യു.പി.എസ്സ് മങ്കാട്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
![](/images/thumb/a/a2/40240newbilding.jpeg/301px-40240newbilding.jpeg)
![](/images/thumb/b/b1/40240_building_Inaguration.jpg/229px-40240_building_Inaguration.jpg)
ഒരു ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. അതിൽ 50 സെൻ്റ് സ്കൂൾ ആരംഭിച്ചപ്പോൾ സൗജന്യമായി ലഭിച്ചതും 50 സെൻ്റ് പിന്നീട് കടയ്ക്കൽ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങുകയും ചെയ്തതാണ്. പഞ്ചായത്ത്, എം. എൽ. എ., എം. പി. ഫണ്ടുകൾ,സന്നദ്ധസംഘടനകൾ, പി.ടി.എ. എന്നിവയുടെ സഹകരണത്തോടെ സ്കൂളിൻ്റെ ഭൗതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ നാല് പെർമെനൻ്റ് കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ബഹുനിലമന്ദിരത്തിൻ്റെ ഉദ്ഘാടനം ബഹു: മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി 2022 മാർച്ച് 10 ന് നിർവ്വഹിച്ചു.
സയൻസ് ലാബ്
![](/images/thumb/7/7a/40240science_lab.jpeg/300px-40240science_lab.jpeg)
കുട്ടികളിൽ ശാസ്ത്രതാൽപര്യം വളർത്തുന്നതിനായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു സയൻസ് ലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കന്നു.
![](/images/thumb/f/f4/40240science_lab1.jpeg/300px-40240science_lab1.jpeg)
സൂഷ്മതയോടും കൃത്യതയോടും പരീക്ഷണപ്രവർത്തങ്ങളിൽ ഏർപ്പെടുന്നതിനും ഉപകരണങ്ങളും രാസവസ്തുക്കളും അപകടരഹിതമായി കൈകാര്യം ചെയ്യന്നതിനുളള അവസരവും സയൻസ് ലാബ് കുട്ടികൾക്ക് നൽകുന്നു.