എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

കാർഗിൽ ദിനം ആഘോഷിച്ചു

ആദരവോടെ ...
ആദരവോടെ ....

പനങ്ങാട് ഹയർ സെക്കന്ററി സ്‍കൂളിൽ കാർഗിൽ ദിനം എസ് പി സി യൂണിറ്റ് ആഘോഷിച്ചു. ഇന്ത്യൻ നാവികസേനയുടെ ഭാഗമായ എം എ പോൾ, കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സേനയുടെ ഭാഗമായിരുന്ന കുട്ടികൃഷ്ണ മേനോൽ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചുകൊണ്ടാണ് പനങ്ങാട് ഹയർ സെക്കന്ററി സ്‍കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് കാർഗിൽ ദിനം കൊണ്ടാടിയത്. വീരഭടന്മാരിൽ നിന്നും അനുഭവങ്ങൾ നേരിട്ടറിയാൻ കഴിഞ്ഞത് കേഡറ്റുകൾക്ക് ഏറെ പ്രചോദനം നൽകി. മാനേജ്‍മെന്റ് പ്രതിനിധിയും അധ്യാപകനുമായ പി രാജ്‍മോഹൻ മാസ്റ്ററും സി പി ഒ മാരായ അഖിലേശ് മാസ്റ്റർ ബീത്തു ടീച്ചർ ചൈതന്യ ടീച്ചർ എന്നിവർ നേതൃത്വം വഹിച്ചു.

ബോധവത്കരണം


ലഹരി വിരുദ്ധദിനാചരണം

ജൂൺ 26 ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ എസ് പി സി യുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. എച്ച് എം ദീതി ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലഹരിയുടെ ഉപയോഗത്തിലൂടെ പൊതുസമൂഹത്തിലുണ്ടാകുന്ന ഭവിഷ്യത്തുക്കളെ കുറിച്ച് മതിലകം എസ് എച്ച് എ ശ്രീ എം കെ ഷാജി അവറുകൾ വിദ്യാർത്ഥികളിൽ ബോധവത്കരണം നടത്തി. ലഹരി വിരുദ്ധപ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലികൊടുക്കുകയും ചെയ്തു. ഓരോ ക്ലാസ്സിലും എസ് പി സി കേഡറ്റുകൾ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

ലോകപരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനം

എസ് പി സി, നാച്ച്വറൽ ക്ലബ്ബ് സയൻസ് ക്ലബ്ബ് സംയുക്തമായി 2023 ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിച്ചു. ആയിരം തൈ വിതരണം നടത്തിയാണ് ഈ ദിനം ആചരിച്ചത്. പി ടി എ പ്രസിഡന്റ് സുനിൽ പി മേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തുകൊണ്ട് മതിലകം എസ് ഐ രമ്യ കാർത്തികേയൻ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ശീതൾ മുഖ്യപ്രഭാഷണം നടത്തി. ഹെ‍‍ഡ്‍മിസ്ട്രസ് പി പി ദീതി ടീച്ചർ, രേഖടീച്ചർ, എസ് പി സി പി ടി എ പ്രസി‍ഡന്റ് അൻസിയ റഹ്‍മത്തുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു. അഖിലേശ് ഏം, ബീത്തു കെ പി, സൗമ്യ അശോക്, പ്രസീന കാവ്യ എന്നിവർ നേതൃത്വം നൽകി

സേവാപ്രവർത്തനങ്ങൾക്കായി ക്രിസ്‍മസ് വിഭവങ്ങളൊരുക്കി എസ് പി സി മാതൃകയാവുന്നു.

പനങ്ങാട് ഹയർസെക്കന്ററി സ്‍കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളാണ് ക്രിസ്‍തുമസ് വിഭവങ്ങൾ ഒരുക്കിയത്. ക്രിസ്‍തുമസ് കേക്ക്, അലങ്കാര ഉപകരണങ്ങൾ എന്നിവ പോലീസ് കേഡറ്റുകൾ തന്നെ നിർമ്മിച്ച് വിൽപ്പന നടത്തുകയും അതിൽനിന്നുംകിട്ടുന്ന വരുമാനം സേവാപ്രവർത്തനങ്ങൾക്ക് മാറ്റിവക്കുന്നു.

