ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 22 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hasanul Banna.K (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-12-2016Hasanul Banna.K




ചരിത്രം

മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കില്‍ ആനക്കയം ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡില്‍ തിരൂര്‍-മഞ്ചേരി റോഡിന്റെ സമീപത്തായി പ്രകൃതി സുന്ദരമായ ചെരക്കാപറമ്പ് കുന്നില്‍ ഇരുമ്പുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്നു. ജി. എം. യു. പി. എസ്. ഇരുമ്പുഴി, എഫ്. എം. ഒ. യു. പി. ​​​എസ്. പടിഞ്ഞാറ്റുമുറി, ജി. യു. പി.​ എസ്. ആനക്കയം, ക്രസന്റ് യു. പി. എസ്. പെരിമ്പലം, എ.യു.പി.എസ്. മുണ്ടുപറമ്പ് എന്നീ സ്കൂളുകളില്‍ നിന്നും അപ്പര്‍ പ്രൈമറി തലം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് ഈ സ്ഥാപനത്തെയാണ്. ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി, വടക്കുമ്മുറി, പെരിമ്പലം, പാണായി, ആനക്കയം, മണ്ണമ്പാറ, കാട്ടുങ്ങല്‍, പുളിയക്കോട്ട് പാറ, പാലക്കോട്ട് പറമ്പ്, വളാപറമ്പ് മുതലായ സ്ഥലങ്ങളില്‍ നിന്നും കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി പ്രദേശത്തുനിന്നും ആണ് മുഖ്യമായും കുട്ടികള്‍ പഠിക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കമായിരുന്ന മലപ്പുറം ജില്ലയിലെ ഇതര പ്രദേശങ്ങള്‍ പോലെ തന്നെ ഇരു‌മ്പുഴിയിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജില്ലാ ആസ്ഥാനമായ മലപ്പുറത്തും താലൂക്ക് ആസ്ഥാനമായ മഞ്ചേരിയിലുമാണ് അക്കാലത്ത് ഹൈസ്കൂള്‍ വിദ്യാഭ്യാസ സൗകര്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകള്‍ അവരുടെ കുട്ടികള്‍ യു. പി. പഠനത്തിനു ശേഷം സ്കൂളിലേക്ക് അയയ്ക്കുന്ന പതിവ് താരതമ്യേന കുറവായിരുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ച ഇരുമ്പുഴി പ്രദേശത്തെ നിസ്വാര്‍ത്ഥമതികളായ ഒരു പറ്റം ആളുകള്‍ ഒര ഹൈസ്കൂളിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയും അവരുടെ അധ്വാനഫലമായി 1974 ല്‍ ഇരുമ്പുഴിയില്‍ ഗവ. ഹൈസ്കൂള്‍ സ്ഥാപിതമാവുകയും ചെയ്തു. ആദ്യകാലത്ത് ഇരുമ്പുഴി ജി.എം.യു.പി. സ്കൂളിനോടനുബന്ധിച്ചാണ് ഹൈസ്കൂള്‍ ക്ലാസുകള്‍ നടത്തിയിരുന്നത്. ശ്രീ. കെ.പി. ശ്രീനിവാസനായിരുന്നു പ്രഥമ പ്രധാന അധ്യാപകന്‍. പിന്നീട് മൂന്ന് ഏക്കര്‍ സ്ഥലം ശ്രീ. കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍ സ്കൂളിനുവേണ്ടി സൗജന്യവിലയ്ക്ക് നല്‍കുകയും സര്‍ക്കാര്‍ സ്വന്തമായി കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. 2004 ല്‍ സയന്‍സ്, കൊമേഴ്സ് ബാച്ചുകളുള്ള ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.


ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ.ആർ.സി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഫിലിം ക്ലബ്ബ് : സ്കൂളിലെ ആദ്യത്തെ ഫിലിം ക്ലബ്ബ് 2009 സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇറാനിയന്‍ സംവിധായകനായ മജീദിയുടെ കളര്‍ ഓഫ് പാരഡൈസ് പ്രദര്‍ശിപ്പിച്ചു. കുട്ടികള്‍ തയ്യാറാക്കിയ സിനിമാസ്വാദനക്കുറിപ്പുകള്‍ കൈയെഴുത്തുപ്രതിയായി പുറത്തിറക്കി.
  • ഔ.ആർ.സി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : K.SREENIVASAN Rtd.DDE, ANGADIPPURAM (FIRST HM) K. YUSUF K. KRISHNAKUMARI K. GOPALAKRISHNAN

വഴികാട്ടി

{{#multimaps: 11.081145, 76.105926 | zoom=16 }}

  • മലപ്പുറം നഗരത്തില്‍ നിന്നും 6 കി.മി. അകലത്തായി മഞ്ചേരി റോഡില്‍ സ്ഥിതിചെയ്യുന്നു.