അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/അംഗീകാരങ്ങൾ

  • സംസ്ഥാന തലത്തിൽ മികച്ച കർഷക കോ-ഓഡിനേറ്റർ മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.
  • ഉപജില്ലാതലത്തിൽ മികച്ച യു. പി സ്കൂളിനുളള പുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്.
  • ജില്ലാതലത്തിൽ മികച്ച കുട്ടിക്കുള്ള അവാർഡ് രണ്ടാംസ്ഥാനത്തിന് അർഹമായിട്ടുണ്ട്.
  • കോട്ടയത്ത് വച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ തെരഞ്ഞടുക്കപ്പെട്ട പരിപാടികളിലൊന്നായി ലഹരിയെവിട എന്ന തെരുവുനാടകം അവതരിപ്പിക്കുകയുണ്ടായി.
  • 2018-19 അധ്യയന വർഷം നടത്തപ്പെട്ട മാത്സ് ടാലൻറ് പരീക്ഷയിൽ ശില്പ .എം.ജെയ്മോ൯ സംസ്ഥാന തലത്തിൽ റാങ്ക് നേടി.
  • 2018-19 USS പരീക്ഷയിൽ അമൃത്കൃഷ്ണൻ . R മികച്ചവിജയം കൈവരിക്കുകയും തുടർസ്കോളർഷിപ്പിന് അർഹനാവുകയും ചെയ്തു.
  • 2019-20 അധ്യയന വർഷത്തെ സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ LP, UP വിഭാഗത്തിലെ കുട്ടികൾ അഭിമാനാർഹമായ നേട്ടം കൈവരിച്ചു.
  • 2019-20 അധ്യയന വർഷത്തെ LSS പരീക്ഷയിൽ അക്ഷര വിനീഷ്, അനഘ വിനീഷ്, നിയ ഷൈ൯, ശില്പ .എം.ജെയ്മോ൯ എന്നീ മിടുക്കർ സ്കോളർഷിപ്പിന് അർഹരായി.
  • 2020-21 അധ്യനവർഷം നടന്ന LSS പരീക്ഷയിൽ അശ്വതി സന്തോഷ്, നന്ദന ഗോപാൽ എന്നീ മിടുക്കരും USS പരീക്ഷയിൽ ആര്യ രാജേഷ് എന്ന മിടുക്കിയും സ്കോളർഷിപ്പിന് അർഹരായി.
  • 2020-21 അധ്യയന വർഷത്തിൽ കേരളസർക്കാർ സ്ഥാപനമായ കേരളബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്കോളർഷിപ്പിന് നന്ദന കെ .എ അർഹയായി .
  • 2020-21 അധ്യയന വർഷത്തിൽ കേരളശാസ്ത്രസാഹിത്യപരിഷത്തും വിദ്യാഭ്യാസവകുപ്പും സംഘടിപ്പിച്ച വിജ്ഞാനോത്സവത്തിൽ കുട്ടികൾ പങ്കെടുത്ത് ഒന്നും രണ്ടും ഘട്ടത്തിൽ യോഗ്യത നേടി.
  • 2020-21 അധ്യയന വർഷത്തിൽ ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ഡാൻസ് മത്സരത്തിൽ നിവേദ്യ മനീഷ് ഒന്നാം സ്ഥാനം നേടി.
  • 2020-21 അധ്യയന വർഷത്തിൽ മാത്സ് ടാലൻറ് സേർച്ച് പരീക്ഷയിൽ ദേവിക രഞ്ജിത്ത് സംസ്ഥാനതലത്തിൽ പത്താം റാങ്ക് നേടി.
  • 2020-21 അധ്യയന വർഷത്തിൽ വേൾഡ് സ്പേസ് വീക്കുമായി ബന്ധപ്പെട്ട ഗൂഗിൾ മീറ്റിൽ കുട്ടികൾക്ക് ശാസ്ത്രജ്ഞൻമാരുമായി സംവദിക്കാൻ അവസരം ലഭിച്ചു.
  • 2021-22 അധ്യയന വർഷത്തിൽ ഡിസ്ക്കവറി സൂപ്പർലീഗ് നടത്തിയ ക്വിസ് മത്സരത്തിൽ യോഗ്യത നേടി.
  • KPSTA റവന്യൂജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് നടത്തിയ കവിതാലാപന മത്സരത്തിൽ ഗൗരീനന്ദ .ഡി രണ്ടാം സ്ഥാനം നേടി .
  • 2021-22 അധ്യയന വർഷത്തിൽ നടന്ന KPSTA സ്വദേശ് മെഗാ ക്വിസ് ഉപജില്ലാതല മത്സരത്തിൽ L P വിഭാഗത്തിൽ മൂന്നാം സ്ഥാനം ആരോമൽ പ്രമോദിന് ലഭിച്ചു.
  • 2020-21 അധ്യയന വർഷത്തിൽ സ്കൂൾവിക്കി അവാ‍‍ർഡ് ജില്ലാതലത്തിൽ തെരഞ്ഞടുക്കപ്പെട്ടു.
  • 2022-23 അധ്യയന വർഷത്തിൽ ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞു.
  • 2022-23 അധ്യയന വർഷത്തിൽ കോട്ടയം ജില്ലാ കലോത്സവത്തിൽ കഥാപ്രസംഗത്തിന് നന്ദന ഗോപാൽ A ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
  • 2022-23 സംസ്കൃത കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം സ്ഥാനം സ്കൂളിന് ലഭിക്കുകയുണ്ടായി.
  • വിദ്യാരംഗം കലാസാഹിത്യവേദി ചങ്ങനാശേരി ഉപജില്ലാ വാങ്മയം ഭാഷാപ്രതിഭ മത്സരത്തിൽ  L P  വിഭാഗത്തിൽ നിവേദ്യ മനീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിന്  Dining hall നും ടോയ്‌ലറ്റിനുമായി 25 ലക്ഷം രൂപ ചങ്ങനാശേരി എം.എൽ എ അഡ്വ. ജോബ് മൈക്കിൾ അനുവദിച്ചു.