വിപണനസ്റ്റാൾ

കേക്ക് വിപണനം

സ്‍കൂൾ അങ്കണത്തിൽ മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാമെഡൽ നേടിയ തൃശൂർ റൂറൽ ജില്ലാ എ ഡി എൻ ഒ. ടി ആർ മനോഹരൻ ഉദ്ഘാടനം ചെയ്‍തു. പി ടി എ പ്രസിഡന്റ് എം പി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‍കൂൾ മാനേജർ ലോലിത പ്രേംകുമാർ, വാർഡ് മെമ്പർ ശീതൾ, സബ് ഇൻസ്‍പെക്ടർ ടി ജയകുമാർ, എ എസ് ഐ ടി വി ബാബു സ്‍കൂൾ പ്രിൻസിപ്പൾ ശ്രീജിത്ത്, സ്റ്റാഫ് സെക്രട്ടറി ടി ആർ രേഖ, വിവേക് എം വി ഹെഡ്‍മിസ്ട്രസ് എ പ്രീതി, എസ് പി സി യൂണിറ്റ് സി പി ഒ അഖിലേഷ്. എം, കെ പി ബീത്തു എന്നിവ‍ സംസാരിച്ചു.


അനുസ്‍മരണം

സംയുക്തസേനാമേധാവി ജനറൽ ബിബിൻ റാവത്തിന്റെ നിര്യാണത്തോടനുബന്ധിച്ച് സ്‍കൂളിലെ എൻ സി സി, എസ് പി സി, ജൂനിയർ റെഡ്ക്രോസ് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ദേശീയ ദുഃഖാചരണത്തിൽ പങ്കുചേർന്നുകൊണ്ട് സ്‍മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും വിലാപയാത്രയും നടത്തി. സ്കൂൾ ഹെഡ്‍മിസ്ട്രസ് എ പ്രീതി സ്മരണാഞ്ജലിയർപ്പിച്ച് സംസാരിച്ചു. ദീതി ടീച്ചർ, രേഖ ടീച്ചർ, രാജി ടീച്ചർ, ബീത്തുടീച്ചർ, മിൽബി ടീച്ചർ, അശ്വതി ടീച്ചർ, നീരജ് മാസ്റ്റർ, അഖിലേശ് മാസ്റ്റർ റിനേഷ് മാസ്റ്റർ, വിവേക് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.


എസ് പി സി പ്രഖ്യാപനം

സ്‍കൂൾതല പ്രഖ്യാപനം

പനങ്ങാട് ഹയർസെക്കന്ററി സ്‍കൂളിലെ എസ് പി സി പദ്ധതിയുടെ സ്‍കൂൾതല പ്രഖ്യാപനം ബഹുമാനപ്പെട്ട കൈപ്പമംഗലം എം എൽ എ ടൈസൺ മാസ്റ്റർ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് എം പി ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മോഹനൻ എസ് പി സി ഉദ്ഘാടനം നടത്തി. പ്രസ്‍തുത ചടങ്ങിൽ തൃശൂർ റൂറൽ S.I & ADNO ടി ആർ മനോഹരൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ചടങ്ങിൽ മതിലകം C I ഷൈജു ടി കെ വിശിഷ്ടാതിഥിയായി. എസ് പി സി പദ്ധതിയുടെ യൂണിറ്റ് CPO എം അഖിലേഷ് മാസ്റ്ററും ACPO ആയി കെ. പി ബീത്തു ടീച്ചറും ചുമതലയേറ്റു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി എ നൗഷാദ്, വാർഡ് മെമ്പർ ശീതൾ ടി എസ്, എ.ഇ.ഒ ശ്രീ എം.വി ദിനകരൻ മാസ്റ്റർ, മാനേജർ ലോലിത പ്രേംകുമാർ, പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡന്റ് കമാൽ കാട്ടകത്ത്, സ്റ്റാഫ് സെക്രട്ടറി ടി.ആർ രേഖ സജിൻ ആർ കൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ചു. യോഗത്തിൽ പ്രൻസിപ്പാൾ ഇ കെ ശ്രീജിത്ത് മാസ്റ്റർ സ്വാഗതവും ഹെഡ്‍മിസ്ട്രസ് പ്രീതിടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.