക്കുക്കുകയും ഏറ്റവും വൃത്തിയായി സൂക്ഷിക്കുന്ന ക്ലാസ്സുകൾക്ക് റോളിങ്ങ് ട്രോഫികൾ കൊടുത്തുവരുകയും ചെയ്യുന്നു..  ജാബിർ, അശോകൻ, ശ്രീനിഷ്, ദിവ്യ എന്നിവരെ ക്ലാസ് റൂമുകൾ പരിശോധിക്കുവാൻ ചുമതലപ്പെട്ടുത്തി. ഒന്നാം സ്ഥാനം ലഭിച്ച ക്ലാസ്സുകളുടെ വിവരങ്ങൾക്ക് ഇവിടെ അമർത്തുക

സ്വാതന്ത്ര്യദിനം

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം വിപുലമായി ആചരിച്ചു.  രാവിലെ 9 :15ന് പ്രിൻസിപ്പാൾ രാജേഷ്.കെ പതാക ഉയർത്തിയതോടു കൂടി ഈ വർഷത്തെ സ്വാന്ത്ര്യദിനാഘോഷത്തിനു തുടക്കം കുറിച്ചു. തുടർന്ന് നടന്ന അസ്സംബ്ലിയിൽ പി ടി എ വൈസ്‌പ്രസിഡണ്ട് നിസാർ സി പി അധ്യക്ഷത  വഹിച്ചു.  വായനാദിനത്തോടനുബന്ധിച്ച് ലൈബ്രറി കൌൺസിൽ നടത്തിയ "ഒരു ദിനം ഒരു പുസ്തകം" എന്ന പേരിൽ ഒരു മാസം നീണ്ടു നിന്ന പുസ്തക പരിചയത്തിന്റെ ഭാഗമായി പുസ്തകങ്ങൾ പരിചയപ്പെടുത്തിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.  ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച കുട്ടിക്കും സമ്മാനം നൽകി.  സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളിൽ വിജയം കൈവരിച്ച കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.  സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനർ ഷജില. എം, ഒമ്പതാം തരം വിദ്യാർത്ഥിനി ഫാത്തിമ. എം, തുടങ്ങിയവർ ആശംസകൾ നേർന്ന്കൊണ്ട് സംസാരിച്ചു.  ദേശഭക്തി ഗാനം, പതാക ഗാനം എന്നിവയും ഉണ്ടായിരുന്നു.  സ്കൗട്ട്&ഗൈഡ്, ജെ.ആർ.സി കേഡറ്റുകളുടെ സ്വാതന്ത്ര്യ ദിന പരേഡ് വർണ്ണാഭമായിരുന്നു.  ഹെഡ്മിസ്ട്രെസ്സ് ശ്രീജ. പി.എസ് സ്വാഗതവും ഹയർസെക്കണ്ടറി സീനിയർ അസിസ്റ്റന്റ് മുഹമ്മദ്. കെ നന്ദിയും പറഞ്ഞു.

ഓണ ചങ്ങാതി

23-08-2023 തളിപ്പറമ്പ് സൗത്ത് ബിആർസിയുടെ നേതൃത്വത്തിൽ ഓണ ചങ്ങാതി  ചങ്ങാതിക്കൂട്ടം ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന  അനിക യുടെ വീട്ടിൽ ഓണം ആഘോഷിച്ചു. സമ്മാനപ്പൊതിയും  പാട്ടും, ഡാൻസും മധുരവുമായി കൂട്ടുകാരും ഒപ്പം സ്കൂൾ അധികൃതരും എത്തിച്ചേർന്നു..കുട്ടികളുടെ സഹപാഠികൾ, സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീജ പി എസ്, അധ്യാപകരായ പ്രമോദ്, മുസ്തഫ,ലബീബ, രേവ, സഹപാഠികൾ, പി ടി എ വൈസ് പ്രസിഡണ്ട് നിസാർ, വാർഡ് മെമ്പർ ഗിരി്ജ, ബി ആർ സി പ്രവർത്തകർ തുടങ്ങിയവർ രക്ഷിതാക്കളോടൊപ്പം  കുട്ടികളുടെ സന്തോഷത്തിൽ പങ്കുചേർന്നു... സഹപാഠികളും അധ്യാപകരും ബിആർസി പ്രവർത്തകരും പാട്ടുപാടിയും ഓണ സമ്മാനങ്ങൾ നൽകിയും ഓണം ആഘോഷിച്ചു.

ഓണാഘോഷം

25-08-2023 വെള്ളിയാഴ്ച്ച ഓണാഘോഷം വിപുലമായ രീതിയിൽ നടന്നു.  വിദ്യാർത്ഥികൾ വീട്ടിൽ നിന്നും കൊണ്ട് വന്ന പൂക്കൾ കൊണ്ട് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് കൊണ്ട് പൊതുവായ ഒരു പൂക്കളം നിർമ്മിച്ചു.  തുടർന്ന് ലെമൺസ്പൂൺ, മ്യൂസിക്കൽ ചെയർ, സുന്ദരിക്കൊരു പൊട്ടുതൊടൽ തുടങ്ങിയ മത്സരങ്ങൾ നടന്നു.  അധ്യാപകർക്കും ലെമൺസ്പൂൺ മത്സരം ഉണ്ടായിരുന്നു.  ഉച്ചക്ക് വിഭവസമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.  

