സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അന്നിവിടം തികച്ചും വിജനമായ പ്രദേശമായിരുന്നു.റോഡിന്റെ സൈഡിലെ പൊളിച്ചുമാറ്റിയ കെട്ടിടം അന്നുണ്ടായിരുന്നു.പടി‌ഞ്ഞാറ്ഭാഗത്ത് ഇപ്പോഴത്തെ പഞ്ചായത്ത് ഓഫീസിന് തൊട്ടുപടി‌ഞ്ഞാറ്ഭാഗത്തായി കൊച്ചിരാജാവിന്റെ നിയന്ത്രണത്തിലുളള പഴയകാല നീതിന്യായആസ്ഥാനമായ ഹജൂർ കച്ചേരി നിലവിലുണ്ടായിരുന്നു.അതിന് തൊട്ടുപിന്നിൽ ആലിന് കിഴക്കായി 'കാവട'(അന്യരുടെ കൃഷിനശിപ്പിച്ച കന്നുകാലികളെ പിടിച്ചുകെട്ടി സൂക്ഷിക്കുന്ന ഹജൂർ കച്ചേരിയുടെ നിയന്ത്രണത്തിലുളള തൊഴുത്ത്) യുണ്ടായിരുന്നു.സ്കൂളിന്റെ വടക്കേ ഗേററിനോട്ചേർന്നുളള കിണർ ഈ ഹജൂർ കച്ചേരിയുടെ കാലത്തുളള കിണറാണ്.കിണറിന്റെ നിർമ്മാണത്തിൽത്തന്നെ വെളളം ശുദ്ധീകരിക്കുന്നതിനും ഔഷധീകരിക്കുന്നതിനുമായി നെല്ലിപ്പലക കിണറിന്റെ ഭിത്തിയിൽ ഏററവും അടിയിലായിസ്ഥാപിച്ചിട്ടുണ്ട്. 1980-ൽ അപ്പർ പ്രൈമറി സ്കൂളായും 01/09/1984-ൽ ഹൈസ്കൂളായും ഉയർത്തി.1988-ൽ ആദ്യ എസ് എസ് എൽ സി ബാച്ച് 100% വിജയത്തോടെ പുറത്തിറങ്ങി.