ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ഭിന്ന ശേഷി സൗഹൃദ പ്രവർത്തനങ്ങൾ

കളിച്ചും ചിരിച്ചും വിനോദയാത്ര

മോഡൽ ഇൻക്ലൂസിവ് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി  നടത്തിയ വിനോദയാത്ര കുട്ടികൾക്ക് വേറിട്ട അനുഭവമായി.

25 ദിന്ന ശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും ആണ് യാത്രയുടെ ഭാഗമായത്. കൂടെ പ്രധാന അധ്യാപികയും  കുട്ടികൾക്കൊപ്പം യാത്രയിലുണ്ടായി.

തിരൂരിലെ ചരിത്ര പ്രസിദ്ധമായ തുഞ്ചൻ പറമ്പ്, നൂർലേക്ക് എന്നിവിടങ്ങളിലേയ്ക്കായിരുന്നു യാത്ര.പഠനയാത്ര പോയി. രാവിലെ 10 മണിയ്ക്ക് തന്നെ യാത്ര പുറപ്പെട്ടു,അറിവിനൊപ്പം കളിചിരികളുമായി കുട്ടികൾ യാത്രയിൽ ഉടനീളം സജീവമായി. വിവിധ ഗെയിമുകൾ കുട്ടികൾക്ക് വേറിട്ട അനുഭവമായി.

നൂർലേക്കിൽ പഴയകാല നാടൻകളികളിലും കുട്ടികൾ സജീവമായി. തുഞ്ചൻപറമ്പിൽ മലയാള ഗാനങ്ങൾ ആലപിച്ചു. വൈകുന്നേരം 4 മണി യോട് കൂടി സ്ക്കൂളിൽ തിരിച്ചെത്തി

ഭിന്ന ശേഷി കുട്ടികൾക്ക് IT പരിശീലനം

സ്കൂളിലെ UP, HS ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഐടി പരിശീലനം നൽകി. ഒരു കമ്പ്യൂട്ടർ എങ്ങിനെ ഓപ്പൺ ചെയ്യാം , എങ്ങിനെ shutdown ചെയ്യാം , എന്നും മൗസ് എങ്ങിനെ ഉപയോഗിക്കണം എന്നും അവർക്ക് ട്രെയിനിങ് നൽകി. അതോടൊപ്പം libre office തുറന്ന് അവരുടെ പേര് ടൈപ്പ് ചെയ്യാനും ,TUX PAINT ഉപയോഗിച്ച് വരക്കാനും കളർ ചെയ്യാനും പഠിപ്പിച്ചു.