അധ്യാപകദിനം

സപ്തംബർ 5 അധ്യാപക ദിനത്തിന്റെ ഭാഗമായി 1999 ൽ സർവ്വീസിൽ നിന്നും വിരമിച്ച അധ്യാപകനായ എം ജഗന്നാഥൻ മാസ്റ്ററെ വീട്ടിൽ ചെന്ന് ആദരിച്ചു.  അദ്ദേഹം പഴയകാല അനുഭവങ്ങൾ പങ്കുവെച്ചു.  അദ്ദേഹവും ഭാര്യയും ചേർന്ന് സ്കൂളിലെ അധ്യാപകരെ സ്വീകരിച്ചു.  അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഏതാനും കുട്ടികൾ കുട്ടി ടീച്ചറായി സഹപാഠികൾക്ക് ക്ലാസ്സെടുത്തു.  ജെ ആർ സി കേഡറ്റുകൾ അധ്യാപകർക്ക് പൂക്കൾ നൽകി ആശംസകൾ നേർന്നു.

അറബിക് കലിഗ്രഫി ശില്പശാല

അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഏകദിന കലിഗ്രഫി ശിൽപ്പശാല 18-09 -2023 ന് തിങ്കളാഴ്ച്ച നടന്നു.  കലിഗ്രഫി ട്രെയിനർ സയ്യിദ് അജ്‌മൽ ശില്പശാലക്ക് നേതൃത്വം നൽകി.  5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ നിന്നും അറുപതോളം കുട്ടികൾ ശിൽപ്പശാലയിൽ പങ്കെടുത്തു. ശിപ്പശാല കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായി.  സമാപന സെക്‌ഷനിൽ  സ്കൂൾ സീനിയർ അസിസ്റ്റന്റ് നസീർ എൻ അധ്യക്ഷത വഹിച്ചു.  ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് ഉദ്‌ഘാടനം ചെയ്തു.  സയ്യിദ് അജ്‌മൽ ആശംസകൾ നേർന്നു.  അറബിക് ക്ലബ്ബ് കൺവീനർ നജ ഫാത്തിമ സ്വാഗതവും അധ്യാപകൻ റാഷിദ് നന്ദിയും പറഞ്ഞു.  

വാർത്താ വായനാ മത്സരം

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വാർത്താ വായനാ മത്സരം സംഘടിപ്പിച്ചു.  കുട്ടികൾ താല്പര്യപൂർവ്വം മത്സരത്തിൽ പങ്കെടുത്തു.  

സ്കൂൾ കായികളമേള

സപ്തംബർ 20,21 തീയ്യതികളിലായി സ്കൂൾ കായികമേള നടന്നു.  സെപ്തംബർ 20 ബുധനാഴ്ച്ച രാവിലെ പത്ത് മണിക്ക് മുൻ ബാസ്കറ്റ് ബോൾ താരവും കേരള ടീം പരിശീലകയുമായ അഞ്ജു പവിത്രൻ കായികമേള ഉദ്‌ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ്സ് ശ്രീജ പ എസ് പതാക ഉയർത്തി.  പി ടി എ പ്രസിഡണ്ട് മൊയ്‌ദു ഹാജി അധ്യക്ഷത വഹിച്ചു.  ഹയർസെക്കണ്ടറി സീനിയർ അസിസ്റ്റന്റ് മുഹമ്മദ് കെ സ്വാഗതവും ഹിന്ദി അധ്യാപകൻ പ്രമോദ് പി ബി നന്ദിയും പറഞ്ഞു.  തുടർന്ന് നാല് ഹൗസുകൾ തമ്മികൾ വാശിയേറിയ മത്സരം നടന്നു.  ഏറ്റവും കൂടുതൽ പോയിന്റ് നേടി യെല്ലോ ഹൗസ് ഒന്നാം സ്ഥാനവും ബ്ലൂഹൗസ് രണ്ടാം സ്ഥാനവും റെഡ് ഹൗസ്‌ മൂന്നാം സ്ഥാനവും ഗ്രീൻ ഹൗസ്‌ നാലാം സ്ഥാനവും കരസ്ഥമാക്കി.  വിജയികൾക്ക് ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് ട്രോഫികൾ വിതരണം ചെയ്തു.

ലീഗൽ ലിറ്ററസി ക്ലാസ്സ്

തളിപ്പറമ്പ് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 23/9/2023 രാവിലെ 10:30ന് കമ്പിൽ മാപ്പിള ഹൈസ്കൂൾ ലിറ്ററസി ക്ലബ്ബിലെ അംഗങ്ങൾക്ക് സൈബർ ക്രൈം,  പോക്‌സോ എന്നീ വിഷയങ്ങളെ കുറിച്ച് അഡ്വ. ബിനിത ബാബു ക്ലാസ്സെടുത്തു. പരിപാടിക്ക് അധ്യാപകൻ മുസ്തഫ കെ വി  സ്വാഗതവും ഹെഡ്മിസ്റ്റർ  ശ്രീജ പി എസ്  അധ്യക്ഷതയും വഹിച്ചു. പി.എൽ.വി. കെ എം പി സറീന ആശംസ പറഞ്ഞു 50 പേർ അടങ്ങുന്ന ക്ലബ്ബിന്റെ കോർഡിനേറ്റർ ഷീന ടീച്ചർ നന്ദി പറഞ്ഞു.

ചിത്രശാല