ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ നാളേക്കായി കേരളം

നാളേക്കായി കേരളം

പരിസ്ഥിതി സംരക്ഷണം ഒരു മനുഷ്യാവകാശം തന്നെയാണ് എന്ന് നാം പലരും ഇപ്പോൾ മറക്കുന്നു. . പരിസ്ഥിതി നാമിപ്പോൾ സംരക്ഷിക്കുന്നതിന് പകരം ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ് ചുരുക്കിപ്പറഞ്ഞാൽ വയലും മലകളും നികത്തുകയും ചെടികളും വൃക്ഷങ്ങളും മുറിക്കുകയും അന്തരീക്ഷ മലിനീകരണത്തിനും ഇടയാക്കുകയും ചെയ്യുകയാണ്. ഇനി നാം തന്നെ ചിന്തിച്ചു നോക്കൂ നമുക്ക് നമ്മുടെ വീടും പരിസരവും മാത്രം സംരക്ഷിച്ചാൽ പോരാ. നമ്മുടെ കേരളനാട് സംരക്ഷിക്കണം .അത് നമ്മുടെ ഉത്തരവാദിത്വമാണ് .എന്നാൽ മാത്രമേ കൊറോണ പോലെയുള്ള മാരക രോഗങ്ങൾ നമ്മുടെ ലോകത്തിൽ നിന്നും തുടച്ചു നീക്കപ്പെടൂ. നമുക്ക് നമ്മുടെ വീടുകളും പരിസരവിം സംരക്ഷിക്കാൻ ബാധ്യത ഉണ്ട്. അതു പോലെ നമ്മുടെ ഭവനമായ ഈ ലോകവും നമുക്ക് സംരക്ഷിക്കണം. പുഴകളും,നദികളും മലിനമാക്കാൻ നമുക്ക് ഒട്ടും മടിയില്ല.അതിനാൽ നമുക്ക് ഇനി മുതലെങ്കിലും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം .

അനുഗ്രഹ എസ്
7എ ഗവൺമെൻറ് ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം