കനിവ് ചാരിറ്റി ക്ലബ്ബ്
ഞങ്ങളോടൊപ്പം
നന്മപ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഞങ്ങളോടൊപ്പം എന്ന പദ്ധതി. ഭിന്നശേഷിക്കാരായ കുട്ടികളുമായി ചേർന്ന് ഒരുപാട് പ്രവർത്തനങ്ങൾ സ്ക്കൂളിൽ നടത്താറുണ്ട. ഇങ്ങനെ ഒരു പ്രവർത്തനം തുടങ്ങാൻ ഇടയായത് സ്പെഷ്യൽ സ്ക്കൂളിലെ നമ്മുടെ സ്ക്കൂളിൽ ചേർക്കുകയും മറ്റു കുട്ടികളുമായി ഇടപഴുകി അവരുടെ സ്വഭാവത്തിന് നല്ല മാറ്റം കണ്ടതിന്റെ അടിസ്ഥാനത്തിലുമാണ് അവരുമായി എല്ലാ വിശേഷദിവസങ്ങളും ആഘോഷമാക്കുന്നത്. ഇതിന്റെ ഭാഗമായി ജീവ സ്ക്കൂളിലെ കുട്ടികൾ നമ്മുടെ സ്ക്കൂളിൽ വരികയും നമ്മുടെ കുഞ്ഞുമക്കൾ അവരുടെ കൂടെ ചേർന്ന് കളിക്കുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ നമ്മുടെ കുഞ്ഞുമക്കളിൽ അവരോടുള്ള വേർതിരിവ് ഇല്ലാതാക്കാൻ സാധിച്ചു.
അതോടൊപ്പം നമ്മുടെ സ്ക്കൂളിലെ കുട്ടികളെ ജീവ സ്ക്കൂളിലേയേക്ക് കൊണ്ടുപോകാറുണ്ട്. ഓണം, ക്രിസ്തുമസ്, വാർഷികം കൂടാതെ ഏതൊരു ആഘോഷവും അവരോടൊപ്പം ഞങ്ങളും. ക്രിസ്തുമസിന് അവർക്കായി തങ്ങളാൽ കഴിയുന്ന സമ്മാനങ്ങൾ നിർമ്മിച്ച് അവർക്കൊപ്പം എല്ലാ വർഷവും ക്രിസ്തുമസ് ആഘോഷിക്കുന്നത് ഒരു നന്മപ്രവർത്തനമായി കാണുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിൽ നിന്ന് വേർതിരിക്കുകയും അവരോടൊപ്പം അവരുടെ കഴിവുകളും സ്നേഹവും തിരിച്ചറിഞ്ഞ് സ്നേഹവും സന്തോഷവും പങ്കുവെയ്ക്കാൻ ഇന്നത്തെ തലമുറയെ പ്രാപ്തമാക്കുകയാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. മറ്റു കുട്ടികളോട് ചേർന്ന് നടക്കുമ്പോൾ അവരിൽ ഉണ്ടായ പ്രകടമായ മാറ്റങ്ങൾസ രക്ഷകർത്താക്കളിലൂടെ അറിഞ്ഞ് കുട്ടികളെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് അല്ലെങ്കിൽ അവരെ സമൂഹത്തിന്റെ ഭാഗമാക്കാൻ നമ്മളാൽ കഴിയുന്ന സഹായം ചെയ്യുക, പ്രവർത്തനങ്ങൾ നടപ്പിലാക്കുകയാണ് നമ്മൾ ചെയ്യുന്നത്.
ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തുപിടിക്കാനും അവരോടൊപ്പം സ്നേഹവും സന്തോഷവും പങ്കുവെയ്ക്കാനും നമ്മുടെ സ്ക്കൂളിലെ കുഞ്ഞുമക്കളെ പ്രാപ്തരാക്കുവാൻ എല്ലാ ആഘോഷങ്ങളും അവരോടൊപ്പം.........