ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/നല്ല പാഠം ക്ലബ്

20:58, 17 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- User13951 (സംവാദം | സംഭാവനകൾ) (കാർഷികവൃത്തിയിൽ എട്ട് പതിറ്റാണ്ട് കടന്ന കർഷകനെ ആദരിച്ച് നല്ലപാഠം ക്ലബ്ബ്)

കാർഷികവൃത്തിയിൽ എട്ട് പതിറ്റാണ്ട് കടന്ന കർഷകനെ ആദരിച്ച് നല്ലപാഠം ക്ലബ്ബ്

17/08/2023 ( ചിങ്ങം 1 )

 

ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി.സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനത്തിൽ കാർഷികവൃത്തിയിൽ എട്ട് പതിറ്റാണ്ട് കാലമായി തുടരുന്ന  കർഷകനായ  കൊഴുമ്മൽ ഗോവിന്ദൻ നായരെ ആദരിച്ചു. കണ്ണൂർ - കാസർഗോഡ് ജില്ലാ അതിർത്തിയായ തവളക്കുണ്ടിലെ തന്റെ കൃഷിയിടത്തിൽ ഇന്നും സജീവമായ ഇദ്ദേഹം പുതു തലമുറയ്ക്ക് ആവേശമാണ്. സ്വതസിദ്ധമായ നർമ്മ ഭാഷണം കൊണ്ട് കുട്ടികളെ സ്വീകരിച്ച അദ്ദേഹം കൃഷിയെക്കുറിച്ച് കുട്ടികൾക്ക് തന്റെ അനുഭവങ്ങൾ നല്ലപാഠമായി അവതരിപ്പിച്ചു. പരിപാടികൾക്ക് നല്ലപാഠം കോഡിനേറ്റർമാരായ ടി.പി. പ്രഭാകരൻ, വി.വി. അജയകുമാർ എന്നിവരും കുട്ടികളായ ശ്രീദേവ് ഗോവിന്ദ്, ശ്രീഹരി , നിധി കൃഷ്ണ , നിഹാല നൗഷാദ്, സി.കെ വരദ എന്നിവർ നേതൃത്വം നൽകി.

തണൽ നട്ട്  നല്ലപാഠം

 

05/06/2023


ചെറുപുഴ ജെഎം യുപി സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ "വിത്ത് എ ഫ്രൻഡ്" പരിപാടി നടത്തിയപ്പോൾ.

കുട്ടികൾ ചെടി കളും വിത്തുകളും കൈമാറി പച്ചക്കറിക്കൃഷിക്ക് ആരംഭം കുറിച്ചു. പ്ലാസ്റ്റിക്കിനെതിരെ സന്ദേശം നൽകുന്ന

"അതിജീവനം" എന്ന നാടകം അവതരിപ്പിച്ചു. പരിപാടിക്ക് നല്ലപാഠം കോഓർഡിനേറ്റർമാരായ ടി. പി.പ്രഭാകരൻ,

വി.വി.അജയകുമാർ എന്നിവർ നേതൃത്വം നൽകി.

മലയാള മനോരമയുടെ നല്ലപാഠം A+  പുരസ്കാരം ജാനകി മെമ്മോറിയൽ യു പി സ്ക്കൂളിന്

2021-22 വർഷത്തെ ഏറ്റവും മികച്ച സ്കൂളുകൾക്കുള്ള മലയാള മനോരമയുടെ നല്ലപാഠം A+  പുരസ്കാരം ഇന്ന്  കണ്ണൂരിൽ നടന്ന ചടങ്ങിൽ വെച്ച് ലീന ടീച്ചറും മനീഷ് മാസ്റ്ററും ചേർന്ന്  മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ കയ്യിൽ നിന്ന് ഏറ്റുവാങ്ങി.