ഗവ. ബി. ടി. എസ് എൽ. പി. സ്കൂൾ ഇടപ്പള്ളി/സൗകര്യങ്ങൾ
- വിശാലമായ ലൈബ്രറി
1000 ത്തിലധികം വരുന്ന പുസ്തകങ്ങൾ അടങ്ങിയ അതിവിശാലമായ ഒരു ലൈബ്രറി ഈ വിദ്യാലയത്തിൽ ഉണ്ട്. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾ,sskമുൻ അധ്യാപകർ,മറ്റ് സംഘടനകൾ കൂടാതെ വിദ്യാർത്ഥികളുടെ ജന്മദിനത്തിന് കുട്ടികൾ സമ്മാനിക്കുന്ന പുസ്തകങ്ങൾ എന്നിവ ചേർന്ന് അതിവിശാലമായ ലൈബ്രറി ഈ സ്കൂളിന്റെ സമ്പത്താണ്
- ക്ലാസ് ലൈബ്രറി
ഓരോ കുട്ടിയുടെ അഭിരുചിക്കും നിലവാരത്തിനും അനുസരിച്ചുള്ള പുസ്തകങ്ങൾ അടങ്ങിയ ക്ലാസ് ലൈബ്രറി ഈ സ്കൂളിന്റെ പ്രത്യേകതകയാണ് അധ്യാപകർ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും കുട്ടികൾ പുസ്തകങ്ങൾ വായിച്ച് അവർ തയ്യാറാക്കുന്ന വായന കുറിപ്പുകൾ അസ്സംബ്ലിയിൽ അവതരിപ്പിക്കുന്നു
DEAR TIME
Drop everything and read എന്ന ഹാഷ് ടാഗ് കൂടി സ്കൂളിൽ സംഘടിപ്പിക്കുന്ന ഈ പരിപാടിയിലൂടെ പ്രധാന അധ്യാപികയും അധ്യാപകരും കുട്ടികളും ഒത്ത്‌ച്ചേർന്ന് എല്ലാ വെള്ളിയാഴ്ചകളിലും വായനയിൽ ഏർപ്പെടുന്നു.
ജൈവവൈവിധ്യ ഉദ്യാനം
കുട്ടികൾ പ്രകൃതിയെ കണ്ടും തൊട്ടും അനുഭവിച്ചും പഠനത്തിൽ ഏർപ്പെടാൻ അതിമനോഹരമായ ജൈവവൈവിധ്യ ഉദ്യാനം ഈ വിദ്യാലയത്തിൽ ഉണ്ട്. ഏവർക്കും തണലും ഫലങ്ങളും നൽകിക്കൊണ്ട് തലയുയർത്തി നിൽക്കുന്ന ഒരു മുത്തശ്ശിമാവും, പനി കൂർക്ക, മന്ദാരം, ചെമ്പരത്തി, കറ്റാർവാഴ, തുളസി,ചെത്തി etc ഇത്തരത്തിലുള്ള വൈവിധ്യമാർന്ന ഒട്ടനവധി സസ്യങ്ങൾ ഈ പാർക്കിൽ കാണാം ഒരു വെള്ളച്ചാട്ടവും അതിനോട് ചേർന്നുള്ള ആമ്പൽക്കുളവും ജൈവവൈവിധ്യ പാർക്കിന്റെ മാറ്റ് കൂട്ടുന്നു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- ജൈവവൈവിധ്യ ഉദ്യാനം
- ഹൈടക്ക് ക്ലാസ്സ് മുറികൾ
- പ്രീ പ്രൈമറി വർണ്ണക്കൂടാരം ക്ലാസ്സ് മുറികൾ, കളി സ്ഥലങ്ങൾ
- കായിക ഉപകരണങ്ങൾ
- കുടിവെള്ള സൗകര്യം
- ഡെയിനിങ് ഹാൾ
- First aid സൗകര്യം ഹെൽത്ത് സർവീസ്
- പോഷക സമൃദ്ധമായ ആഹാരം
- വിദ്യാർത്ഥി സൗഹൃദ ക്ലാസ്സ് മുറികൾ
- കമ്പ്യൂട്ടർ ലാബ്
- കുട്ടികളുടെ പാർക്ക്
- ലൈബ്രറി