ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/SEED CLUB
ദൃശ്യരൂപം
2023-24
ജൂൺ 15: പയസ്വിനി ഒന്നാം വർഷം
2022 ജൂൺ 15 ന് പറിച്ച് നട്ട പയസ്വിനി മാവിന്റെ ഒന്നാം വാർഷികം ഈ ജൂൺ 15 ന് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. കവി മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു. കവയത്രി സുഗതകുമാരി ടീച്ചറുടെ കവിത ചൊല്ലിയും അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. മാവിനെ കുറിച്ചുള്ള കുട്ടികളുടെ രചനകൾ അടങ്ങിയ പയസ്വിനി മാഗസിൻ അദ്ദേഹം പ്രകാശനം ചെയ്തു.. പത്മനാഭൻ ബ്ലാത്തൂർ, പ്രൊഫ:മൂഡിത്തായ,പീപ്പിൾ ഫോറം അംഗങ്ങൾ , ULCC പ്രതിധിനികൾ, മാതൃഭൂമി കാസറഗോഡ് ബ്യൂറോ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു .