ജി.എൽ.പി.എസ്. തച്ചണ്ണ

11:28, 4 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps thachanna (സംവാദം | സംഭാവനകൾ) (പുതിയ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ്. തച്ചണ്ണ
വിലാസം
അരീക്കോട്
സ്ഥാപിതം7 - സപ്തംമ്പര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-01-2017Glps thachanna






ചരിത്രം

സ്ഥാപിതം 
1956 ല്‍ പരപ്പന്‍ മുഹമ്മദുണ്ണി മാസ്റ്റര്‍, കൊളപ്പറ്റ അഹമ്മദ്തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാട്ടുകാരില്‍ നിന്നും ഒപ്പശേഖരണം നടത്തിഈ വിദ്യാലയം അനുവദിച്ചു കിട്ടുന്നതിനായി മലബാര്‍ ഡിസ്ട്രിക് ബോര്‍ഡില്‍ നിവേദനം സമര്‍പ്പിച്ചു. കുഞ്ഞിരാമന്‍ നമ്പ്യാര്‍ പ്രസിഡന്റും മൂസാന്‍ കുട്ടി മാസ്റ്റര്‍ വൈസ് പ്രസിഡന്റുമായ ബോര്‍ഡ് 1957ല്‍ തച്ചണ്ണയില്‍ ഒരു ഏകാധ്യാപക വിദ്യാലയത്തിന്ന് അനുവാദം നല്‍കി.

സ്കൂള്‍ തുടങ്ങാന്‍ ഒരു സ്ഥലം കാണാതെ വന്നപ്പോള്‍ പാട്ടേരിപ്പറമ്പ് കുമാരന്‍ നായര്‍,മൂത്തേടത്ത് പാറക്കല്‍ മമ്മദ്കുട്ടി ഹാജി. പരപ്പന്‍ കുഞ്ഞാലി സാഹിബും പ്രഥമാധ്യാപകന്‍ നാരായണന്‍കുട്ടി മാസ്റ്റരും കൂടി ഒ.സി.മുഹമ്മദ് മുസ്ലിയാരുടെ വീട്ടില്‍ ചെന്നുകണ്ട് ചര്‍ച്ച നടത്തി. മദ്രസയില്‍ വെച്ച് സ്കൂള്‍ തുടങ്ങുന്ന കാര്യം വെള്ളിയാഴ്ച് ജുമുഅക്ക് ശേ‍ഷം അറിയിക്കുകയും ചെയ്തു‍.അങ്ങിനെ മദ്റസയില്‍ വെച്ചാരംഭിച്ച് നാല് വര്‍ഷം കൊണ്ട് നാലാം തരം വരെ യായി.ഒാല ഷെഡ് ശ്രമദാനമായി പലതവണ വലുതാക്കി കെട്ടിമേഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി‍. സ്ഥലം വിട്ടുകൊടുത്താല്‍ സ്വന്തം കെട്ടിടം ലഭിക്കും എന്നറിഞ്ഞപ്പോള്‍. തച്ചണ്ണ മഹല്ല് പള്ളിക്കമ്മിറ്റി വക സ്ഥലം സ്കൂളിന് വിട്ട് നല്‍കുുകയും ചെയ്തു.ആസ്ഥാപനമാണ് ഇന്നെത്തി നില്‍ക്കുന്ന തച്ചണ്ണ ജി. എല്‍.പി. സ്കൂള്‍.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._തച്ചണ്ണ&oldid=190907" എന്ന താളിൽനിന്ന് ശേഖരിച്ചത്