ഗവ. എം ആർ എസ് പൂക്കോട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2022-23

ജ‍ൂൺ 1പ്രവേശനോത്സവം

ജൂൺ 1 ന് നടന്ന പ്രവേശനോത്സവത്തിൽ  സീനിയർ സൂപ്രണ്ടും, ടീച്ചേഴ്സും മറ്റ് ജീവനക്കാരും ചേർന്ന് കുട്ടികളെ സഹർഷം സ്വാഗതം ചെയ്തു കൂടാതെ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. കൂടാതെ പ്രവേശനോത്സവത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ലൈവ് സന്ദേശവും കാണാനുള്ള അവസരവും ഒരുക്കി.

ജൂൺ 1 മുതൽ 15-ാം തീയതി വരെ 6 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് വീണ്ട‍ും ബ്രിഡ്ജ് കോഴ്സ് നടത്തി.

ജ‍ൂൺ 5 പരിസ്‍ഥിതി ദിനം

പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് കുട്ടികൾ സ്ക്കൂളിനു ചുറ്റം മരത്തൈകളും ചെടികളും നട്ടു. പരിസ്ഥിതി ദിന സന്ദേശവും അധ്യാപകർ കുട്ടികൾക്ക് നൽകി. പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.

വായനാ വാരാചരണം

വായന വാരാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 21 - ന് സംഘടിപ്പിച്ചു. വിപുലമായ പരിപാടികളാണ് വായനാ വാരാചരണവുമായി ബന്ധപ്പെട്ട് സ്ക്കൂളിൽ സംഘടിപ്പിച്ചത്. ക്ലാസ് റൂം ലൈബ്രറി ഉദ്ഘാടനവും അന്നേ ദിവസം നടത്തി. കൂടാതെ എല്ലാ ക്ലാസ് റൂമിലേയ്ക്കും പത്രം സ്ക്കൂൾ ലീഡറിന് നൽകി കൊണ്ട് അതിന്റെ ഉദ്ഘാടനവും നടത്തി. അന്നേ ദിവസം കുട്ടികൾ അക്ഷര തൊപ്പി അണിഞ്ഞാണ് അസംബ്ലിയ്ക്ക് അണിനിരന്നത് . കുട്ടികളുടെ വിവിധ പരിപാടികളും അസംബ്ലിയ്ക്ക് നടന്നു. അതിനു ശേഷം സ്കൂളിലെ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും സ്കൂളിലെ മറ്റ് ജീവനക്കാരുമുൾപ്പെടെ എല്ലാരും 10 മിനിട്ട് നേരം വായനയിൽ മുഴുകി . അക്ഷരമരം തയ്യാറാക്കലായിരുന്നു വായന ദിനവുമായി ബന്ധപ്പെട്ട് നടത്തിയ അടുത്ത പരിപാടി. അത് എല്ലാവർക്കും തന്നെ മികച്ച ഒരു അനുഭവമായിരുന്നു.

കൂടാതെ അക്ഷര മരങ്ങൾക്കു ചുറ്റും നിന്നു അധ്യാപകരും കുട്ടികളും വായനാ ദിന പ്രതിജ്ഞയും എടുത്തു.

ജ‍ൂലൈ  5 ബഷീർ അന‍ുസ്‍മരണം

ബഷീർ അനുസ്മരണ ദിനത്തിൽ ബഷീറിന്റെ പ്രസിദ്ധമായ കഥാപാത്രങ്ങളുടെ രൂപത്തിൽ കുട്ടികൾ ക്ലാസുകൾ തോറും കയറി ഇറങ്ങുകയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തത് കുട്ടികൾക്ക് മറ്റൊരു അനുഭവമായി മാറി.

ചാന്ദ്രദിനം

ഈ ദിനവുമായി ബന്ധപ്പെട്ട് ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ശാസ്ത്രജ്ഞന്മാരുടെ രൂപത്തിൽ കുട്ടികൾ ക്ലാസുകൾ തോറും സഞ്ചരിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

  • ചാന്ദ്രദിന ക്വിസ് സ്കൂളിൽ സംഘടിപ്പിച്ചു.
  • പോസ്റ്റർ പ്രദർശനം
  • സ്ലൈഡ് പ്രസന്റേഷൻ

അക്ഷര ക്ലാസ് (മധ‍ുരം മലയാളം)

കൊറോണ എന്ന മഹാമാരിയ്ക്കു ശേഷം പഠനത്തിൽ ഉണ്ടായ ഏറ്റക്കുറച്ചിലുകൾ കൊണ്ട് അക്ഷരങ്ങളുടെ ലോകത്തു നിന്ന് അകന്ന് പോയ 43 കുട്ടികളെ അക്ഷര ലോകത്തേയ്ക്ക് കൈപിടിച്ചു കൊണ്ടുവരാൻ പൂക്കോട് എം.ആർ.എസ് ഒരുക്കിയ ഒരു പദ്ധതിയാണ് മധുരം മലയാളം എന്ന പേരിൽ അക്ഷര ക്ലാസ് . ഇതിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്ററും സീനിയർ സൂപ്രണ്ടും ചേർന്ന് നിർവ്വഹിച്ചു.

അക്ഷര കലണ്ടർ തയ്യാറാക്കി

സ്ക്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്

സ്ക്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ജൂലായ് 29 ന് നടന്നു.  

10-ാംക്ലാസിൽ പഠിക്കുന്ന അനന്തു അനിലിനെ സ്കൂൾ ലീഡറായി തെരെഞ്ഞെടുത്തു.

കൂടാതെ തെരെഞ്ഞെടുപ്പിലൂടെ സ്പീക്കറെയും , ആഭ്യന്തര മന്ത്രിയെയും, ആരോഗ്യ മന്ത്രിയെയും കലാകായിക മന്ത്രിയെയും തെരെഞ്ഞെടുത്തു.